അബുദാബി : ശക്തി തിയേറ്റേഴ്സ് അബുദാബി സാഹിത്യ വിഭാഗം പ്രവര്‍ത്തന ഉദ്ഘാടനം പ്രശസ്ത നാടക സിനിമാ സംവിധായകന്‍ പ്രിയനന്ദന്‍ നിര്‍വ്വഹിക്കുന്നു. മെയ് 27, 2010 വ്യാഴാഴ്ച രാത്രി 08:30ന് കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് സി. വി. സലാമിന്റെ “അയഞ്ഞ അതിരുകള്‍” എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. പ്രിയനന്ദനില്‍ നിന്നും പുസ്തകം തോമസ് വര്‍ഗ്ഗീസ് ഏറ്റുവാങ്ങും. ജലീല്‍ ടി. കെ. പുസ്തകം പരിചയപ്പെടുത്തും.
പുസ്തക പ്രകാശനത്തെ തുടര്‍ന്ന് “പുതുലോകം പുതുവായന” എന്ന വിഷയത്തില്‍ ഡോ. കെ. എം. ഖാദര്‍ സെമിനാര്‍ അവതരിപ്പിക്കും. അനില്‍ അമ്പാട്ട്, ബാബുരാജ് എന്നിവര്‍ പങ്കെടുക്കും.
- ജെ.എസ്.





























