അബുദാബി : അബു ദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ ഒരുക്കുന്ന ‘സ്നേഹ സ്വരം’ എന്ന ക്രിസ്തീയ സംഗീത സന്ധ്യയില്‍ ഇവാ: ഭക്ത വല്‍സലന്‍ പങ്കെടുക്കുന്നു. അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്റര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ ആരംഭിക്കുന്ന സംഗീത സന്ധ്യ യോടനുബന്ധിച്ച് ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ രചിച്ച് സംഗീതം നല്‍കിയിട്ടുള്ള പ്രശസ്ത ഗായകന്‍ കൂടിയായ ഇവാ: ഭക്ത വല്‍സലന് ഇതിനകം വിവിധ രാജ്യങ്ങളില്‍ നിന്നുമായി പതിനാറ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് : രാജന്‍ തറയശ്ശേരി – 050 411 66 53
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി



അബുദാബി : ഉയിര്‍പ്പ് പെരുന്നാളിന് മുന്നോടിയായി വലിയ നോമ്പിലെ ആദ്യ ഞായറാഴ്ച മലങ്കര നസ്രാണികള്‍ നടത്തി വരുന്ന ഒരു ആചാരമാണ് “പേത്തര്‍ത്താ”. മത്സ്യ മാംസാദികള്‍ വര്‍ജ്ജിക്കു ന്നതിന്റെ ഭാഗമായി, അവ പാകം ചെയ്യുന്ന പാത്രങ്ങള്‍ പോലും കഴുകി വൃത്തിയാക്കി മാറ്റി വെയ്ക്കുന്ന രീതി പുരാതന കാലം മുതലേ നസ്രാണി പാരമ്പര്യ ത്തിലുണ്ടായിരുന്നു. മാറിയ ജീവിത സാഹചര്യങ്ങളും രീതികളും കൊണ്ട് പ്രവാസികളുടെ ഇടയിലെങ്കിലും അന്യം നിന്നു പോയ ഈ ആചാരത്തിന്റെ പുനരാവിഷ്ക രണമായിരുന്നു അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ മര്‍ത്തമറിയം വനിതാ സമാജം സംഘടിപ്പിച്ച പേത്തര്‍ത്താ ഫെസ്റ്റ്.
അബുദാബിയിലെ എയര്‍ ലൈന്‍സ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചു സിയസ്കോ യു. എ. ഇ. ചാപ്ടര്‍ രൂപീകരിച്ചു. പി. നൂറുല്‍ അമീന്‍ (ചെയര്‍മാന്‍), എം. എ. അബൂബക്കര്‍, വി. പി. റഷീദ് (വൈസ് ചെയര്‍മാന്മാര്‍), കെ. വി. മൂസ്സക്കോയ (സിക്രട്ടറി), കെ. വി. കമാല്‍, കെ. ഷാനവാസ് (ജോയിന്റ് സിക്രട്ടറിമാര്‍), എ. വി. ബഷീര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
അബുദാബി : അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. കെ. എന്‍. രാജ് , ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരി, ചലച്ചിത്ര നടനും സംവിധാ യകനു മായ കൊച്ചിന്‍ ഹനീഫ എന്നിവരെ അനുസ്മരിക്കുന്നു. ഇന്ന് (ഞായര്‍) രാത്രി 8:30 ന് കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ യോഗത്തില്‍ യു. എ . ഇ. യിലെ പൊതു രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
അബുദാബി : ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ്, യു. എ. ഇ. യിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഏക ദിന അവധിക്കാല ക്യാമ്പ് “ചങ്ങാതിക്കൂട്ടം 2010 ” ഫെബ്രുവരി 19 ന് വെള്ളിയാഴ്ച കാലത്ത് 9:00 മണി മുതല്‍ വൈകീട്ട് 6:00 മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുകയാണ്. ഔപചാരിക വിദ്യാഭ്യാസ ത്തിന്റെ ചട്ടക്കൂടിന് പുറത്ത് നിന്ന് കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ പഠന പ്രവര്‍ത്ത നങ്ങളിലൂടെ ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കു കയാണ് ചങ്ങാതി ക്കൂട്ടം കൊണ്ട് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് ഉദ്ദേശിക്കുന്നത്.

























