അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന യു. എ. ഇ. ഓപ്പണ്‍ സാഹിത്യ മത്സരം ഫെബ്രുവരി 12, 13, 16, 17 തിയ്യതികളിലായി കെ. എസ്. സി അങ്കണത്തില്‍ നടക്കും. 6 വയസ്സ് മുതല്‍ 18 വയസ്സു വരെയുള്ള ആണ്‍കുട്ടി കള്‍ക്കും പെണ്‍കുട്ടി കള്‍ക്കും പങ്കെടുക്കാവുന്ന മെമ്മറി ടെസ്റ്റ്, കവിതാ പാരായണം, ക്വിസ്, പ്രസംഗം, കഥ പറയല്‍, ഉപന്യാസം, കഥ, കവിത എഴുത്ത് എന്നിവ ഇംഗ്ലീഷിലും മലയാളത്തിലും മത്സരം സംഘടിപ്പി ച്ചിരിക്കു മ്പോള്‍, മുതിര്‍ന്ന വര്‍ക്കായി മലയാളത്തില്‍ പ്രണയ ലേഖനമെഴുത്തു മത്സരം പ്രത്യേകം ഒരുക്കിയിരിക്കുന്നു.
ഫെബ്രുവരി 11 ന് മുന്‍പായി പൂരിപ്പിച്ച അപേക്ഷകള്‍ കെ. എസ്. സി. ഓഫീസില്‍ എത്തി യിരിക്കണം. മത്സരത്തിന്റെ എന്‍ട്രി ഫോമുകള്‍ ഓഫീസില്‍ നിന്നോ, വെബ്സൈറ്റില്‍ നിന്നോ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55, 02 631 44 56 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി



അബുദാബി : യുവകലാ സാഹിതി അബുദാബി ചാപ്ടര്‍ ഒരുക്കുന്ന “യുവ കലാ സന്ധ്യ 2010 ” ഫെബ്രുവരി 11 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക്, കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ അരങ്ങേറും . സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന ‘യുവ കലാ സന്ധ്യ ” യില്‍ പ്രശസ്ത തിരക്കഥാ കൃത്ത് ജോണ്‍ പോള്‍, അഡ്വ. എം. റഹ് മത്തുള്ള (ഹൌസിംഗ് ബോഡ് ചെയര്‍മാന്‍ ) എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. മലയാളത്തിന്റെ പ്രിയ കവിയും ഗാന രചയിതാവും, ചലച്ചിത്ര സംവിധായ കനു മായിരുന്ന പി. ഭാസ്കരന്റെ സ്മരണ നില നിര്‍ത്തുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ ജന്മ നാടായ കൊടുങ്ങല്ലൂരില്‍ രൂപം കൊണ്ടിട്ടുള്ള ‘പി. ഭാസ്കരന്‍ ഫൌണ്ടേഷ’ നിലെ ഇരുപതില്‍ പരം കലാ കാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാ വിരുന്ന് “യുവ കലാ സന്ധ്യ ” യുടെ മുഖ്യ ആകര്‍ഷണമാണ്.
ഷാര്‍ജ : റാന്നി അസോസിയേഷന്റെ കുടുംബ വാര്‍ഷിക ത്തോടനുബന്ധിച്ച് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ചിത്രകാരിയായ ബീന റെജിയുടെ ചിത്ര പ്രദര്‍ശനം നടന്നു. കവിയും മാധ്യമ പ്രവര്‍ത്തകനുമായ കുഴൂര്‍ വിത്സനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ദുബായ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ ബീന റെജിയുടെ പ്രഥമ ചിത്ര പ്രദര്‍ശനമാണ് ഷാര്‍ജയില്‍ നടന്നത്.



ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണ്‍ ഫെബ്രുവരി 12ന് അല്‍ മംസറിലെ അല്‍ ഇത്തിഹാദ് സ്കൂളില്‍ വെച്ച് സംഘടിപ്പിക്കുന്ന കള്‍ച്ചറല്‍ കമ്മ്യൂണിന്റെ ഭാഗമായി യു.എ.ഇ. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഇബ്‌നു ബത്തൂത്ത മാളില്‍ രക്തദാന ക്യാമ്പ് നടത്തി. നൂറോളം ആര്‍. എസ്. സി. വളണ്ടിയര്‍മാര്‍ പങ്കെടുത്തു.


























