
ദുബായ് : ഫെക്കയുടെ (FEKCA – Federation of Kerala Colleges Alumni) 2010 ലെ ഓണം ഈദ് ആഘോഷങ്ങള്‍ സെപ്തംബര്‍ 17 വെള്ളിയാഴ്ച ദുബായ് ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ നടന്നു. കേരളത്തിലെ 25 കോളജുകളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ. യിലെ സംഘടനയായ ഫെക്കയുടെ ഓണം ഈദ് ആഘോഷങ്ങള്‍ വിവിധ കലാ സാംസ്കാരിക പരിപാടി കളോടെയാണ് നടത്തിയത്.
രാവിലെ 11:30നു ഓണ സദ്യയോടെയായിരുന്നു പരിപാടികളുടെ തുടക്കം. തുടര്‍ന്ന് സാംസ്കാരിക ഘോഷ യാത്ര, പൊതു സമ്മേളനം, കലാ പരിപാടികള്‍ എന്നിവ നടന്നു.
പൊതു സമ്മേളനം ദുബായിലെ ഇന്ത്യന്‍ കൊണ്സല്‍ ജനറല്‍ സഞ്ജയ് വര്‍മ്മ ഉദ്ഘാടനം ചെയ്തു. ഫെക്ക ഏര്‍പ്പെടുത്തിയ മികച്ച വ്യവസായിക്കുള്ള പ്രഥമ പുരസ്കാരം ഫെക്ക അംഗവും യു.എ.ഇ. യിലെ പ്രമുഖ വ്യവസായിയുമായ ലാല് സാമുവലിന് സമ്മാനിച്ചു. പത്മശ്രീ ജേതാവ് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് കരുണാ മൂര്‍ത്തി എന്നിവരെ ആദരിച്ചു.
ഫെക്ക തുടര്‍ന്ന് വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഒരു ദരിദ്ര കുടുംബത്തിന് ഫെക്ക വെച്ചു നല്‍കുന്ന വീടിന്റെ ചിലവിന്റെ ആദ്യ ഗഡു കൈമാറി.
പൊതു സമ്മേളനത്തിന് ശേഷം നടന്ന കലാ വിരുന്നില്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, കരുണാ മൂര്‍ത്തി, ആറ്റുകാല്‍ ബാല സുബ്രമണ്യം എന്നിവര്‍ നയിച്ച ഫ്യൂഷ്യന്‍ മ്യൂസിക്, പ്രശസ്ത നടി ശ്വേതാ മേനോനും സംഘവും നയിച്ച നൃത്ത പരിപാടി, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഗായകരായ മഞ്ജുഷ, നിഖില്‍, പട്ടുറുമാല്‍ എന്ന പരിപാടിയിലൂടെ പ്രശസ്തയായ സിമിയ മൊയ്തു എന്നിവര്‍ നയിച്ച ഗാനമേള, ടിനി ടോം, ഉണ്ട പക്രു ടീമിന്റെ ഹാസ്യ മേള, മഞ്ജുഷയുടെ ശാസ്ത്രീയ നൃത്തം, ഫെക്ക അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍ എന്നിവ അരങ്ങേറി.




ബഹറൈന്‍ : ഗള്‍ഫ് മലയാളികളുടെ സര്‍ഗ്ഗ വാസനകള്‍ കണ്ടെത്തുന്നതിനും പ്രോത്സാഹി പ്പിക്കുന്ന തിനുമായി ബഹറൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം “സമാജം കഥ / കവിതാ പുരസ്കാരം – 2010” എന്ന പേരില്‍ കഥ – കവിത മത്സരം സംഘടിപ്പിക്കുന്നു. അയ്യായിരം രൂപയും, ഫലകവും, പ്രശസ്‌തി പത്രവുമാണ് ഓരോ വിഭാഗത്തിലേയും സമ്മാനം.
ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ 2009 ലെ സാഹിത്യ പുരസ്ക്കാരങ്ങള്‍ ചെറുകഥാ വിഭാഗത്തില്‍ ബിജു പി. ബാലകൃഷ്ണനും, കവിതാ വിഭാഗത്തില്‍ ദേവസേനയ്ക്കും ആണ് ലഭിച്ചത്. ബിജുവിന്റെ അവര്‍ക്കിടയില്‍ എന്ന കഥയ്ക്കാണ് സമ്മാനം.
ദുബായ് : ദുബായ് കമ്മ്യൂണിറ്റി തിയ്യേറ്റര്‍ ആന്റ് ആര്‍ട്ട്‌സ് സെന്റര്‍ (DUCTAC) ഒരുക്കുന്ന ‘കലിമാത്ത് ഇന്റര്‍നാഷണല്‍ എക്സിബിഷനില്‍’ ഈ വര്‍ഷവും ഖലീലുല്ലാഹ് ചെമ്നാടിന്റെ കാലിഗ്രാഫികള്‍ പ്രദര്‍ശന ത്തിനുണ്ടാകും. പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ മാസത്തില്‍ ആഗസ്റ്റ് 17 മുതല്‍ സെപ്തമ്പര്‍ 13 വരെ മാള്‍ ഓഫ് എമിറേറ്റ്സിലെ ‘ഗാലറി ഓഫ് ലൈറ്റില്‍’ വെച്ച് നടക്കുന്ന എക്സിബിഷനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രശസ്തരായ പത്ത് കലാകാരന്‍മാരാണ് പങ്കെടുക്കുന്നത്.































