ദുബായ് : ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചിരന്തന സാംസ്കാരിക വേദി വര്ഷം തോറും നല്‍കി വരുന്ന ചിരന്തന മാധ്യമ പുരസ്കാരത്തിന് സിറാജ് ദിനപത്രം ഗള്‍ഫ് എഡിഷന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് കെ. എം. അബ്ബാസിനെയും, മലയാള മനോരമ ന്യൂസിലെ ഗള്‍ഫ് റിപ്പോര്‍ട്ടര്‍ എന്‍. എം. അബൂബക്കറിനെയും തെരഞ്ഞെടുത്തു. പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഊന്നിയുള്ള പത്ര പ്രവര്‍ത്തനം നടത്തി ഒട്ടേറെ സാമൂഹ്യ ഇടപെടലുകള്‍ക്ക് വഴി വെക്കുകയും നിരവധി അടിയന്തിര പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്ത ഇവരുടെ ശ്രമങ്ങള്‍ ഇടവും വിലപ്പെട്ടതാണെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി, ജനറല്‍ സെക്രട്ടറി വി. പി. അലി മാസ്റ്റര്‍ എന്നിവര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു.
സ്വര്‍ണ്ണ മെഡല്‍, പൊന്നാട, ഉപഹാരം, പ്രശംസാപത്രം എന്നിവ അടങ്ങുന്ന പുരസ്കാരം ഓഗസ്റ്റ് മാസത്തില്‍ ദുബായില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
പ്രൊ. ബി. മുഹമ്മദ് അഹമ്മദ്, എം. സി. എ. നാസര്‍, ബിജു ആബേല്‍ ജേക്കബ്, കെ. ചന്ദ്ര സേനന്‍, ഷാര്‍ളി ബെഞ്ചമിന്‍, ഇ. എം. അഷ്‌റഫ്, എം. കെ. ജാഫര്‍, നിസാര്‍ സയിദ്, ടി. പി. ഗംഗാധരന്‍, ഫൈസല്‍ ബിന്‍ അഹമദ്, ജലീല്‍ പട്ടാമ്പി, പി. പി. ശശീന്ദ്രന്‍ എന്നിവര്‍ നേരത്തേ ചിരന്തന പുരസ്കാരം നേടിയിട്ടുണ്ട്.



അബുദാബി : ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന സാലിഹ് കല്ലടയ്ക്ക് ഇത്തിസാലാത്തിന്റെ “ബെസ്റ്റ് സ്റ്റാഫ് ” അവാര്‍ഡ് ലഭിച്ചു . ഏറനാടന്‍ എന്ന പേരില്‍ ബൂലോകത്ത് പ്രശസ്തനായ സാലിഹ് കല്ലട, കഴിഞ്ഞ ഒന്നര വര്‍ഷമായി അബുദാബിയിലെ ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്തു വരുന്നു. വാര്‍ഷിക കണക്കെടുപ്പില്‍, കഴിഞ്ഞ കൊല്ലം ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിച്ചതില്‍, പരമാവധി എണ്ണം പരിഹരിച്ചു കൊടുത്തിട്ടുള്ള ഓഫീസര്‍ എന്ന പരിഗണന കൊണ്ടാണ് സാലിഹിന് ഈ നേട്ടം കൈ വരിക്കാനായത്.
അബുദാബി : പ്രമുഖ പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനായ വി. ടി. വി. ദാമോദരന്‍ ഈ വര്‍ഷത്തെ മലയാള ഭാഷാ പാഠശാലയുടെ പ്രവാസി സംസ്കൃതി അവാര്‍ഡിന് അര്‍ഹനായി. സാമൂഹ്യ, സാംസ്കാരിക, ജീവ കാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കാഴ്ച വെച്ചിട്ടുണ്ട്. വിദേശത്തു ആദ്യമായി പയ്യന്നൂര്‍ കോല്‍ക്കളി അവതരിപ്പിച്ച ദാമോദരനെ കേരള നാടന്‍ കലാ അക്കാദമി പുരസ്കാരം നല്‍കി ആദരിച്ചിരുന്നു. 

























