അബുദാബി : സംഗീത പ്രേമി കളുടെ ഓണ്‍ ലൈന്‍ കൂട്ടായ്മ യായ ‘സോംഗ് ലവ് ഗ്രൂപ്പ്’ കുടുംബ സംഗമം സംഘടി പ്പിച്ചു. അബുദാബി കേന്ദ്ര മായി വാസ്ടാപ്പിലും ഫെയ്സ് ബുക്കി ലും ഇരുപത്തി നാല് മണിക്കൂറും പാട്ടും സംഗീത സംബന്ധി യായ വിശേഷ ങ്ങളുമായി നില കൊള്ളുന്ന സോംഗ് ലവ് ഗ്രൂപ്പിലെ നൂറോളം വരുന്ന അംഗ ങ്ങളും കുടുംബാംഗ ങ്ങളും പങ്കെടുത്ത കുടുംബ സംഗമം, ഗ്രൂപ്പ് അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ ഉത്ഘാടനം ചെയ്തു.
ശശാങ്കൻ കുറുപ്പത്ത്, രഞ്ജിത്ത്, കാദര്‍ ഷാ ഇടപ്പാള്‍, വി. വി. രാജേഷ്, സുബൈര്‍ തളിപ്പറമ്പ് തുടങ്ങി സംഗീത രംഗത്ത് പ്രവര്‍ത്തി ക്കുന്ന പ്രതിഭ കള്‍ക്കും മറ്റു വിവിധ മേഖല കളി ലെ മികവിന് അംഗീകാരം നേടിയ വരും പുരസ്കാര ജേതാക്ക ളുമായ ഗ്രൂപ്പ് അംഗ ങ്ങളെ ചടങ്ങില്‍ പൊന്നാട അണിയിച്ചു ആദരിച്ചു.
കബീർ മണത്തല, ഹംസ കുട്ടി, ശശാങ്കൻ, രഞ്ജിത്ത് എന്നിവർ നേതൃത്വം നല്കിയ സംഗീത നിശ യിൽ, കൂട്ടായ്മ യിലെ യു. എ. ഇ. യിലെ അംഗ ങ്ങളായ പ്രമുഖ ഗായകർ ഗാനങ്ങൾ ആലപിച്ചു.
ഷാഹുല്‍ പാലയൂര്‍, സാലിഹ് വട്ടേക്കാട്, എന്നിവ രുടെ നേതൃത്വ ത്തില്‍ അംഗ ങ്ങള്‍ക്കായി നടത്തിയ ലക്കി ഡ്രോ യിലൂടെ ആകര്‍ഷക ങ്ങളായ സമ്മാനങ്ങള്‍ നല്‍കി.
ദാനിഫ്, അബുബക്കര്‍ സിദ്ധീഖ്, എസ്. എ. അബ്ദുല്‍ റഹിമാന്‍, സജിത്ത് തുടങ്ങിയവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.
മറ്റു വിദേശ രാജ്യങ്ങളിലെ അംഗങ്ങള്‍ പാട്ടു പാടിയും വിശേഷ ങ്ങള്‍ പങ്കു വെച്ചും ഓണ്‍ ലൈനിലൂടെ ശബ്ദ സാന്നിദ്ധ്യ മായി പരിപാടി യില്‍ സഹകരിച്ചത് വേറിട്ട ഒരു അനുഭവം ആയിരുന്നു. ഗായിക അമല്‍ കാരൂത്ത്, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ പരിപാടി യുടെ അവതാരകര്‍ ആയി.
പ്രവാസി മലയാളി കളുടെ ഈ ഓണ്‍ ലൈന്‍ സംഗീത കൂട്ടായ്മ യില്‍, ടെലിവിഷന്‍ സംഗീത മത്സര ങ്ങളി ലെയും ഗള്‍ഫിലെ വിവിധ റേഡിയോ നിലയ ങ്ങളി ലെയും വിജയി കളും ഗാന രചയി താക്കളും സംഗീത സംവിധായ കരും അടക്കം നിരവധി പ്രതിഭ കളാണ് അംഗ ങ്ങള്‍ ആയിട്ടുള്ളത്. മറ്റു ജി. സി. സി. രാജ്യ ങ്ങളിലേ യും ഇന്ത്യ യിലെയും സംഗീതാ സ്വാദകരും ഓണ്‍ ലൈന്‍ കൂട്ടായ്മയില്‍ സജീവമാണ്.
* സോംഗ് ലവ് ഗ്രൂപ്പ് സംഗീത സൌഹൃദ സംഗമം ശ്രദ്ധേയ മായി