ഇഫിയ സ്കൂൾ എട്ടാം വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു

February 22nd, 2016

efia-school-8th-anniversary-celebration-ePathram

അബുദാബി : എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി (ഇഫിയ) എട്ടാം വാർഷിക ആഘോഷ ങ്ങൾ അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്നു.

ഇഫിയ ചെയർമാൻ ഡോക്ടർ ഫ്രാൻസിസ് ക്ലീറ്റസ്, മുഖ്യാതിഥി യായി ചടങ്ങിൽ സംബ ന്ധിച്ച തിരുവിതാം കൂർ രാജ കുടുംബാംഗം പ്രിൻസ് മാർത്താണ്ഠ വർമ്മ രാജ രാജ വർമ്മ യും അബുദാബി എഡ്യൂക്കേ ഷൻ കൌൺ സിൽ പ്രതിനിധി നവാൽ അൽ അമീരി, മറ്റു അതിഥി കളും ചേർന്ന് നില വിളക്ക് തെളിയിച്ചു പരിപാടി ഉത്ഘാടനം ചെയ്തു.

ഐ. എസ്. സി. പ്രസിഡണ്ട് രമേശ്‌ പണിക്കർ, ഇഫിയ വിദ്യാഭ്യാസ വിഭാഗം ചീഫ് ഗാരി എസ്. ഓ നീൽ, പ്രിൻസിപ്പൽ കെ. ജി. വിനായകി, ഗോപാല കൃഷ്ണൻ, മഞ്ജു സെൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇഫിയ സ്കൂൾ മാഗസിൻ പ്രകാശനം മാർത്താണ്ഠ വർമ്മ രാജ രാജ വർമ്മ നിർവ്വഹിച്ചു. തുടർന്ന് കെ. ജി. വിഭാഗ ത്തിലെ വിദ്യാർ ത്ഥി കൾക്ക് പുരസ്കാരവും സാക്ഷ്യ​ ​പത്രവും സമ്മാനിച്ചു. വിവിധ പരീക്ഷ കളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥി കളെ ആദരിച്ചു. ആകർഷ ക ങ്ങ ളായ സംഗീത – നൃത്ത പരി പാടി കൾ അരങ്ങേറി. രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാർത്ഥി കളും അടക്കം നൂറു കണ ക്കിന് പേർ പരി പാടി കളിൽ സംബന്ധിച്ചു.

* ഇഫിയ ‘​ഗ്രാജു വേഷൻ സെറി മണി​’​ ശ്രദ്ധേയ മായി

- pma

വായിക്കുക: , , ,

Comments Off on ഇഫിയ സ്കൂൾ എട്ടാം വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു

ഗ്രീൻ വോയ്സ് ‘സ്നേഹ പുരം-2016’ ബ്രോഷർ പ്രകാശനം ചെയ്തു

February 20th, 2016

brochure-release-green-voice-snehapuram-2016-ePathram
അബുദാബി : സാമൂഹിക – സാംസ്‌കാരിക കൂട്ടായ്മ ഗ്രീൻ വോയ്സ് അബുദാബി ചാപ്ടർ പതിനൊന്നാം വാർഷിക ആഘോഷ ങ്ങ ളുടെ പ്രഖ്യാപനം, ഗ്രീൻ വോയ്സ് മുഖ്യ രക്ഷാധികാരിയും യു. എ. ഇ. എക്സ്ചേഞ്ച് സെന്റർ വൈസ് പ്രസിഡണ്ടു മായ വൈ. സുധീർ കുമാർ ഷെട്ടി നിർവ്വഹിച്ചു.

green-voice-sneha-puram-family-meet-2016-ePathram

ഗൾഫിലും കേരള ത്തിലും ജീവ കാരുണ്യ പ്രവർത്തന രംഗത്ത്‌ മാതൃക യായി മാറിയ ഗ്രീൻ വോയ്സ് അബു ദാബി യിൽ നട ത്തിയ കുടുംബ സംഗമ ത്തിലാണ് വാർഷിക ആഘോഷ ങ്ങളുടെ പ്രഖ്യാപനം നടന്നത്.

മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി സി. കെ. സുബൈർ ചടങ്ങിൽ മുഖ്യാഥിതി ആയിരുന്നു.

ഏപ്രിൽ ആദ്യവാരം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വിപുല മായ പരിപാടി കളോടെ സംഘടി പ്പിക്കുന്ന ‘സ്നേഹ പുരം’ ഷോ യിൽ ഈ വർഷ ത്തെ ജീവ കാരുണ്യ പ്രവർത്ത ന ങ്ങളുടെ പ്രഖ്യാപനം നടക്കും. പ്രമുഖ കലാ കാര ന്മാർ പങ്കെടുക്കുന്ന ‘സ്നേഹ പുരം’ പരിപാടി യുടെ ബ്രോഷർ പ്രകാശ നവും ചടങ്ങിൽ നടന്നു.

ഗ്രീൻ വോയ്സ് ചെയർമാൻ സി. എച്ച്. ജാഫർ തങ്ങൾ, അഷ്‌റഫ്‌ ഹാജി നരിക്കോൾ തുടങ്ങിയർ നേതൃത്വം നല്കി. സാമൂഹ്യ സാം സ്കാ രിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ബി. എസ്. നിസാമുദ്ദീന് ഗ്രീന്‍ വോയ്സ് മാധ്യമ പുരസ്കാരം സമ്മാനിച്ചു

*  ഗ്രീന്‍ വോയ്സ് ‘ഹരിതാക്ഷര പുരസ്‌കാരം’ കവി വീരാന്‍ കുട്ടിക്ക്

**  ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

***  ഗ്രീന്‍ വോയ്‌സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

**** ഗ്രീന്‍ വോയ്സ് സ്നേഹപുരം 2015 : പുരസ്കാരങ്ങള്‍ സമ്മാനിച്ചു

- pma

വായിക്കുക: , , , , ,

Comments Off on ഗ്രീൻ വോയ്സ് ‘സ്നേഹ പുരം-2016’ ബ്രോഷർ പ്രകാശനം ചെയ്തു

വൈ. എം. സി. എ. യുടെ നൂറ്റി ഇരുപത്തി അഞ്ചാം വാർഷിക ആഘോഷം

February 17th, 2016

ymca-logo-epathram അബുദാബി : ഇന്ത്യൻ വൈ. എം. സി. എ. യുടെ നൂറ്റി ഇരുപത്തി അഞ്ചാം വാർഷിക ആഘോഷം അബുദാബി സെന്റ്‌ ജോർജ്ജ് ഓർത്ത ഡോക്സ് കത്തീഡ്രൽ ഹാളിൽ വെച്ചു നടന്നു.

ഇന്ത്യൻ വൈ. എം. സി. എ. യുടെ പുതിയ ഭാര വാഹി കളെ ചടങ്ങിൽ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

പ്രസിഡണ്ട് ഡോക്ടർ ലെബി ഫിലിപ്പ് മാത്യു പരിപാടി ഉത്ഘാടനം ചെയ്തു. കവി ഓ. എൻ. വി. കുറുപ്പിന്റെ നിര്യാണ ത്തിൽ അനു ശോചന വും മൌന പ്രാർത്ഥന യും നടത്തി.

വിവിധ ഇടവക വികാരിമാരും ഇന്ത്യൻ വൈ. എം. സി. എ. ഭാര വാഹികളും ചടങ്ങിൽ സംബ ന്ധിച്ചു. കെ.പി. സൈജി അദ്ധ്യക്ഷത വഹിച്ചു. ദേശീയ വനിതാ ഫോറം പ്രസിഡണ്ട് കുമാരി കുര്യാക്കോസ്, കെ. ഓ. രാജ ക്കുട്ടി, ബിജു വർഗ്ഗീസ്, എൽദോ ജോർജ്ജ് തുടങ്ങിയവർ പ്രസം ഗിച്ചു.

- pma

വായിക്കുക: , ,

Comments Off on വൈ. എം. സി. എ. യുടെ നൂറ്റി ഇരുപത്തി അഞ്ചാം വാർഷിക ആഘോഷം

കേരള ഗൾഫ്‌ സോക്കർ : കണ്ണൂർ ഫൈറ്റേഴ്സ് ജേതാക്കൾ

February 14th, 2016

logo-kmcc-kerala-gulf-soccer-2016-ePathram
അബുദാബി : കെ. എം. സി. സി. സംഘടിപ്പിച്ച കേരള ഗൾഫ്‌ സോക്കർ ഫുട് ബോൾ ടൂർണ മെന്റിൽ മലപ്പുറം സുൽത്താൻസ് ടീമിനെ എതി രില്ലാത്ത രണ്ടു ഗോളു കൾക്ക് പരാജയ പ്പെടുത്തി കണ്ണൂർ ഫൈറ്റേഴ്സ് ടീം വിജയ കിരീടം ചൂടി.

അബുദാബി സായിദ് സ്‌പോർട്‌സ് സിറ്റി ഗ്രൗണ്ടിൽ തിങ്ങി നിറഞ്ഞ കായിക പ്രേമികൾ ക്ക് ആവേശ മായി ക്കൊണ്ട് കളിക്കള ത്തിൽ ഇറ ങ്ങിയ കാസർ ഗോഡ് സ്‌ട്രൈക്കേഴ്‌സ്, കണ്ണൂർ ഫൈറ്റേഴ്‌സ്, കോഴി ക്കോട് ചാലഞ്ചേഴ്‌സ്, മലപ്പുറം സുൽത്താൻസ്, പാലക്കാട് കിക്കേഴ്‌സ്, തൃശൂർ വാരിയേഴ്‌സ് എന്നീ ടീമു കൾക്ക് കേരള ടീം മുൻ ക്യാപ്‌റ്റൻ ആസിഫ് സഹീർ, ഹബീബ് റഹ്‌മാൻ, മുഹമ്മദ് റാഫി, ജോപോൾ അഞ്ചേരി, കുരി കേശ് മാത്യു എന്നിവർ നേതൃത്വം നല്കി.

കേരള ത്തിൽ നിന്നുള്ള കളി ക്കാർക്കൊപ്പം യു. എ. ഇ. യിലെ കളി ക്കാരും വിദേശ താര ങ്ങളും കള ത്തിലി റങ്ങി.

വിജയി കൾക്ക് ട്രോഫി യും പതിനായിരം ദിർഹം ക്യാഷ് പ്രൈസും റണ്ണർ അപ്പിന് ട്രോഫി യും അയ്യായിരം ദിർഹം ക്യാഷ് പ്രൈസും സമ്മാ നിച്ചു. യു. എ. ഇ. എക്സ്ചേഞ്ച് പ്രസിഡന്റ്‌ വൈ. സുധീർ കുമാർ ഷെട്ടി, യൂണി വേഴ്സൽ ആശുപത്രി പ്രതിനിധി ഇജാസ്, ഡോക്ടർ ഫിറോസ്‌ ഖാൻ എന്നിവർ സമ്മാന ങ്ങൾ വിതരണം ചെയ്തു.

ആക്ടിംഗ് പ്രസിഡന്റ്‌ വി. കെ. ശാഫി, ജനറൽ സെക്രട്ടറി ഷുക്കൂർ അലി കല്ലി ങ്ങൽ, ട്രഷറർ സി. സമീർ എന്നിവർ പരിപാടി കൾക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: , ,

Comments Off on കേരള ഗൾഫ്‌ സോക്കർ : കണ്ണൂർ ഫൈറ്റേഴ്സ് ജേതാക്കൾ

നവ്യാനുഭവമായി അഴീക്കോടിന്റെ ഒരുമ

February 9th, 2016

azheekkod-kmcc-family-meet-2016-ePathram
അബുദാബി : അഴീക്കോട്‌ മണ്ഡലം കെ. എം. സി. സി. യുടെ ആഭി മുഖ്യ ത്തിൽ സംഘടിപ്പിച്ച ‘അഴീക്കോടിന്റെ ഒരുമ’ കുടുംബ സംഗമം നവ്യാ നുഭവ മായി മാറി.

പ്രവാസി യുടെ പ്രയാസ ങ്ങൾക്ക് ഒരു ദിവസം അവധി നൽകി കൊണ്ട് അബുദാബി മിന ഹെറിറ്റേജ് പാർക്കിൽ ഒരുക്കിയ കുടുംബ സംഗമ ത്തിൽ അഴീക്കോട് മണ്ഡല ത്തിലെ നൂറി ലേറെ കുടുംബ ങ്ങൾ ഒത്തു ചേർന്നു.

ഈ കുടുംബ സംഗമ ത്തി ലൂടെ വിദ്യാർത്ഥി കളും കുരുന്നു കളും പുതിയ സൌഹൃദ ങ്ങൾ സൃഷ്ടി ക്കുക യും വീറും വാശി യോടും കൂടി വിവിധ മത്സര ങ്ങളിൽ പങ്കെടു ക്കുകയും ചെയ്തു.

സംഘാടക സമിതി ചെയർമാൻ കെ. വി. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ്‌ കുഞ്ഞി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എ. കെ. മഹമൂദ് മാടായി, ഹംസ നടുവിൽ, മൊയ്തു ഹാജി കടന്നപ്പള്ളി, മുഹമ്മദ്‌ കൊള ച്ചേരി, യു. കെ. മുഹമ്മദ്‌ കുഞ്ഞി, കാസിം കവ്വായി, മുഹമ്മദ്‌ നാറാത്ത്, ഇ. ടി. മുഹമ്മദ്‌ സുനീർ എന്നിവർ ആശംസ കൾ നേർന്നു.

ഷാക്കിർ മുണ്ടോൻ സ്വാഗതവും സി. ബി. റാസിഖ് കക്കാട് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on നവ്യാനുഭവമായി അഴീക്കോടിന്റെ ഒരുമ


« Previous Page« Previous « ഫുട്ബോൾ മേള : എഫ്. ജെ. കരീബി യൻസ് ജേതാക്കൾ
Next »Next Page » എമിറേറ്റ്സ് എയർ ലൈൻ തിരുവനന്ത പുരം സർവ്വീസ് വിജയ കര മായ പത്താം വയസ്സി ലേക്ക് »



  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine