അബുദാബി : വടകര മഹോല്‍സവം മേയ് 1, 14 തീയതികളില്‍ മുസഫ യിലെ മലയാളി സമാജ ത്തിലും അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിലുമായി സംഘടിപ്പിക്കും.
മേയ് ഒന്ന് വൈകുന്നേരം നാല് മണിക്ക് അബുദാബി മലയാളി സമാജ ത്തില്‍ ഗ്രാമീണ മേള യോടെ തുടക്കം കുറിക്കുന്ന വടകര മഹോത്സവ ത്തില്‍ ഇരുപതോളം സ്റ്റാളുകളിലായി മലബാറിന്റെ തനതു പലഹാര ങ്ങളും ഭക്ഷ്യ വിഭവങ്ങളും ലഭ്യമാവും. കടത്ത നാടിന്റെ തനതു കലാ പരിപാടി കളും ഗാര്‍ഹിക – കാര്‍ഷിക ഉപകരണ പ്രദര്‍ശനവും ഇവിടെ നടക്കും.
അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ മേയ് 14 ന് വൈകിട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന പരിപാടി കളില്‍ നടിയും നര്‍ത്തകി യുമായ ആശാ ശരത്തിന്റെ നേതൃത്വത്തില്‍ നൃത്ത നൃത്യങ്ങളും ഗായിക വൈക്കം വിജയല ക്ഷ്മിയുടെ സംഗീത വിരുന്നും ഉണ്ടാകും.
വിവരങ്ങള്‍ക്ക് : 050 61 64 593, 050 57 12 987.