അബുദാബി : യു. എ. ഇ. യിലെ മലയാളി ഫേയ്സ് ബൂക്ക് കൂട്ടായ്മ ഫെയ്സ് ടു ഫേയ്സ് സംഗമം അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റരില്‍ സംഘടിപ്പിച്ചു.
ഫേയ്സ് ബൂക്കിലൂടെ പരിചയപ്പെടുകയും നാട്ടിലെ ദൈന്യം ദിന കാര്യ ങ്ങളേയും രാഷ്ട്റീയ സാമൂഹിക സംഭവ വികാസ ങ്ങളേയും കുറിച്ച് സജീവ മായി ചര്‍ച്ച ചെയ്യുകയുംജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ ഇട പെടുകയും കാലിക പ്രസക്ത മായ പല വിഷയ ങ്ങളും ഓണ്‍ ലൈനി ലൂടെ ലോക മലയാളി കള്‍ക്കു മുന്നിലേക്ക് എത്തിക്കുകയും ചെയ്തു വരുന്ന യു. എ. ഇ. യിലെ മലയാളി സുഹൃത്തു ക്കള്‍ ഒത്തു ചേര്‍ന്ന നാലാമത് ഫെയ്സ് 2 ഫേയ്സ് സംഗമം ശ്രദ്ധേയ മായി.
സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംഗമ ത്തില്‍ സംബന്ധിച്ചു. ശിങ്കാരി മേളം, മാജിക് ഷോ, അംഗ ങ്ങള്‍ക്കാ യുള്ള വിവിധ മല്‍സര ങ്ങള്‍ സംഗമ ത്തിന്റെ ഭാഗ മായി സംഘടിപ്പിച്ചു.
ജി. രവീന്ദ്രന്‍ നായര്‍, ജയചന്ദ്രന്‍ ആറ്റിങ്ങല്‍, രാജന്‍ കാഞ്ഞങ്ങാട്, ബ്രിജേഷ്, ഷാഫി, യൂനുസ്, രമേഷ് മേനോന്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.