ഇന്ത്യാ ഫെസ്റ്റ് ശ്രദ്ധേയമാവുന്നു

March 23rd, 2014

അബുദാബി : ഇന്ത്യാ ഫെസ്റ്റ്2014 എന്ന പേരില്‍ അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിക്കുന്ന ഭാരതോത്സവം ശ്രദ്ധേയ മാകുന്നു.

ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം വ്യാഴാഴ്ചയാണ് ഭാരതോത്സവ ത്തിന് തിരി തെളിയിച്ചത്. മാറി വരുന്ന സാമ്പത്തിക, രാഷ്ട്രീയ സാഹചര്യ ത്തില്‍ ഇന്ത്യ യു. എ. ഇ. യുടെ പ്രധാന വ്യാപാര പങ്കാളി യായി മാറുന്ന തായി അംബാസഡര്‍ ഉദ്ഘാടന പ്രസംഗ ത്തില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ സാംസ്‌കാരിക ത്തനിമയും പാരമ്പര്യവും വിളിച്ചോതുന്ന ഈ മേള യിലേക്ക് വിദേശികള്‍ അടക്കമുള്ള നൂറു കണക്കിന് ആളു കളാണ് ദിനംപ്രതി എത്തി ച്ചേരുന്നത്.

സമാപന ദിവസ മായ തിങ്കളാഴ്ച നടക്കുന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി മിറ്റ്സുബിഷി കാര്‍ അടക്കം ഇരുപതു സമ്മാന ങ്ങള്‍ നല്‍കുമെന്നും ഐ. എസ്. സി. ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യാ ഫെസ്റ്റ് 2014 അല്‍ഐന്‍ ഐ.എസ്.സി.യിൽ

March 19th, 2014

അബുദാബി : അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ സംഘടിപ്പി ക്കുന്ന ‘ഇന്ത്യാ ഫെസ്റ്റ് 2014’ അഞ്ചു ദിവസ ങ്ങളിലായി സെന്റർ അങ്കണ ത്തിൽ നടക്കും.

മാര്‍ച്ച് 20 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ഇന്ത്യന്‍ സ്ഥാന പതി ടി. പി. സീതാറാം ഇന്ത്യാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എം. കെ. ഗ്രൂപ്പ് എം.ഡി യും അബുദാബി ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് മെംബറുമായ എം. എ. യൂസഫലി, അല്‍ ഫറ ഗ്രൂപ്പ് ചെയര്‍മാന്‍ ജവഹര്‍ ഗംഗാരമണി, മന്ത്രാലയ പ്രതിനിധികള്‍ പൗര പ്രമുഖര്‍ അടക്കം നിരവധി പേര്‍ സംബന്ധിക്കും.

അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടി കളിൽ ഇന്ത്യ യിലെ വൈവിധ്യ മാര്‍ന്ന ഭാഷാ സംസ്കാരങ്ങളെ സമന്വയിപ്പിച്ച് ഒരുക്കുന്ന നൃത്ത നൃത്ത്യങ്ങളും സംഗീത മേളകളും ഉള്‍പ്പെടെ കലാ പരിപാടികളും ഇന്ത്യ – യു. എ. ഇ. സൌഹൃദ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ഇന്തോ അറബ് സാംസ്കാരിക പരിപാടികളും അരങ്ങേറും.

വിവിധ സംസ്ഥാന ങ്ങളില്‍ നിന്നുള്ള രുചി വൈവിധ്യ ങ്ങള്‍ പരിചയ പ്പെടുത്തുന്ന സ്റ്റാളുകളും പൊതുജന ബോധ വല്‍കരണ ത്തിനായി മന്ത്രാലയങ്ങളുടെ സ്റ്റാളുകളും ഇന്ത്യാ ഫെസ്റ്റ് 2014 ലെ ആകര്‍ഷക ഘടക മായിരിക്കും.

വിവരങ്ങള്‍ക്ക് 050 493 54 02, 050 444 67 18 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വടകര മഹോല്‍സവം ഏപ്രിൽ 10 മുതല്‍

March 18th, 2014

അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറ ത്തിന്റെ ആഭിമുഖ്യ ത്തില്‍ അഞ്ചാമത് വടകര മഹോല്‍സവം ഏപ്രിൽ 10, 11 തിയതി കളില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് നടത്തും.

വടക്കെ മലബാറിലെ ഗ്രാമീണോല്‍സവ രീതി യില്‍ സംഘടിപ്പിക്കുന്ന വടകര മഹോല്‍സവ ത്തില്‍ സംസ്ഥാന കൃഷി വകുപ്പു മന്ത്രി കെ. പി. മോഹനന്‍ മുഖ്യാതിഥി യായി പങ്കെടുക്കും.

വനിതാ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തില്‍ തനതു നാടന്‍ ഭക്ഷ്യ വിഭവ സ്റ്റാളു കളും ഒരുക്കും. കേരള ത്തിലെ ഗ്രാമീണ കാര്‍ഷിക – ഗൃഹോപകരണ ങ്ങളുടെ പ്രദര്‍ശനവും നടക്കും.

വൈവിധ്യ മാര്‍ന്ന കലാ സാംസ്കാരിക പരിപാടി കളും ഇതോട് അനുബന്ധിച്ച് സംഘടി പ്പിക്കും. മുന്‍ വര്‍ഷ ങ്ങളിലെ ജന ത്തിരക്കു പരിഗണിച്ച് ഈ വര്‍ഷം രണ്ടു ദിവസ ങ്ങളില്‍ വടകര മഹോല്‍സവം നടക്കും.

പരിപാടി കളുടെ വിജയ ത്തിനായി എന്‍. കുഞ്ഞമ്മദ്, പി. രവീന്ദ്രന്‍, ബാബു വടകര, കെ. സത്യനാഥന്‍ എന്നിവ രുടെ നേതൃത്വ ത്തില്‍ 101 അംഗ സ്വാഗത സംഘം രൂപീ കരിച്ചു.

വിവര ങ്ങള്‍ക്ക് 050 57 12 987, 050 61 28 388 എന്നീ നമ്പരു കളില്‍ ബന്ധപ്പെടാം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമാജം ബേബി ഷോ വെള്ളിയാഴ്ച

March 9th, 2014

അബുദാബി മലയാളീ സമാജം സംഘടി പ്പിക്കുന്ന ബേബി ഷോ മാര്‍ച്ച് ​14 ​വെള്ളിയാഴ്ച വൈകീട്ട്​ 4 ​മണി മുതല്‍ മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടക്കും.

ഒരു വയസ്സു മുതല്‍ ​3​ വയസ്സു വരെയും ​മൂന്നു മുതല്‍ ആറു വരെയും പ്രായ മുള്ള ആണ്‍ കുട്ടി കള്‍ക്കും പെണ്‍ കുട്ടി കള്‍ക്കും വിത്യസ്ത മായ ഗ്രൂപ്പുകളി ലായാണ് മത്സര ങ്ങള്‍ നടക്കുക.

വിവരങ്ങള്‍ക്ക് 02 – 55 37 600, 055 89 22 407​

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്ളൂമിംഗ് ബഡ്സ് അരങ്ങേറി

March 1st, 2014

അബുദാബി : മുസ്സഫയിലെ എമിരേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍ നാഷണല്‍ അക്കാദമി യിലെ പ്രൈമറി സ്കൂള്‍ വാര്‍ഷിക ആഘോഷം വിദ്യാര്‍ത്ഥി കളുടെ ആകര്‍ഷക മായ കലാ പരിപാടി കളാല്‍ ശ്രദ്ധേയമായി.

‘ബ്ളൂമിംഗ് ബഡ്സ്’ എന്ന പേരില്‍ അറുനൂറോളം കുരുന്നു കളുടെ കലാ പ്രകടന ങ്ങള്‍ അരങ്ങില്‍ എത്തിച്ചു കൊണ്ടായിരുന്നു ആറാം വാര്‍ഷിക ആഘോഷ ങ്ങള്‍ സംഘടിപ്പിച്ചത്.

സ്കൂള്‍ ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ക്ളീറ്റസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേണല്‍ താരിഖ് അല്‍ ഗുല്‍ പരിപാടി കള്‍ ഉത്ഘാടനം ചെയ്തു. ബാങ്ക് ഓഫ് ബറോഡ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സബിത കെനി മുഖ്യ അതിഥി ആയിരുന്നു.

സ്കൂളില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ധ്യാപക രേയും ഓഫീസ് സ്റ്റാഫി നെയും ചടങ്ങില്‍ ആദരിച്ചു.

തുടര്‍ന്ന് ഗ്രൂപ്പ് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ചിത്രീകരണം, മൈമിംഗ് തുടങ്ങി വിദ്യാര്‍ഥി കളുടെ ആകര്‍ഷക ങ്ങളായ കലാ പരിപാടി കള്‍ അരങ്ങേറി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശുഭാന്തി ഭൌമിക്, വൈസ് പ്രിന്‍സിപ്പല്‍ വിനായകി, മറ്റു അധ്യാപകരും പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

രക്ഷിതാക്കളും വിദ്യാര്‍ഥി കളും അടക്കം ആയിരത്തിലധികം പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫുട്‌ബോള്‍ ഫിയസ്റ്റ
Next »Next Page » പുതിയ ഭരണ സമിതി : ഡി. നടരാജന്‍ പ്രസിഡന്റ് »



  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine