ഫെസ്റ്റിവല്സ് ഓഫ് ഇന്ത്യ അരങ്ങേറി

April 20th, 2013

festivals-of-india-in-isc-ePathram
അബുദാബി : ഇന്ത്യ സോഷ്യല്‍ ആന്‍ഡ്‌ കള്‍ച്ചറല്‍ സെന്റര്‍ ഒരുക്കിയ വിവിധ സംസ്ഥാന ങ്ങളുടെ പ്രാദേശിക പുതു വര്‍ഷ ആഘോഷങ്ങള്‍ പരിപാടി കളുടെ വിത്യസ്തത യാല്‍ ശ്രദ്ധേയ മായി.

isc-festivals-of-india-2013-ePathram

ഭാരത ത്തിന്റെ നാനാത്വ ത്തില്‍ ഏകത്വം എന്ന സന്ദേശം വിളിച്ചോതി ക്കൊണ്ട് ‘ഫെസ്റ്റിവല്സ് ഓഫ് ഇന്ത്യ’ എന്ന പേരില്‍ വിഷു, ബൈശാഖി, ഉഗാദി, വര്‍ഷ പ്പിറപ്പ്, നബ ബര്‍ഷ, ബിഹു എന്നിങ്ങനെ വിവിധ സംസ്ഥാന ങ്ങളുടെ നവ വല്സര ആഘോഷ ങ്ങള്‍ വിവിധ കലാ പരിപാടി കളോടെ അരങ്ങേറി.

festivals-of-india-in-isc-ePathram

ഐ. എസ് . സി. പ്രസിഡണ്ട്  ജോയ് തോമസ് ജോണ്‍, ജനറല്‍ സെക്രട്ടറി പി. സത്യ ബാബു, അസിസ്റ്റന്റ് സെക്രട്ടറി എം. എ. വഹാബ്, കലാ വിഭാഗം സെക്രട്ടറി എലിയാസ് പടവെട്ടി  എന്നിവര്‍ പരിപാടികള്‍ക്ക്  നേതൃത്വം നല്‍കി. നൃത്തങ്ങള്‍  ചിട്ട പ്പെടുത്തിയ അദ്ധ്യാപകരെ ആദരിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വടകര മഹോത്സവം 2013 : അബുദാബിയില്‍

April 19th, 2013

vatakara-nri-forum-logo-ePathram
അബുദാബി : വടകര എന്‍. ആര്‍. ഐ ഫോറം അബുദാബി യുടെ പത്താം വാര്‍ഷിക ആഘോഷ ങ്ങളുടെ സമാപനം ‘വടകര മഹോത്സവം 2013 ‘ എന്ന പേരില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ കൊടിയേറ്റ ത്തോടെ ആരംഭിക്കും.

vatakara-nri-forum-press-meet-ePathram

‘വടകരച്ചന്ത’ യിലെ അഞ്ചുവിളക്ക് ജംഗ്ഷന്‍” പുനര്‍ സൃഷ്ടിച്ച് അവിടെ നടക്കുന്ന ഗ്രാമീണ മേള യില്‍ ഇരുപതോളം തട്ടുകട കളിലായി വടക്കെ മലബാറിന്റെ തനതു പലഹാരങ്ങളും ഭക്ഷ്യ വിഭവങ്ങളും എന്‍. ആര്‍. ഐ. ഫോറം വനിതാ വിഭാഗം പ്രവര്‍ത്തകര്‍ തത്സമയം പാകം ചെയ്ത് സന്ദര്‍ശകര്‍ക്ക് വിളമ്പും.

കടത്തനാടിന്റെ ആയോധന കല യായ കളരിപ്പയറ്റ്, എടരിക്കോട് കോല്‍ക്കളി സംഘത്തി ന്റെ കോല്‍ക്കളി, ഒപ്പന, ദഫ്മുട്ട്, ക്ലാസിക്കല്‍ ഡാന്‍സ്, സിനി മാറ്റിക്ക് നൃത്ത നൃത്യങ്ങള്‍, ഈജിപ്ഷ്യന്‍ ‘തനൂറാ നൃത്ത’വും തുടങ്ങി വൈവിധ്യം നിറഞ്ഞ കലാ പരിപാടി കളും അരങ്ങേറും.

നാട്ടിന്‍പുറ ങ്ങളില്‍ പഴയ കാലത്ത് ഉപയോഗിച്ചിരുന്ന ഗാര്‍ഹിക – കാര്‍ഷിക ഉപകരണ ങ്ങളുടെ പ്രദര്‍ശ നവും വടകരച്ചന്ത യില്‍ ഉണ്ടാവും.

പരിപാടി യെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അല്‍ത്താഫ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എന്‍. കുഞ്ഞഹമ്മദ്, ഫോറം പ്രസിഡന്റ് ഇബ്രാഹിം ബഷീര്‍, സെക്രട്ടറി മുഹമ്മദ് സാക്കിര്‍, മറ്റു ഭാരവാഹി കളായ ബാബു വടകര, പവിത്രന്‍., റജീദ്, മനോജ്, കെ. കെ. ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിഷുക്കൈനീട്ടമായി പുസ്തകം നല്‍കി

April 17th, 2013

npcc-kairly-cultural-forum-vishu-kaineettam-ePathram
അബുദാബി : വിഷു ക്കൈനീട്ടമായി പുസ്തകം നല്‍കി കൊണ്ട് കൈരളി കള്‍ച്ചറല്‍ ഫോറം മുസ്സഫ എന്‍. പി. സി. സി. ലേബര്‍ ക്യാമ്പില്‍ സംഘടിപ്പിച്ച വിഷു ആഘോഷം വേറിട്ട അനുഭവമായി.

കൈരളി കള്‍ച്ചറല്‍ ഫോറം ഉപദേശക സമിതി അംഗം കെ. പി. ഇബ്രാഹിം വിഷു കൈനീട്ടമായി ഫോറം സെക്രട്ടറി അനിലിനു പുസ്തകം സമ്മാനിച്ചു.

അഷ്‌റഫ് ചമ്പാട്, ടെറന്‍സ് ഗോമസ്, ഇസ്മായില്‍ കൊല്ലം, അനീഷ്, രാജന്‍ കണ്ണൂര്‍, അനില്‍ പുത്തൂര്‍, റഹ്മാന്‍, അജി, ഇബ്രാഹിം, ഷാജി, കോശി എന്നിവര്‍ സംസാരിച്ചു.

പ്രസിഡന്റ് മുസ്തഫ മാവിലായ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനില്‍ സ്വാഗതവും മോഹനന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ഗാനമേള യ്ക്ക് രണ്‍ജിത്ത്, രഹുല്‍ബോസ്, റഹ്മാന്‍, ഷാജി എന്നിവര്‍ നേതൃത്വം നല്‍കി

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചാവക്കാട് പ്രവാസി ഫോറം ‘വിഷൻ 2013’ ശ്രദ്ധേയമായി

April 15th, 2013

chavakkad-pravasi-forum-vision-2013-ePathram
ദുബായ് : ചാവക്കാട് പ്രവാസി ഫോറം ദുബായിൽ സംഘടിപ്പിച്ച ‘വിഷൻ 2013’ പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

മിനി ഗൾഫ് എന്നറിയപ്പെടുന്ന ചാവക്കാട് പ്രദേശ ങ്ങളിൽ ജാതി-മത ഭേതമന്യേ കാരുണ്യ സേവന പ്രവർത്തന ങ്ങൾക്കായി പ്രവാസി കൾക്കിടയിൽ പ്രവർത്തിച്ച് തുടങ്ങിയത് അത്യന്തം ശ്ലാഘനീയ മാണെന്ന് ചടങ്ങുകൾ ഉത്ഘാടനം ചെയ്ത ചെറു കഥാ കൃത്ത് ലത്തീഫ് മമ്മിയൂർ പറഞ്ഞു.

chavakkad-pravasi-forum-vision-2013-singers-ePathram

സംഗീത സംവിധായകന്‍ നൌഷാദ് ചാവക്കാടിന്റെ നേതൃത്വ ത്തില്‍ ചലച്ചിത്ര പിന്നണി ഗായകരായ കബീർ, ജിത്തു, നൈസി എന്നിവരുടെ ഗാനമേള യും പ്രവാസി ഫോറം പ്രവർത്തകരുടെ കലാ പരിപാടികളും അരങ്ങേറി.

ചാവക്കാടും പരിസര പ്രദേശ ങ്ങളിലുമുള്ള നിർധനരായ വിദ്യാർത്ഥികള്‍ക്ക് സ്ക്കൂൾ കിറ്റുകൾ ഈ അധ്യായന വർഷം വിതരണം ചെയ്ത് തുടങ്ങു മെന്ന് സംഘടന യുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിക്കവെ വൈസ് ചെയർമാൻ ഒ. എസ്. എ. റഷീദ് അറിയിച്ചു.

പ്രമുഖ എഴുത്തുകാരൻ സൈനുദ്ദീൻ ഖുറൈഷി, സിനി ആർട്ടിസ്റ്റ് ഫൈസൽ മുഹമ്മദ് എന്നിവർ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
പരിപാടി കള്‍ ഗിരീഷ് നിയന്ത്രിച്ചു. കബീര്‍ സ്വാഗതവും ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചാവക്കാട് പ്രവാസി ഫോറം ‘വിഷൻ 2013’

April 11th, 2013

dubai-chavakkad-pravasi-forum-ePathram
ദുബായ് : ജീവ കാരുണ്യ പ്രവർത്തന ങ്ങൾക്കായി രൂപീകരിച്ച ചാവക്കാട് നിവാസി കളുടെ യു. എ. ഇ. യിലെ കൂട്ടായ്മ യാ‍യ ചാവക്കാട് പ്രവാസി ഫോറം അവതരിപ്പിക്കുന്ന  ”വിഷൻ 2013” ഏപ്രില്‍ 12 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ദുബായ് ഖിസൈസ് ആപ്പിൾ ഇന്റ്റർനാഷണൽ സ്കൂള്‍ അങ്കണ ത്തില്‍ നടക്കും.

ചാവക്കാടും പരിസര പ്രദേശങ്ങളി ലേയും സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്കാരിക സദസ്സോടെ ‘വിഷൻ 2013′ ആരംഭിക്കും.

chavakkad-pravasi-forum-vision-2013-ePathram

സംഗീത സംവിധായകന്‍ നൌഷാദ് ചാവക്കാടിന്റെ നേതൃത്വ ത്തില്‍ ചലചിത്ര പിന്നണി ഗായകൻ കബീറും സംഘവും അവതരി പ്പിക്കുന്ന ഗാനമേള  പരിപാടി യുടെ മുഖ്യ ആകര്‍ഷക ഘടകം ആയിരിക്കും.

യെർബലും സംഘവും അവതരിപ്പിക്കുന്ന ഖസാക്കിസ്ഥാൻ നൃത്തം, മുഹമ്മദ് ഇബ്രാഹിം മുസ്തഫ അവതരി പ്പിക്കുന്ന തനൂറ ഈജിപ്ഷ്യൻ നൃത്തം, കുട്ടികളുടെ വിവിധ കലാ പരിപാടി കൾ എന്നിവയും ‘വിഷൻ 2013′ യിൽ ഉണ്ടായിരിക്കും.

പ്രവേശനം സൌജന്യം. വിവരങ്ങള്‍ക്ക് : 052 97 17 366, 050 78 56 310

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒ. ഐ. സി. സി. ആഗോള സമ്മേളന ത്തിന് അബുദാബി യില്‍ തുടക്കം
Next »Next Page » സ്മാര്‍ട്ട്‌ സിറ്റി മാസ്റ്റര്‍ പ്ലാനിന് അംഗീകാരം »



  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine