സേവനം ഓണാഘോഷം വെള്ളിയാഴ്ച ഐ. എസ്. സി. യില്‍

September 30th, 2013

sevanam-abu-dhabi-onam-2013-press-meet-ePathram
അബുദാബി : സേവനം അബുദാബി യൂനിയന്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം ഇന്ത്യ സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ സെന്‍ററില്‍ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന രംഗ പൂജയോടെ ആരംഭിക്കും.

ആഘോഷ ത്തിന്‍െറ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനം കേന്ദ്ര സഹ മന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. എം. എ. യൂസുഫലി മുഖ്യാതിഥി ആയിരിക്കും.

എസ്. എന്‍. ഡി. പി. യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തും. സ്വാമി ഋതംബരാനന്ദ, ഫാദര്‍. ജോസ് ചെമ്മനം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. മാവേലി എഴുന്നള്ളത്ത്, ഘോഷയാത്ര, താലപ്പൊലി, പുലിക്കളി, തിരുവാതിര ക്കളി, വിവിധ നൃത്തങ്ങള്‍, ഗാനമേള, മിമിക്രി തുടങ്ങിയ വിവിധ പരിപാടികളും അരങ്ങേറും.

നാട്ടില്‍ നിന്ന് വരുന്ന പ്രമുഖ പാചക വിദഗ്ദന്‍ കൃഷ്ണന്‍ ഒരുക്കുന്ന ഓണ സദ്യയും ഉണ്ടാകും. 3000ഓളം പേര്‍ക്കുള്ള സദ്യയാണ് ഒരുക്കുന്ന തെന്ന് അബുദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ സേവനം ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡന്‍റ് കെ. കെ. രമണന്‍, സെക്രട്ടറി ജി. കെ. മോഹനന്‍, പ്രോഗ്രാം കണ്‍വീനര്‍ യേശു ശീലന്‍, പ്രായോജ കരായ വി. എസ്. തമ്പി, ബിനീഷ് ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ഓണാഘോഷം ശ്രദ്ധേയമായി

September 28th, 2013

ksc-onam-celebration-2013-ePathram
അബുദാബി :പിറന്ന നാടിന്റെ തനിമ നില നിര്‍ത്തി കൊണ്ട് കേരള സോഷ്യൽ സെന്റര്‍ അങ്കണത്തില്‍ ഓണാഘോഷങ്ങള്‍ നടന്നു. മുഖ്യാതിഥി കളോടൊപ്പം എത്തിയ മാവേലിയെ താലപ്പൊലി യോടെയാണ് വനിതകളും കുട്ടികളും സ്വീകരിച്ച് ആനയിച്ചത്.

ചെണ്ടമേളം, പുലിക്കളി, കാവടിയാട്ടം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച വിപുലമായ ഘോഷ യാത്രയോടെ ആയിരിരുന്നു ഓണാഘോഷ ങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

പത്തനാപുരം മുന്‍ എം. എൽ. എ. പ്രകാശ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഗണേഷ് ബാബു, വി. എസ്. തമ്പി എന്നിവര്‍ മുഖ്യതിഥികളായിരുന്നു.

ksc-onam-cultural-program-2013-ePathram

മോഹിനിയാട്ടം, തിരുവാതിര ക്കളി, തായമ്പക, സംഘ ഗാനം, നാടകം, കവിതാവിഷ്കാരം, സംഘ നൃത്തം, നാടൻപാട്ട് തുടങ്ങി വൈവിധ്യ മാര്‍ന്ന കലാ പരിപാടികളും അരങ്ങേറി.

ഓണാഘോഷത്തിന്റെ തുടർച്ചയായി വനിതകൾക്കും കുട്ടികൾക്കുമായി സെപ്തംബര്‍ 28 ശനിയാഴ്ച പൂക്കള മത്സരംവും ഒക്ടോബർ 4,വെള്ളിയാഴ്ച മൂവായിരത്തോളം പേര്‍ക്കായി ഒരുക്കുന്ന ഓണ സദ്യയും ഉണ്ടായിരിക്കും എന്ന്‍ ഭാരവാഹികൾ അറിയിച്ചു.

കെ. എസ്. സി. പ്രസിഡണ്ട്‌ എം. യു. വാസു, ജനറല്‍ സെക്രട്ടറി ബി. ജയകുമാർ, കലാ വിഭാഗം സെക്രട്ടറി രമേശ്‌ രവി തുടങ്ങിയവര്‍ പരിപാടി കൾക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ഓണാഘോഷ പരിപാടികൾ 27 ന്

September 20th, 2013

അബുദാബി : വിദേശ മണ്ണില്‍ ജീവിക്കുമ്പോഴും പിറന്ന നാടിന്റെ തനിമ നില നിര്‍ത്തി കൊണ്ട് ഏറ്റവും വിപുലമായ ഓണാഘോഷ പരിപാടി കൾ ഒരുക്കുകയാണ് അബുദാബി കേരള സോഷ്യൽ സെന്റര്‍.

സെപ്തംബർ 27 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് വിവിധ കലാ പരിപാടികളോടെ അരങ്ങേറുന്ന ഓണാഘോഷ ത്തില്‍ മാവേലി, താലപ്പൊലി, കാവടിയാട്ടം, ചെണ്ടമേളം പുലിക്കളി തുടങ്ങിയവ അണി നിരന്നു കൊണ്ടുള്ള വിപുലമായ ഘോഷ യാത്ര ഉണ്ടാവും.

മോഹിനിയാട്ടം, തിരുവാതിര ക്കളി, സംഘഗാനം, നാടകം തുടങ്ങി വിവിധ കലാ പരിപാടികള്‍ അരങ്ങേറും. വനിതകള്‍ക്കും കുട്ടി കള്‍ക്കുമായി 28 ന് പൂക്കള മത്സരം നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മാസം 25 ന് മുമ്പ് പേരു രജിസ്റ്റര്‍ ചെയ്യണം.

ഒക്ടോബര്‍ 4, വെള്ളിയാഴ്ച മൂവായിരത്തോളം പേര്‍ക്കായി ഓണ സദ്യയും ഒരുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജോലിസ്ഥലത്തെ ഓണാഘോഷം

September 17th, 2013

onam-celebrations-in-uae-exchange-ePathram
അബുദാബി : തിരുവോണ ദിനത്തില്‍ അബുദാബി യിലെ യു. എ. ഇ. എക്സ്ചേഞ്ച് സെന്ററിലെ ജീവനക്കാര്‍ ഒരുക്കിയ പൂക്കളം.

-അയച്ചു തന്നത് : സി. സാദിഖ് അലി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു

September 13th, 2013

kolaaya-logo-ePathram
അബുദാബി : കലാ – സാഹിത്യ – സാംസ്കാരിക രംഗത്ത്‌ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന ‘കോലായ’ യുടെ നേതൃത്വ ത്തിൽ ഒരു സാഹിത്യ സുവനീർ ഇറക്കാൻ ഒരുങ്ങുന്നു.

പ്രവാസ സാഹിത്യ രംഗത്ത് അമ്പത് ലക്കങ്ങള്‍ പിന്നിടുന്ന കോലായ ഇറക്കുന്ന സുവനീറിലേക്ക് 40 വരികളിൽ കവിയാതെ കവിത, മൂന്നു പേജിൽ കവിയാതെ ചെറുകഥ, ലേഖനം എന്നീ സൃഷ്ടികൾ ക്ഷണിക്കുന്നു. സൃഷ്ടികൾ ഒക്ടോബർ 10 നു മുമ്പ് kolaya50 at gmail dot com എന്ന ഇ – മെയിൽ വിലാസ ത്തില്‍ ലഭിക്കണം

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. കേരളോത്സവം : ഒന്നാം സമ്മാനം കാർ
Next »Next Page » വേനല്‍ത്തുമ്പികള്‍ സമാപിച്ചു »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine