ദുബായ് : യു. എ. ഇ. ദേശീയ ദിന ത്തോട് അനു ബന്ധിച്ച് പോലീസു മായി ചേര്‍ന്ന് നടത്തിയ വര്‍ണ ശബള മായ പരേഡില്‍ സ്വദേശി കള്‍ക്കൊപ്പം ശുഭ വസ്ത്ര ധാരികളായ ആയിര കണക്കിന് കെ. എം. സി. സി. പ്രവര്‍ത്ത കര്‍ കൂടി അണി ചേര്‍ന്നപ്പോള്‍ ഒരു രാജ്യ ത്തിന്‍റെ മഹത്തായ ദൗത്യ ത്തിന്‍റെ ഔന്ന്യത്യ ത്തിലേക്ക് മലയാള ത്തിന്‍റെ കൂട്ടായ്മയും അഭിമാന മായി തീര്‍ന്നു.
ദേശീയ ദിന ഘോഷ ങ്ങളുടെ ഭാഗമായി നായിഫ് പോലീസ് ദേര യില്‍ ദേശീയ ദിന പരേഡ് സംഘടിപ്പിച്ചു. ദേശീയോദ്ഗ്രഥന ത്തിന്റെയും സൗഹാര്‍ദ ത്തിന്റെയും പ്രതീകമായി നൂറു കണക്കിന് വളണ്ടി യര്‍മാരും കലാ കാരന്മാരും കുതിര പ്പടയാളികളും അണി നിരന്ന പരേഡ് നഗര ത്തിന് ആവേശം നല്‍കുന്ന കാഴ്ചയായി. ദേശീയ ദിന ആഘോഷ ത്തിലെ മലയാളി സാന്നിധ്യം ഉയര്‍ത്തിപ്പിടിച്ച് കെ. എം. സി. സി. വളണ്ടിയര്‍മാര്‍ പരേഡില്‍ സജീവ മായി.
രാവിലെ പത്തര യോടെ നായിഫ് പോലീസ് സ്റ്റേഷന്‍ പരിസര ത്താണ് പരേഡ് ആരംഭിച്ചത്. നായിഫ് റോഡു വഴി ഗോള്‍ഡ് സൂഖ് വലം വെച്ച് പോലീസ് സ്റ്റേഷന്‍ പരിസര ത്ത് തിരിച്ചെത്തുന്ന രീതി യിലായിരുന്നു പരേഡ്. ഏറ്റവും മുന്നില്‍ കുതിരപ്പടയും തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അണിനിരന്നു. അറബ് വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും കലാകാരന്മാരും പരേഡില്‍ ഉണ്ടായിരുന്നു.
കുതിരപ്പട യുടെ അകമ്പടി യോടെ തനത് അറബ് കലകളും കെ.എം.സി.സി.യുടെ കലാ വിഭാഗമായ സര്‍ഗധാര അവതരിപ്പിച്ച ദഫ്മുട്ടും കോല്‍ക്കളിയും ബാന്‍ഡ് വാദ്യ ങ്ങളും മലയാള ത്തനിമ യുള്ള കലാ രൂപങ്ങളും പരേഡിന് മേള ക്കൊഴുപ്പേകി.
- pma