അബുദാബി : അതി വേഗക്കാരായ ഡ്രൈവര്‍മാരെ കുടുക്കാനായി തലസ്ഥാന നഗരി യിലെ നിരത്തു കളില്‍ പുതിയ റഡാറുകള്‍ സ്ഥാപിച്ചു. മുസഫ ട്രക്ക് റോഡ്, അല്‍ മഖ്ത പാല ത്തില്‍ നിന്നുള്ള അബുദാബി-അല്‍ഐന്‍ റോഡ്, ഉമ്മുന്നാര്‍ റോഡ്, അല്‍ റഹ ബീച്ച്, അബുദാബി-ശഹാമ എക്‌സ്പ്രസ് പാത യിലെ ശൈഖ് മക്തൂം ബിന്‍ റാഷിദ് സ്ട്രീറ്റ്, വിമാന ത്താവള റോഡ്, സുവെയ്ഹാന്‍ റോഡ് എന്നിവിട ങ്ങളില്‍ പുതുതായി സ്ഥാപിച്ച റഡാറു കളാണ് പ്രവര്‍ത്തന സജ്ജമായത് എന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
റഡാറു കള്‍ സ്ഥാപിച്ചി രിക്കുന്നത് വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധയും ഉത്തര വാദിത്വവും പുലര്‍ത്തുന്ന തിനാ യിട്ടാണ്. വാഹനം ഓടിക്കുന്നവരില്‍ നിന്ന് കൂടുതല്‍ പിഴ ഈടാക്കുക എന്ന ഉദ്ദേശ്യം പോലീസിനില്ല. വാഹനം ഓടിക്കുന്ന വര്‍ പിഴയില്‍ നിന്ന് രക്ഷ നേടാന്‍ മാത്രമല്ല ശ്രമിക്കേണ്ടത്. നിശ്ചിത വേഗ പരിധിക്കുള്ളില്‍ വാഹനം ഓടിച്ചു കൊണ്ട് അവനവന്റെയും മറ്റുള്ള വരുടെയും സുരക്ഷ ഉറപ്പാക്കുക യാണ് വേണ്ടത് എന്നും അധികാരികള്‍ പറഞ്ഞു.
– Photo Courtesy : Abu dhabi Police
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഗതാഗതം, നിയമം, പോലീസ്, സാമൂഹ്യ സേവനം