ദോഹ : ലോകത്ത് പ്രമേഹ രോഗി കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുക യാണെന്നും വ്യാപകമായ തെറ്റി ദ്ധാരണകള്‍ നില നില്‍ക്കുന്നതിനാല്‍ ചികിത്സയും ബോധ വല്‍ക്കരണ നടപടി കളും കാര്യക്ഷമം ആകുന്നില്ല എന്ന്‍ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ. ദീപക് ചന്ദ്ര മോഹന്‍ അഭിപ്രായപ്പെട്ടു. മീഡിയാ പ്ലസ് നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ലോക പ്രമേഹ ദിനാ ചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
പ്രമേഹ ത്തിന് ചികിത്സ പോലെ തന്നെ ഭക്ഷണ ക്രമീകരണവും വ്യായാമവും അത്യാവശ്യ മാണ്. പ്രമേഹത്തെ കുറിച്ച് ഗൗരവ മായി മനസ്സി ലാക്കുകയും തെറ്റിദ്ധാരണ കള്‍ തിരുത്തു കയും ചെയ്യാനുള്ള ശ്രമ ങ്ങളാണ് പ്രമേഹ ദിനാ ചരണം ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആധുനിക മനുഷ്യന്‍ അഭി മുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മിക്ക വയും തെറ്റായ ജീവിത ശൈലി യിലൂടെ സംഭവിക്കുന്നതാണ്.
ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖല കളിലൊക്കെ വിപ്ലവകരമായ നേട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മനുഷ്യന്‍ ചിന്ത യുടേയും ബുദ്ധി യുടേയും സര്‍വോപരി നില നില്‍പിന്റെ തന്നെ അടിസ്ഥാന മായ ആരോഗ്യ സംരക്ഷണ രംഗത്ത് അക്ഷന്തവ്യ മായ അനാസ്ഥ കാണിക്കുന്നു എന്നതാണ് ദു;ഖകരം. ദീര്‍ഘനേരം ഓഫീസു കളിലും പണി സ്ഥല ങ്ങളിലും വിനോദ കേന്ദ്രങ്ങളിലു മൊക്കെ ചെലവഴിക്കുന്ന മനുഷ്യന്‍ കുറച്ച് സമയം തന്റെ ആരോഗ്യം പരി ചരിക്കുവാനും ചെലവാക്കണം എന്നും അദ്ദേഹം പറഞ്ഞു.
ജീവിത ശൈലീ രോഗ ങ്ങളില്‍ ഏറ്റവും അപകടകാരി യാണ് പ്രമേഹം. പലപ്പോഴും ആവശ്യമായ പരിചരണ ത്തിന്റെ അഭാവ ത്തില്‍ ഗുരു തരമായ ഒട്ടേറെ പ്രതിസന്ധി കള്‍ തന്നെ പ്രമേഹം സൃഷ്ടിക്കുന്നു. നിശബ്ദ മായ കൊലയാളി യെപ്പോലെ ശരീര ത്തിന്റെ ഓരോ അവയവ ങ്ങളേയും മെല്ലെ മെല്ലെ നശിപ്പിക്കുന്ന പ്രമേഹ ത്തിന്റെ ഗൗരവം സമൂഹം ഇനിയും തിരിച്ചറി ഞ്ഞിട്ടില്ല എന്നത് ബോധ വല്‍ക്കരണ പരിപാടി കള്‍ വിപുലീകരി ക്കേണ്ടതിന്റെ ആവശ്യകത യിലേക്കാണ് വിരല്‍ചൂണ്ടു ന്നത്.
പ്രമേഹം വളരെ വേഗം കണ്ണുകളെ ബാധിക്കു മെന്നും എല്ലാവരും വര്‍ഷ ത്തിലൊരിക്കല്‍ എങ്കിലും കണ്ണ് പരിശോധിക്കുന്നത് അഭികാമ്യ മാണെന്നും കണ്ണു രോഗ വിദഗ്ദനായ ലക്ഷ്മി മൂര്‍ത്തി പറഞ്ഞു.
മീഡിയാ പ്ലസ് സി. ഇ. ഒ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. മുഹമ്മദ് ആരിഫ് മാര്‍ക്കറ്റിംഗ് മാനേജര്‍ നസീം അല്‍ റബീഹ്, മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് കോയ എന്നിവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, സഞ്ജയ് ചപോല്‍ക്കര്‍, ശറഫുദ്ധീന്‍ തങ്കയ ത്തില്‍, അഫ്‌സല്‍ കിളയില്‍, സൈദ് അലവി അണ്ടേക്കാട്ട്, റഷാദ് മുബാറക്, സിയാഹു റഹ്മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
– കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ-ഖത്തര്‍.
- pma