അബുദാബി : തൊഴിലാളികള്‍ക്കു റോഡ് സുരക്ഷാ ബോധ വല്‍ക്കരണ പരിപാടി യുമായി അബുദാബി പൊലീസ് രംഗത്ത്. വ്യാവസായിക നഗരമായ മുസ്സഫ യിലെ വിവിധ കമ്പനി കള്‍ കേന്ദ്രീ കരിച്ചാണു റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.
കാല്‍ നട ക്കാര്‍ക്കു വേണ്ടി യുള്ള മേല്‍ പ്പാല ങ്ങളോ ടണലുകളോ സീബ്രാ ക്രോസിംഗു കളോ മാത്രം റോഡ് മുറിച്ചു കടക്കാന്‍ ഉപയോഗി ക്കണം എന്ന് പൊലീസ് ഉപദേശിച്ചു.
റോഡ് സുരക്ഷാ ബോധ വല്‍ക്കരണ പരിപാടി സമൂഹ ത്തിലെ എല്ലാ മേഖല കളിലും സാമൂഹിക സാംസ്കാരിക സംഘടന കളുടെ സഹകരണ ത്തോടെ നടപ്പാക്കും എന്നും അധികൃതര്‍ അറിയിച്ചു.
റോഡ് അപകട ങ്ങളും മറ്റും പ്രദര്‍ശിപ്പിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും അപകട ത്തിന് ഇടയാക്കിയ കാരണ ങ്ങള്‍, പെഡസ്ട്രിയന്‍ ക്രോസിംഗ് നിയമ ലംഘന ത്തിനുള്ള പിഴ എന്നിവ വിവരിക്കുന്നതും ഉള്‍പ്പെടുത്തി യാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഗതാഗതം, തൊഴിലാളി, നിയമം, പോലീസ്, സാമൂഹ്യ സേവനം