മെസ്പോ ടൂര്‍ 2012

November 15th, 2012

mes-ponnani-alumni-mespo-logo-ePathram അബുദാബി : പൊന്നാനി എം. ഇ. എസ്. കോളേജ് അലൂംനി (മെസ്പോ), അബുദാബി ചാപ്റ്റര്‍ വിനോദ യാത്ര സംഘടിപ്പിക്കുന്നു.
നവംബര്‍15 വ്യാഴാഴ്ച മുഷ്റിഫ് പാര്‍ക്കില്‍ സമാപിക്കുന്ന പരിപാടിയില്‍ വിവിധ കലാ കായിക മത്സര ങ്ങളും ഉണ്ടാവും. കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 566 52 64 എന്ന നമ്പരില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൗഹൃദ വേദി ഈദ് സംഗമം സംഘടിപ്പിച്ചു

November 12th, 2012

ദുബായ് : പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ചാപ്റ്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബാല വേദിയുടെ ആഭിമുഖ്യത്തില്‍ ദുബായ് ക്രീക്ക് പാര്‍ക്കില്‍ ഈദ്‌ സംഗമം സംഘടിപ്പിച്ചു. വേദി പ്രസിഡന്റ്‌ രമേഷ് പയ്യന്നൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു.

ബാലവേദി കോര്‍ഡിനേറ്റര്‍ പി. യു. പ്രകാശന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി വി. പി. ശശി കുമാര്‍ നന്ദിയും പറഞ്ഞു.

ഗ്രാമീണ ബാല്യത്തിന്റെ സ്മൃതികളുമായി ഒരുക്കിയ നിരവധി നാടന്‍ കളികളിലും മറ്റു കായിക മത്സരങ്ങളിലും കുട്ടികളും മുതിര്‍ന്നവരും ആവേശ പൂര്‍വ്വം പങ്കെടുത്തു. ബാലവേദി അംഗങ്ങള്‍ക്ക്‌ ഐഡന്റിറ്റി കാര്‍ഡുകളും സംഗമ ത്തില്‍ വിതരണം ചെയ്തു.

പി. യു. പ്രകാശന്‍, പ്രവീണ്‍ പാലക്കീല്‍ , നികേഷ്, ശ്രീജിത്ത്‌ എന്നിവര്‍ വിനോദ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭാഷ അന്യം നിന്ന് പോകാതിരിക്കാന്‍ ശ്രമിക്കേണ്ടത് വിദ്യാര്‍ത്ഥികള്‍ : സലിം അയ്യനത്ത്

November 7th, 2012

salim-ayyanath-ePathram
ഷാര്‍ജ : ഭാഷ യുടെ അടിസ്ഥാന ത്തില്‍ രൂപം കൊണ്ട നാട് ഭാഷയെ അവഗണിക്കുന്നത് സംസ്കാരിക അധ:പതന ത്തിന് കാരണമാകും എന്നും ഭാഷ അന്യം നിന്നു പോകാതിരിക്കാന്‍ ശ്രമിക്കേണ്ടത് വിദ്യാര്‍ത്ഥി കള്‍ ആണെന്നും ചെറുകഥാകൃത്ത് സലീം അയ്യനത്ത് അഭിപ്രായപ്പെട്ടു. ഇന്‍ഡ്യ ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിന ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

മാതൃ ഭാഷയെ അവഹേളിക്കുന്നതും കൈവെടിയുന്നതും സ്വന്തം മാതാവിനെ ഉപേക്ഷിക്കുന്നത് പോലെ യാണെന്നും ഏതൊരു സംസ്കാര ത്തിന്റെയും അടിസ്ഥാനം മാതൃഭാഷ യാണെന്നും  മാതൃ ഭാഷയുടെ മരണം സംസ്കാര ത്തിന്റെ മരണം ആണെന്നും ശുദ്ധമായ ഭാഷ കൈകാര്യം ചെയ്യുന്ന തിലൂടെ മലയാള ത്തനിമ നിലനിര്‍ത്താന്‍ ആയിരിക്കണം കേരളപ്പിറവി ദിനം അര്‍ത്ഥമാക്കേണ്ട തെന്നും അദ്ദേഹം പറഞ്ഞു.

sharjah-indian-school-kerala-piravi-2012-ePathram

ചടങ്ങില്‍ കുട്ടികളുടെ കയ്യെഴുത്തു മാസിക ‘കലിക’ സ്കൂള്‍ ഡയറക്ടര്‍ ആസിഫ് മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പള്‍ ഡോ. മഞ്ജു റെജി അദ്ധ്യക്ഷത വഹിച്ചു. ആസിഫ് മുഹമ്മദ്, ഹെഡ്മിസ്ട്രസ് ജിഷ ജയന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാ പരിപാടികള്‍ അരങ്ങേറി. മലയാള വിഭാഗം അദ്ധ്യാപകരായ അര്‍ച്ചന രാജേഷ്, ബിന്ദു സന്തോഷ്, മാലിനി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സെന്റ് സ്റ്റീഫന്‍സ് യാക്കോബായ പള്ളി കൊയ്ത്തുത്സവം സമാജ ത്തില്‍

November 7th, 2012

അബുദാബി : സെന്റ് സ്റ്റീഫന്‍സ് സിറിയന്‍ യാക്കോബായ പള്ളി യുടെ ഈ വര്‍ഷത്തെ കൊയ്ത്തുത്സവം മുസഫ യിലെ അബുദാബി മലയാളി സമാജം അങ്കണ ത്തില്‍ നവംബര്‍ 9 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ നടക്കും.

ഭക്ഷണ വിഭവങ്ങളും കേരളത്തനിമ യാര്‍ന്ന നാടന്‍ തട്ടുകടകളും ഉത്സവ പ്രതീതി ജനിപ്പിക്കുന്ന കുട്ടികളുടെ ഗെയിം സോണും ഗാനമേളയും മിമിക്‌സും നാട്ടിന്‍ പുറത്തിന്റെ മേള താളങ്ങളോടെ അമേരിക്കന്‍ ലേലവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു.

വികാരി ഫാ. വര്‍ഗീസ് അറയ്ക്കല്‍, ഇടവക സെക്രട്ടറി ബെന്നി കെ. പൗലോസ്, ട്രസ്റ്റി റെജി മാത്യു, ജനറല്‍ കണ്‍വീനര്‍ സാജന്‍ കോശി, തോമസ് സി. തോമസ്, അനില്‍ ജോര്‍ജ്, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം കേരളപ്പിറവി ദിനം ആഘോഷിച്ചു

November 2nd, 2012

adms-arts-club-opening-ePathram
അബുദാബി : കേരളപ്പിറവി ദിനം വിവിധ പരിപാടി കളോടെ മലയാളീ സമാജം ആഘോഷിച്ചു. സമാജ ത്തിന്റെ കീഴില്‍ പുതുതായി രൂപീകരിച്ച ആര്‍ട്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും തദവസര ത്തില്‍ നടന്നു.

സമാജം ആക്ടിംഗ് പ്രസിഡന്റ്‌ ഷിബു വര്‍ഗീസ്‌ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ അബൂബക്കര്‍ മേലേതില്‍, വനിതാ കണ്‍വീനര്‍ ജീബ. എം സാഹിബ്, മുന്‍ സെക്രട്ടറി വക്കം ജയലാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആര്‍ട്സ് സെക്രട്ടറി പി. ടി. റഫീക്ക് സ്വാഗതവും നിസാറുദ്ധീന്‍ നന്ദിയും പറഞ്ഞു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ദിരാ ഗാന്ധിയുടെ ഓര്‍മ്മ യില്‍ ഒ. ഐ. സി. സി.
Next »Next Page » മാപ്പിളപ്പാട്ട് അന്താക്ഷരി ശ്രദ്ധേയമായി »



  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine