അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഇന്ത്യാ ഫെസ്റ്റ് പരിപാടി കളുടെ വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി. യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് ഭദ്രദീപം കൊളുത്തി യാണ് ഇന്ത്യാ ഫെസ്റ്റിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. ഐ. എസ് . സി. യുടെ ഓപ്പണ്‍ ഓഡിറ്റോറിയ ത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.
ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് രമേഷ് പണിക്കര്‍ , സെന്ററിന്റെ പേട്രണ്‍ ഗവര്‍ണര്‍മാരായ ജെ. ആര്‍ . ഗംഗാരമണി, സിദ്ധാര്‍ത്ഥ ബാലചന്ദ്രന്‍ , ജനറല്‍ ഗവര്‍ണറും ഇന്ത്യാ ഫെസ്റ്റിന്റെ മുഖ്യ സ്‌പോണ്‍സറുമായ ഗണേഷ് ബാബു, അബുദാബി മീഡിയാ കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് മന്‍സൂര്‍ അമര്‍ , ഐ. എസ്. സി. ജനറല്‍ സെക്രട്ടറി എം. അബ്ദുള്‍സലാം തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യാ ഗവണ്മെന്റിന്റെ സഹകരണ ത്തോടെ ഇന്ത്യയില്‍ നിന്നെത്തിയ കലാകാര ന്മാരുടെ കലാ പ്രകടനങ്ങള്‍ ഇന്ത്യാ ഫെസ്റ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കി. ഗുജറാത്തി നാടോടി നൃത്തം, ഷെഹനായ്, ഖവാലി തുടങ്ങിയവ മലയാളികള്‍ അടക്കമുള്ള കലാ ആസ്വാദകര്‍ക്ക് പുതിയ അനുഭവമായി.
പത്ത് ദിര്‍ഹ ത്തിന്റെ പ്രവേശന കൂപ്പണ്‍ ഉപയോഗിച്ച് മൂന്നു ദിവസവും ഇന്ത്യാ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിയുന്നു. ഫെബ്രുവരി 4 ശനിയാഴ്ച രാത്രി നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി നിസ്സാന്‍ സണ്ണി കാര്‍ നല്‍കും. കൂടാതെ വില പിടിപ്പുള്ള അമ്പതോളം സമ്മാനങ്ങളും സന്ദര്‍ശ കരിലെ ഭാഗ്യവാന്മാര്‍ക്ക് ലഭിക്കും.