സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു

September 13th, 2013

kolaaya-logo-ePathram
അബുദാബി : കലാ – സാഹിത്യ – സാംസ്കാരിക രംഗത്ത്‌ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന ‘കോലായ’ യുടെ നേതൃത്വ ത്തിൽ ഒരു സാഹിത്യ സുവനീർ ഇറക്കാൻ ഒരുങ്ങുന്നു.

പ്രവാസ സാഹിത്യ രംഗത്ത് അമ്പത് ലക്കങ്ങള്‍ പിന്നിടുന്ന കോലായ ഇറക്കുന്ന സുവനീറിലേക്ക് 40 വരികളിൽ കവിയാതെ കവിത, മൂന്നു പേജിൽ കവിയാതെ ചെറുകഥ, ലേഖനം എന്നീ സൃഷ്ടികൾ ക്ഷണിക്കുന്നു. സൃഷ്ടികൾ ഒക്ടോബർ 10 നു മുമ്പ് kolaya50 at gmail dot com എന്ന ഇ – മെയിൽ വിലാസ ത്തില്‍ ലഭിക്കണം

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. കേരളോത്സവം : ഒന്നാം സമ്മാനം കാർ

September 13th, 2013

ksc-keralolsavam-2013-coupon-release-ePathram
അബുദാബി : കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യ ത്തിൽ ഒക്ടോബർ 31, നവംബർ1, 2 തിയ്യതി കളിലായി കെ. എസ്. സി. അങ്കണ ത്തിൽ വെച്ച് നടക്കുന്ന കേരളോത്സവ ത്തിന്റെ സമ്മാന കൂപ്പണ്‍, പ്രശസ്ത നടൻമാരായ മുരളി മോഹനും കെ. കെ. മൊയ്തീൻ കോയയും ചേർന്ന് ശക്തി പ്രസിഡണ്ട്‌ ബീരാൻ കുട്ടിക്ക് നല്‍കി പ്രകാശനം നിർവഹിച്ചു.

നാടൻ രുചികൾ നല്കുന്ന ഭക്ഷണ ശാലകൾ, വിവിധ ഗെയിമുകൾ, ശാസ്ത്ര പ്രദര്‍സനം, സോളാർ എനർജി പ്രദര്‍ശനം, നാല് പതിറ്റാണ്ട് പിന്നിട്ട കെ എസ് സി യുടെ ചരിത്രം വിളിച്ചോതുന്ന ഫോട്ടോ പ്രദര്‍ശനം, മാജിക് ഷോ, വിവിധ കലാപരിപാടി കൾ തുടങ്ങി വിപുലമായ ആഘോഷ മാണ് കേരളോത്സവ ത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. നവംബര്‍ രണ്ടിനു നടക്കുന്ന നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി കാറും വൈവിധ്യ മാർന്ന മറ്റു അമ്പത് സമ്മാന ങ്ങളും നല്‍കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉഷാ സുരേഷ് ബാലാജി യുടെ ലാസ്യാഞ്ജലി അബുദാബിയില്‍

September 11th, 2013

dancer-usha-suresh-balaji-ePathram
അബുദാബി : മലയാളീ സമാജത്തില്‍ ഓണാഘോഷങ്ങള്‍ ക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രമുഖ നര്‍ത്തകി ഉഷാ സുരേഷ് ബാലാജി അവതരി പ്പിക്കുന്ന നൃത്ത ശില്പമായ ‘ലാസ്യാഞ്ജലി’ അരങ്ങിലെത്തും.

സെപ്തംബര്‍ 12 വ്യാഴാഴ്ച വൈകീട്ട് 7.30 മുതൽ മുസ്സഫ യിലെ സമാജം അങ്കണ ത്തിലാണ് ലാസ്യാഞ്ജലി അവതരിപ്പിക്കുക.

usha-suresh-balaji-mohiniyattam-performer-in-abudhabi-ePathram

ഉഷാ സുരേഷ് ബാലാജി

നൃത്തത്തിനും സംഗീത ത്തിനും അടക്കം കല കള്‍ക്ക് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ല എങ്കിലും കാണികളുടെ ആസ്വാദന തലം ഉയര്‍ത്താനും മോഹിനിയാട്ടം പോലെ ഒരു ശാസ്ത്രീയ നൃത്ത രൂപം കൂടുതല്‍ ജനകീയമാക്കാനും വേണ്ടി യുള്ള ശ്രമത്തിന്റെ ഭാഗമായി ഒരുക്കുന്ന തന്റെ ലോക പര്യടനത്തിന്റെ തുടക്കം അബുദാബി യിലെ ലാസ്യാഞ്ജലി യിലൂടെ ആയിരിക്കും എന്ന് ഇവിടെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സാമ്മേളന ത്തില്‍ ഉഷാ സുരേഷ് ബാലാജി പറഞ്ഞു.

തമിഴ് സിനിമാ വേദിയിലെ പ്രമുഖ നിര്‍മ്മാതാവായിരുന്ന അന്തരിച്ച കെ. ബാലാജി യുടെ മരുമകള്‍ ആണ് ഉഷാ സുരേഷ് ബാലാജി.

ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഉഷാ സുരേഷ് ബാലാജി ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് മോഹിനിയാട്ടം വേദി യില്‍ അവതരി പ്പിക്കുന്നത്‌.

ലാസ്യാഞ്ജലി എന്ന നൃത്ത പരിപാടി യോടെയാണ് മലയാളീ സമാജ ത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്ക മാവുന്നത്. തുടർന്ന് സെപ്തംബര്‍ 13 വെള്ളിയാഴ്ച ഏഷ്യാനെറ്റ്‌ റേഡിയോ കലാ കാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ മുസ്സഫ എമിരേറ്റ്സ് ഫ്യൂച്ചർ അക്കാദമിയിൽ അരങ്ങേറും.

lasyanjali-in-malayalee-samajam-press-meet-ePathram

സെപ്റ്റംബർ 20 വെള്ളിയാഴ്ച സമാജ ത്തിൽ വെച്ച് അഹല്യ ആശുപത്രി യുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും 27 നു പൂക്കള മത്സരവും ഒക്ടോബർ നാലിന് ആയിരത്തി അഞ്ഞൂറ് പേർക്ക് സമാജം ഓണ സദ്യയും ഒരുക്കും എന്ന് പരിപാടികളെ കുറിച്ചു വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ സമാജം പ്രസിഡന്റ് മനോജ്‌ പുഷ്കര്‍, ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗ്ഗീസ്‌, ട്രഷറര്‍ എം. യു. ഇർഷാദ്, വനിതാ വിഭാഗം കണ്‍വീനര്‍ തനു താരിഖ്‌, മറ്റു സമാജം  ഭാരവാഹികളും നർത്തകി ഉഷാ സുരേഷ് ബാലാജി, കോഡിനേറ്റര്‍ ദേവദാസ്‌ നമ്പ്യാര്‍ എന്നിവരും  പങ്കെടുത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗൾഫ്‌ സത്യധാര സ്വാതന്ത്ര്യ ദിനാഘോഷം ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ

August 16th, 2013

india-flag-ePathram
അബുദാബി : ഗൾഫ് സത്യധാര അബുദാബി ക്ലസ്റ്റർ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നു.

ആഗസ്റ്റ്‌ 16 വെള്ളിയാഴ്ച രാത്രി 9 മണിക്ക് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന പരിപാടി, സെന്റർ വൈസ് പ്രസിഡൻറ് മൊയ്തു ഹാജി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

‘സ്വാതന്ത്ര്യം അർത്ഥമാക്കുന്നത് ‘ എന്ന വിഷയ ത്തില്‍ യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജർ കെ. കെ. മൊയ്തീൻ കോയയും ‘സ്വാതന്ത്ര്യ ദിന ത്തിലെ പാര്‍ശ്വ വല്‍കൃത ചിന്തകള്‍’ എന്ന വിഷ യത്തില്‍ അലവിക്കുട്ടി ഹുദവിയും പ്രഭാഷണം നടത്തും.

ഗൾഫ് സത്യധാര ചെയർമാൻ ഡോ. അബ്ദു റഹ്മാൻ മൗലവി ഒളവട്ടൂർ, എസ്. കെ. എസ്. എസ്. എഫ്. യു. എ. ഇ. നാഷണൽ കമ്മറ്റി പ്രസിഡൻറ് സയ്യിദ് ശുഹൈബ് തങ്ങൾ തുടങ്ങിയവർ സംബന്ധിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ എംബസ്സിയില്‍ സ്വാതന്ത്ര്യ ദിന ആഘോഷം

August 14th, 2013

india-flag-ePathram
അബുദാബി : ഭാരത ത്തിന്‍റെ 67 ആം സ്വാതന്ത്ര്യ ദിനം ഇന്ത്യന്‍ എംബസ്സിയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

ആഗസ്റ്റ്‌ 15 വ്യാഴാഴ്ച രാവിലെ 8 മണിക്ക് യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് രാഷ്ട്രപതി യുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിക്കും.

എല്ലാ ഭാരതീയ രെയും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി യില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി എംബസ്സി പത്ര ക്കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബാഗേജ് പ്രശ്നം: അബുദാബി യില്‍ സംഘടന കളുടെ യോഗം 16ന്
Next »Next Page » മോശം ടയര്‍ : 22000 വാഹനങ്ങള്‍ ട്രാഫിക്‌ പോലീസ്‌ പിടിച്ചെടുത്തു »



  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine