ദുബായ് : ഇന്ത്യന്‍ സിനിമ യുടെ നൂറാം വാര്‍ഷിക ആഘോഷ ത്തിന്റെ ഭാഗ മായി കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ വുമണ്‍സ് വിങ്ങിന്റെ ആഭിമുഖ്യ ത്തില്‍ ജൂണ്‍ 14 ന് ദുബായില്‍ വെച്ച് ‘കാണാന്‍ ഒരു സിനിമ’ എന്ന പേരില്‍ ദൃശ്യ-ശ്രാവ്യ സംഗീത ആവിഷ്‌കരണ പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ലോഗോ പ്രകാശനം ദുബായില്‍ നടന്ന ചടങ്ങില്‍ പി. ടി. കുഞ്ഞു മുഹമ്മദ് നിര്‍വഹിച്ചു.
കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ വിമന്‍സ് വിംഗ് ചെയര്‍പേഴ്‌സണ്‍ ദീപാ സൂരജ്, കണ്‍വീനര്‍ റാബിയ ഹുസൈന്‍, അനുപമ, സബിത, ജമീലാ ലത്തീഫ്, ശബ്‌ന സലാം എന്നിവരും സംഘാടകരായ മോഹന്‍ എസ്. വെങ്കിട്ട്, രാജന്‍ കൊളാവിപ്പാലം, അഡ്വ. മുഹമ്മദ് സാജിദ്, യാസിര്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു
ദുബായ് ഖിസൈസ് മില്ലേനിയം സ്‌കൂളില്‍ ജൂണ്‍ 14 നു ഒരുക്കുന്ന ‘കാണാന്‍ ഒരു സിനിമ’ യില്‍ ഇന്ത്യന്‍ സിനിമാ ചരിത്ര ത്തിന് മഹത്തായ സംഭാവന കള്‍ നല്‍കിയ മലയാള സിനിമ കളും സിനിമാ ചരിത്രവും കലാ കാരന്മാരും രംഗ – സംഗീത ആവിഷ്‌കരണ ത്തിലൂടെയും ഡോക്യുമെന്ററി കളിലൂടെയും അനാവരണം ചെയ്യപ്പെടും.
നടീ നടന്മാരും ഗായകന്മാരും നര്‍ത്തകി കളും ചേര്‍ന്ന് അവതരി പ്പിക്കുന്ന പരിപാടി യോട് അനുബന്ധിച്ച് വിവിധ കാലഘട്ട ങ്ങളില്‍ മലയാള സിനിമ യില്‍ സജീവ മായിരുന്ന നായിക മാരായ ഷീല, സീമ, നവ്യാ നായര്‍ എന്നിവരെ ആദരിക്കും.
വിവരങ്ങള്‍ക്ക് : 050 69 46 112
- pma