ദുബായ് : ലോകത്തെ ഏറ്റവും മികച്ച രാഷ്ട്രം ആകാനുള്ള മുന്നേറ്റ ത്തില്‍ അടുത്ത ഏഴു വര്‍ഷങ്ങള്‍ നിര്‍ണ്ണായകം ആണെന്ന് ദുബായ് ഭരണാധികാരിയും യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം വ്യക്തമാക്കി.
യു. എ. ഇ. യുടെ വിഷന്‍-2021 പദ്ധതി ലോക ത്തില്‍ തന്നെ ഏറ്റവും മികച്ച പദ്ധതി കളില്‍ ഒന്നാണ്. ലക്ഷ്യ ത്തിലേക്കുള്ള മുന്നേറ്റ ത്തില്‍ അടുത്ത ഏഴ് വര്‍ഷങ്ങള്‍ നിര്‍ണായകമാണ്. ശൈഖ് ഖലീഫ യുടെ നേതൃത്വ ത്തില്‍ രാജ്യം പുരോഗതി യുടെ പുതിയൊരു ഘട്ട ത്തിലൂടെ യാണ് കടന്നു പോകുന്നത്. ഏക സംവിധാന ത്തിന് കീഴില്‍ ഏക കാഴ്ച പ്പാടും ലക്ഷ്യവു മായാണ് എമിറേറ്റുകള്‍ മുന്നോട്ടു നീങ്ങുന്നത്. അസാദ്ധ്യം എന്ന വാക്കു പോലും പറയാന്‍ അറിയാത്ത വ്യക്തി കളാണ് യു. എ. ഇ. യുടെ നിക്ഷേപം എന്ന് ശൈഖ് മുഹമ്മദ് കൂട്ടി ച്ചേര്‍ത്തു.
ദേശീയ വിമാന ക്കമ്പനികള്‍ ചേര്‍ന്ന് 500 പുതിയ വിമാന ങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടല്‍ ചടങ്ങിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം പറഞ്ഞത്.
42 വര്‍ഷം മുമ്പ് യു. എ. ഇ. ക്കാരില്‍ ഭൂരിഭാഗ ത്തിനും വിമാനം എന്നത് ഒരു അന്യ വസ്തുവായിരുന്നു. ഇന്ന് നമ്മുടെ ദേശീയ വിമാനങ്ങള്‍ വ്യോമ മേഖലയില്‍ മുന്‍നിര ക്കാരാണ്. നമ്മള്‍ ഭാവി യിലേക്കാണ് നിക്ഷേപം ഇറക്കുന്നത്. നമ്മള്‍ നമ്മില്‍ തന്നെയാണ് വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. ജനങ്ങളെ സന്തോഷി പ്പിക്കാനാണ് നാം ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞു.
ലോക ത്തിലെ ഏറ്റവും മികച്ച റോഡ് ശൃംഖല യാണ് യു. എ. ഇ. യിലുള്ളത്. ഇപ്പോള്‍ ഏറ്റവും മികച്ച വ്യോമ ഗതാഗത സംവിധാനവും യു. എ. ഇ. യുടേതാണ്. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലു കള്‍ക്കുള്ള ഇടം മാത്രമല്ല യു. എ. ഇ. ലോക ത്തിന്റെ ഏറ്റവും പുതിയ വാണിജ്യ കേന്ദ്രം കൂടിയാണ്.
സാമ്പത്തിക രംഗത്തുള്ള നിക്ഷേപം, രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദം, പൗരന്മാരുടെ ക്ഷേമ ത്തിനായുള്ള പ്രവര്‍ത്തനം തുടങ്ങിയ ഘടക ങ്ങളിലാണ് പശ്ചിമേഷ്യയുടെ സ്ഥിരത കുടി കൊള്ളുന്നത്. മേഖല യ്ക്ക് നാം നല്‍കേണ്ട സന്ദേശമാണിത് – ശൈഖ് മുഹമ്മദ് പറഞ്ഞു.
- pma