പെരിങ്ങോട്ടുകര നാട്ടുക്കൂട്ടം കുടുംബ സംഗമം വെള്ളിയാഴ്ച

December 6th, 2013

അബുദാബി : തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകര നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ “നാട്ടുക്കൂട്ടം” കുടുംബ സംഗമം നടത്തുന്നു.

ഡിസംബര്‍ 6 വെള്ളിയാഴ്ച രാവിലെ 11.30 മുതല്‍ അബുദാബി അഡ്ഗാസിനു സമീപമുള്ള കോര്‍ണീഷ് പാര്‍ക്കില്‍ വെച്ച് സംഘടി പ്പിക്കുന്ന പരിപാടി യില്‍ അംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമായി വിനോദ പരിപാടി കളും ഒരുക്കുന്നു.

വിവരങ്ങള്‍ക്ക് : 050 52 12 758, 050 78 23 001

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊയ്ത്തുത്സവം ആഘോഷിച്ചു

December 5th, 2013

marthoma-church-harvest-fest-2013-ePathram
അബുദാബി : മാര്‍ത്തോമ്മാ ഇടവക യുടെ കൊയ്ത്തുത്സവം വിവിധ പരിപാടി കളോടെ ദേവാലയ അങ്കണത്തില്‍ നടന്നു. കൊയ്ത്തുത്സവ ത്തിന് ഇടവക വികാരി റവ. ഡോ. ജോണ്‍ ഫിലിപ്പ് അട്ടത്തറ യില്‍, സഹ വികാരി റവ.ഷാജി തോമസ് ജനറല്‍ കണ്‍വീനര്‍ റോയി തോമസ്‌, വി. ജെ . തോമസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

യു. എ.ഇ. ദേശീയ ദിനാഘോഷ ങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വെള്ളരി പ്രാവുകളും ബലൂണുകളും പറത്തി യാണ് പരിപാടികള്‍ ആരംഭിച്ചത്. വിവിധ വിനോദ – കലാ – കായിക മത്സര ങ്ങള്‍ കൊയ്ത്തുത്സവ വേദിയില്‍ നടന്നു. ഇടവകാംഗ ങ്ങള്‍ തയാറാക്കിയ നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ വില്പന നടത്തിയ അവറാന്‍സ് തട്ടു കട കൊയ്ത്തുല്‍സവ ത്തിലെ മുഖ്യ ആകര്‍ഷണം ആയിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌഹൃദ സംഗമം നടത്തി

December 4th, 2013

അബുദാബി : താഴേക്കോട് പ്രവാസി കൂട്ടായ്മ യായ ടി. ഇ. സി. സി. ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൌഹൃദ സംഗമം അബുദാബി കോർണീഷ് പാർക്കിൽ നടന്നു.

അംഗ ങ്ങൾക്കായി വിവിധ കലാ കായിക മത്സര ങ്ങൾ നടന്നു. മത്സര ങ്ങളിലും റാഫിൾ കൂപ്പണ്‍ നറുക്കെടുപ്പിലും വിജയി കൾ ആയ വർക്ക് സമ്മാന ങ്ങൾ വിതരണം ചെയ്തു. കരീം താഴേക്കോട്, പി. നാസർ, റഫീഖ്, ഷിനാസ്, സി. കെ. അബൂബക്കർ, കുഞ്ഞു ണ്ണീൻ എന്നിവർ പരിപാടിക ൾക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്ലൂസ്റ്റാര്‍ ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്‍ ഡിസംബര്‍ ആറിന്

November 29th, 2013

alain-blue-star-inter-sprorts-opening-epathram
അബുദാബി : അല്‍ഐനിലെ സാംസ്‌കാരിക കൂട്ടായ്മ യായ ബ്ലൂസ്റ്റാര്‍, യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 6 വെള്ളി യാഴ്ച അല്‍ഐന്‍ യൂണി വേഴ്‌സിറ്റി സ്റ്റേഡിയ ത്തില്‍ ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കും. രാവിലെ 8.30ന് കായിക താരങ്ങള്‍ പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റോടെ മേള തുടങ്ങും. ദീപ ശിഖാ പ്രയാണവും ഉണ്ടാവും.

മേള യില്‍ മുഖ്യാതിഥി കളായി ഒളിംപ്യന്‍ ഷൈനി വില്‍സണ്‍, ഡ്വാര്‍ഫ് ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് ജോബി മാത്യു, മുന്‍ അന്താരാഷ്ട്ര നീന്തല്‍താരം വില്‍സണ്‍ ചെറിയാന്‍ എന്നിവര്‍ പങ്കെടുക്കും. ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് ഉല്‍ഘാടന ചടങ്ങില്‍ സംബ ന്ധിക്കും.

അല്‍ഐനിലെ ഏഴ് ഇന്ത്യന്‍ സ്‌കൂളുകളും യു. എ. ഇ. യുടെ വിവിധ പ്രവിശ്യ കളില്‍ നിന്നുള്ള നിരവധി ക്ലബ്ബുകളും കായിക താരങ്ങളും കായിക സ്‌നേഹികളും പങ്കെടുക്കുന്ന മേള യില്‍ നാലായിര ത്തില്‍ അധികം പേര്‍ ഒത്തു ചേരും എന്ന് സംഘാടകര്‍ അറിയിച്ചു.

നിരവധി വ്യക്തി ഗത മത്സര ങ്ങളും സെവന്‍സ് ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ ബോള്‍ കബഡി, വടം വലി തുടങ്ങി യവയും വനിതാ ടീമുകള്‍ പങ്കെടുക്കുന്ന ത്രോ ബോള്‍ മത്സരവും മേള യുടെ മുഖ്യ ഇന ങ്ങളാണ്. കുഞ്ഞു ങ്ങള്‍ക്കും വനിത കള്‍ക്കും ദമ്പതി കള്‍ക്കും മുതിര്‍ന്ന പൗര ന്മാര്‍ക്കും ശാരീരിക ക്ഷമത കുറഞ്ഞ വര്‍ക്കുമായി മത്സര ങ്ങള്‍ നടത്തും. മേള യോടൊപ്പം രക്ത ദാന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ ദിന പരേഡ് വര്‍ണാഭമായി : കെ. എം. സി. സി. ചരിത്രമെഴുതി

November 29th, 2013

logo-uae-national-day-2013-ePathram
ദുബായ് : യു. എ. ഇ. ദേശീയ ദിന ത്തോട് അനു ബന്ധിച്ച് പോലീസു മായി ചേര്‍ന്ന് നടത്തിയ വര്‍ണ ശബള മായ പരേഡില്‍ സ്വദേശി കള്‍ക്കൊപ്പം ശുഭ വസ്ത്ര ധാരികളായ ആയിര കണക്കിന് കെ. എം. സി. സി. പ്രവര്‍ത്ത കര്‍ കൂടി അണി ചേര്‍ന്നപ്പോള്‍ ഒരു രാജ്യ ത്തിന്‍റെ മഹത്തായ ദൗത്യ ത്തിന്‍റെ ഔന്ന്യത്യ ത്തിലേക്ക് മലയാള ത്തിന്‍റെ കൂട്ടായ്മയും അഭിമാന മായി തീര്‍ന്നു.

ദേശീയ ദിന ഘോഷ ങ്ങളുടെ ഭാഗമായി നായിഫ് പോലീസ് ദേര യില്‍ ദേശീയ ദിന പരേഡ് സംഘടിപ്പിച്ചു. ദേശീയോദ്ഗ്രഥന ത്തിന്റെയും സൗഹാര്‍ദ ത്തിന്റെയും പ്രതീകമായി നൂറു കണക്കിന് വളണ്ടി യര്‍മാരും കലാ കാരന്മാരും കുതിര പ്പടയാളികളും അണി നിരന്ന പരേഡ് നഗര ത്തിന് ആവേശം നല്‍കുന്ന കാഴ്ചയായി. ദേശീയ ദിന ആഘോഷ ത്തിലെ മലയാളി സാന്നിധ്യം ഉയര്‍ത്തിപ്പിടിച്ച് കെ. എം. സി. സി. വളണ്ടിയര്‍മാര്‍ പരേഡില്‍ സജീവ മായി.

രാവിലെ പത്തര യോടെ നായിഫ് പോലീസ് സ്റ്റേഷന്‍ പരിസര ത്താണ് പരേഡ് ആരംഭിച്ചത്. നായിഫ് റോഡു വഴി ഗോള്‍ഡ് സൂഖ് വലം വെച്ച് പോലീസ് സ്‌റ്റേഷന്‍ പരിസര ത്ത് തിരിച്ചെത്തുന്ന രീതി യിലായിരുന്നു പരേഡ്. ഏറ്റവും മുന്നില്‍ കുതിരപ്പടയും തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അണിനിരന്നു. അറബ് വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും കലാകാരന്മാരും പരേഡില്‍ ഉണ്ടായിരുന്നു.

കുതിരപ്പട യുടെ അകമ്പടി യോടെ തനത് അറബ് കലകളും കെ.എം.സി.സി.യുടെ കലാ വിഭാഗമായ സര്‍ഗധാര അവതരിപ്പിച്ച ദഫ്മുട്ടും കോല്‍ക്കളിയും ബാന്‍ഡ് വാദ്യ ങ്ങളും മലയാള ത്തനിമ യുള്ള കലാ രൂപങ്ങളും പരേഡിന് മേള ക്കൊഴുപ്പേകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എം. സി. സി. കലോത്സവം : നാദിര്‍ഷാ മുഖ്യാതിഥി
Next »Next Page » ബ്ലൂസ്റ്റാര്‍ ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്‍ ഡിസംബര്‍ ആറിന് »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine