ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ മെമ്പേഴ്‌സ് മീറ്റ് നവംബര്‍ 2 ന്

October 31st, 2013

അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ വിവിധ പരിപാടി കളോടെ നവംബര്‍ രണ്ടിനു മെമ്പേഴ്‌സ് മീറ്റ് സംഘടി പ്പിക്കുന്നു. ക്വിസ് മത്സരം, സംഘ ഗാനം, കമ്പ വലി തുടങ്ങിയവ യാണ് പ്രധാന മത്സര ഇനങ്ങള്‍.

സെന്റര്‍ അംഗങ്ങളുടെ കുടുംബാംഗ ങ്ങളേയും കൂടെ പങ്കെടുപ്പിച്ച് നടത്തുന്ന വിവിധ മല്‍സര ങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍, നവംബര്‍ 2 ശനിയാഴ്ച വൈകുന്നേരം 3 മണി ക്ക് ആരംഭിക്കും.

വിശദ വിവരങ്ങള്‍ക്ക് സെന്റര്‍ ഓഫീസുമായി ബന്ധപ്പെടണം (ഫോണ്‍ : 02 642 44 88)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒക്ടോബര്‍ 24 മുതല്‍

October 24th, 2013

logo-abudhabi-film-festival-2013-ePathram
അബുദാബി : ഏഴാമത് അബുദാബി അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒക്ടോബര്‍ 24 മുതല്‍ മെറീനാ മാളിൽ തുടങ്ങും. നൂറ് വയസ്സ് പിന്നിട്ട ഇന്ത്യന്‍ സിനിമ ക്ക് പ്രത്യേക അംഗീകാരം നല്‍കി കൊണ്ട് ‘ഹോണർ ഇന്ത്യന്‍ സിനിമ’ എന്ന പേരില്‍ നടക്കുന്ന പ്രത്യേക വിഭാഗ ത്തിൽ ഇന്ത്യൻ ക്ളാസിക് ചിത്ര ങ്ങള്‍ കാണുന്ന തിനുള്ള അവസരം സംഘാടകർ ഒരുക്കും.

കഴിഞ്ഞ നൂറു വർഷ ത്തിനിട യിൽ ഇന്ത്യൻ സിനിമാ രംഗത്ത്‌ പതിയ മാനങ്ങൾ തീരത്ത ക്ലാസ്സിക്‌ ചിത്ര ങ്ങളാണ് ഈ വിഭാഗ ത്തിൽ പ്രദർശിപ്പിക്കുന്നത്. ഋതിക് ഘട്ടക്ക്, ഗുരുദത്ത്, മണി കൗള്‍ തുടങ്ങിയ പ്രതിഭാധനൻ മാരായ സംവിധായ കരുടെ ചിത്ര ങ്ങളും മേള യിൽ ഉണ്ടാകും. സിനിമാ നിര്‍മാണ ത്തിൽ ലോക ത്തിലെ പ്രധാന കേന്ദ്രം എന്ന നില യിലാണ് ഇന്ത്യന്‍ സിനിമ ക്ക് ആദരം ഒരുക്കുന്നത്.

ഇന്ത്യന്‍ സിനിമകള്‍ കൂടാതെ ലോക സിനിമ യിലെ ക്ലാസ്സിക് ചിത്ര ങ്ങളും ചലച്ചിത്രോത്സവ ത്തില്‍ പ്രദര്‍ശിപ്പിക്കും. ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍െറ ഡയല്‍ എം ഫോര്‍ മര്‍ഡര്‍, സെര്‍ജിയോ ലിയോ ണിന്‍െറ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ദ വെസ്റ്റ്, ജാക്വസ് ഡെമി സംവിധാനം ചെയ്ത ദ അംബ്രലാസ് ഓഫ് ചെര്‍ബുര്‍ഗ് തുടങ്ങിയ ചിത്ര ങ്ങളാണ് ലോക ക്ളാസിക് വിഭാഗ ത്തില്‍ പ്രദര്‍ശിപ്പി ക്കുന്നത്. ഫിലിം ഫെസ്റ്റിവെല്‍ നവംബര്‍ രണ്ടിനു സമാപിക്കും.

കഴിഞ്ഞ വര്‍ഷം അബുദാബി ചലച്ചിത്രോല്‍സവ ത്തില്‍ ഇന്ത്യ യെ പ്രതി നിധീകരിച്ച് മലയാള ത്തിന്റെ മെഗാതാരം മമ്മൂട്ടി പങ്കെടു ത്തിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വടകര എന്‍. ആര്‍. ഐ. ഫോറം ഈദ്‌ ആഘോഷം ശ്രദ്ധേയമായി

October 18th, 2013

അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി യില്‍ സംഘടിപ്പിച്ച ഈദ് ആഘോഷം പരിപാടിയുടെ മികവിനാല്‍ ശ്രദ്ധേയ മായി. “ഇശല്‍ മഴവില്ല്” എന്ന പേരില്‍ അവതരിപ്പിച്ച ഗാനമേള യില്‍ മാപ്പിള പ്പാട്ടു കാരായ സിന്ധു പ്രേംകുമാര്‍, സജിലി സലിം, ബാദുഷ, നസീബ് നിലമ്പൂര്‍, ആദില്‍ അത്തു, ഇസ്മായില്‍ തളങ്കര, മാസ്റ്റര്‍ അന്‍ഷാദ്‌ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ആഘോഷ പരിപാടി കള്‍ കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് എം. യു. വാസു ഉദ്ഘാടനം ചെയ്തു. മാപ്പിള പ്പാട്ട് ഗാന രചയിതാവ് ഒ. എം. കരുവാരക്കുണ്ട്, എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍, മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.

വടകര എന്‍. ആര്‍. ഐ. ഫോറം പ്രസിഡന്‍റ് രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് സക്കീര്‍ സ്വാഗതവും ട്രഷറര്‍ പവിത്രന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കറ്റാനം അസോസിയേഷന്‍ ഓണം ഈദ് ആഘോഷങ്ങള്‍

October 18th, 2013

ഷാര്‍ജ : കറ്റാനം അസോസിയേഷന്‍ യു. എ. ഇ. ചാപ്റ്ററിന്റെ ഓണം – ഈദ് ആഘോഷങ്ങള്‍ വിവിധ കലാ പരിപാടി കളോടെ നടത്തി. അഡ്വ. വൈ. എ. റഹീം ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ഗീസ് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷിബു മാത്യു സ്വാഗതവും രാധാകൃഷ്ണന്‍, ജിജി മാത്യു എന്നിവര്‍ ആശംസയും ജേക്കബ് ജോര്‍ജ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബിരിയാണി സദ്യയോടെ ഈദാഘോഷം

October 17th, 2013

അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്റെ ഈദ് ആഘോഷം ബിരിയാണി സദ്യ യോടെയും വിവിധ കലാപരിപാടി കളോടെയും ഐ. എസ്. സി. ഓഡിറ്റോറിയ ത്തില്‍ നടന്നു. ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് മുഖ്യാതിഥി ആയിരുന്നു. സാമൂഹ്യ സാംസ്കാരിക രംഗത്തെയും ബിസിനസ് രംഗ ത്തെയും പ്രമുഖരും ഐ. എസ്. സി. അംഗ ങ്ങളും പങ്കെടുത്തു.

സെന്‍റര്‍ പ്രസിഡന്‍റ് ജോയ് തോമസ് ജോണ്‍, ആക്ടിംഗ് സെക്രട്ടറി എം. എ. വഹാബ്, എന്‍റര്‍ടെയ്ന്‍മെന്‍റ് സെക്രട്ടറി ഏലിയാസ് പടവെട്ടി എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കുവൈറ്റില്‍ ‘നോട്ടം-2013’ വെള്ളിയാഴ്ച്ച
Next »Next Page » സിംഫണി 2013 സംഘാടക സമിതി രൂപീകരിച്ചു »



  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine