ഭവന്‍സ് വാര്‍ഷിക ആഘോഷം : മണി ശങ്കര്‍ അയ്യര്‍ മുഖ്യ അതിഥി

January 29th, 2014

അബുദാബി : മുസ്സഫയിലെ ഭാരതീയ വിദ്യാ ഭവന്‍ സ്കൂളിന്റെ (ഭവന്‍സ്) നാലാം വാര്‍ഷിക ആഘോഷങ്ങള്‍ ജനുവരി 30 വ്യാഴാഴ്ച 4.30 ന് അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കും.

മുന്‍ മന്ത്രിയും എം. പി. യുമായ മണിശങ്കര്‍ അയ്യര്‍ മുഖ്യ അതിഥി ആയിരിക്കും.

വാര്‍ഷിക ആഘോഷങ്ങ ളുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളന ത്തിന് ശേഷം വിദ്യാര്‍ത്ഥി കളുടെ കലാ പരിപാടികള്‍ അരങ്ങേറും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നബി ദിന സംഗമം ശ്രദ്ധേയമായി

January 28th, 2014

uaq-pravasi-samgham-meelad-celebration-ePathram
ഉമ്മുല്‍ ഖുവൈന്‍ : ഉമ്മുല്‍ ഖുവൈന്‍ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച നബി ദിന സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് നടത്തിയ നബി ദിന സംഗമം, എസ്. കെ. എസ്. എസ്. എഫ്. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു.

ഷൗക്കത്തലി മൗലവി നബിദിന പ്രഭാഷണം നടത്തി. നാസര്‍ മൗലവി, റഫീഖ് മൌലവി, അബ്ദുള്ള മുസല്യാര്‍തുടങ്ങിയവര്‍ മൌലിദ് പാരായണത്തിനു നേതൃത്വം നല്‍കി. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് സി.എം.ബഷീര്‍, അബ്ദു റസാഖ് തിരുത്തി, അബ്ദുള്ള ചേലേരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ അരങ്ങേറി. ഇ. പി.സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. കുന്നത്ത് അബൂബക്കര്‍ സ്വാഗതവും ലിയാഖത്ത് അലി നന്ദിയും പറഞ്ഞു. നിരവധി കുടുംബങ്ങള്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റിപ്പബ്ലിക് ദിനാഘോഷം ദുബായില്‍

January 24th, 2014

india-flag-ePathram
ദുബായ് : ഇന്ത്യയുടെ 65 –മത് റിപ്പബ്ലിക് ദിന ആഘോഷ ത്തിന്‍റെ ഭാഗ മായി ദുബായ് കെ. എം. സി. സി. യില്‍ വിപുല മായ പരിപാടി കള്‍ നടക്കും.

ജനുവരി 25 ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് കുട്ടി കള്‍ക്കായി ദേശ ഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടക്കും. രാത്രി ഏഴു മണിക്ക് ഇന്ത്യന്‍ കോണ്‍സുലര്‍ ഡോ. ടിജു റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്യും.

“ഇന്ത്യ , ലോക ജനാധിപത്യ ത്തിനു മാതൃക” എന്ന വിഷയ ത്തില്‍ നടക്കുന്ന സെമിനാറില്‍ പി. പി. ശശീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമാര്‍, ബഷീര്‍ ഹുദവി, ഇബ്രാഹിം എളേറ്റില്‍, ഷാബു കിളിത്തട്ടില്‍, ഇസ്മായില്‍ ഏറാമല, ഖാദര്‍ കുട്ടി നടുവണ്ണൂര്‍ എന്നിവര്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നബിദിനാഘോഷം

January 24th, 2014

ഉമ്മുല്‍ ഖുവൈന്‍ : ഉമ്മുല്‍ ഖുവൈന്‍ പ്രവാസി കൂട്ടായ്മ സംഘടി പ്പിക്കുന്ന നബിദിന ആഘോഷ പരിപാടികള്‍ ജനുവരി 24 വെള്ളി യാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസ്സോസി യേഷന്‍ ഹാളില്‍ വെച്ച് നടക്കും.

സുന്നീ കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍, എസ്. കെ. എസ്. എസ്. എഫ്. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍, ഷൗക്കത്തലി മൗലവി, നാസര്‍ മൗലവി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മദ് ഹ് ഗാനങ്ങള്‍, കഥാ പ്രസംഗം, ദഫ്മുട്ട് തുടങ്ങി വിവിധ കലാ പരിപാടികള്‍ അരങ്ങേറും.

വിവര ങ്ങള്‍ക്ക് 055 84 00 952

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിമന്‍സ് കോളജ് അലൂംനെ പുതുവത്സരാഘോഷം

January 22nd, 2014

akwca-ladies-association-ePathram
അബുദാബി : ഓള്‍ കേരള വിമന്‍സ് കോളജ് അലൂംനെ ക്രിസ്മസ് പുതുവത്സര ആഘോഷം ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്നു.

യു എ ഇ എക്സ്ചേഞ്ച് സെന്റര്‍ ഓപ്പറേഷന്‍ മാനേജര്‍ എലിസബത്ത് ബെറ്റി ഉദ്ഘാടനം ചെയ്തു.

അലൂംനെ പ്രസിഡന്റ് ഹെലന്‍ നെല്‍സണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ. എസ്. സി. പ്രസിഡന്റ് തോമസ് ജോണ്‍, കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു, ജനറല്‍ സെക്രട്ടറി ബി. ജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കുട്ടികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് വിതരണവും വിവിധ കലാ സാംസ്കാരിക പരിപാടികളും നടന്നു. അലൂംനെ ജനറല്‍ സെക്രട്ടറി ഷീലാ മേനോന്‍, ജോയിന്റ് സെക്രട്ടറി ഷൈല സമദ് എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പെപ്പര്‍മില്‍ രണ്ടാമത് ശാഖ ഈസ്റ്റേണ്‍ മാംഗ്രൂവ്സില്‍
Next »Next Page » സേവന മികവിന് മലയാളികളെ ആദരിച്ചു »



  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു
  • ടാക്‌സികളിൽ സുരക്ഷാ പരിശോധന
  • വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി
  • വി. എസ്. : പുതിയ അറിവുകള്‍ തേടാന്‍ പ്രായം തടസ്സമല്ല എന്ന് ഓര്‍മ്മിപ്പിച്ച നേതാവ്
  • ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു
  • മുഹമ്മദ് റഫി നൈറ്റ് : സംഗീത മത്സരം ഒരുക്കുന്നു
  • തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine