അബുദാബി : കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടം 2015 മാർച്ച് 25 ന് ഉത്ഘാടനം ചെയ്യും എന്ന് ടീകോം സി. ഇ. ഒ. അബ്ദുല്‍ ലത്തീഫ് അല്‍മുല്ല.
അബുദാബി യില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗ ത്തിനു ശേഷ മാണ് പ്രഖ്യാപനം ഉണ്ടായത്.
സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലി ക്കുട്ടി, എം. എ. യൂസഫലി, സ്മാര്‍ടി സിറ്റി എം. ഡി. ബാജു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതി യാണ് ഇതെന്നും പദ്ധതി യുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിത മായി തീര്‍ക്കാന്‍ നിര്‍ദേശം നല്‍കി യിട്ടുണ്ടെന്നും ഇതോടെ അയ്യായിരം പേർക്ക് ജോലി നല്കാൻ സാധിക്കു മെന്നും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പദ്ധതി യുടെ പൂർത്തീ കരണ ത്തിനു സാമ്പത്തിക ലഭ്യത ഒരു പ്രശ്നമാവില്ലാ എന്നും ആവശ്യാനുസരണം ഫണ്ട് ലഭ്യമാക്കും എന്നും അബ്ദുല്‍ ലത്തീഫ് അല്‍മുല്ല കൂട്ടി ച്ചേർത്തു.
തൊഴിൽ രഹിതരായ യുവ ജന ങ്ങൾക്ക് തൊഴിൽ അവസര ങ്ങൾ സൃഷ്ടിക്കുക യാണ് പ്രധാന ലക്‌ഷ്യം എന്ന് ഡയരക്ടർ ബോർഡ് അംഗവും എം. കെ. ഗ്രൂപ്പ് ചെയര്മാനു മായ എം. എ. യൂസഫലി പറഞ്ഞു.
സ്മാർട്ട് സിറ്റി യുടെ പരിഗണന യിൽ വന്നിട്ടുള്ള വിവിധ പദ്ധതി കളെ കുറിച്ച് പഠിക്കാനും നിക്ഷേപ ങ്ങളുടെ വിശ്വാസ്യത യെ പറ്റി വില യിരുത്താനുമായി ഐ. ടി. പ്രിൻസിപ്പൽ സെക്രട്ടറി പി. എച്ച്. കുര്യൻ, ടീകോം പ്രതിനിധി കളായ അനിരുദ്ധ് ധാംകെ, സഞ്ജയ് ഘോസ്ല എന്നിവരെ നിയമിച്ചതായും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്മാർട്ട് സിറ്റി സി. ഇ. ഓ. ജിജോ ജോസഫ്, എം. ഡി. ബാജു ജോർജ്ജ് എന്നിവരും ബോർഡ് യോഗ ത്തിൽ പങ്കെടുത്തു.
- pma