അബുദാബി : രണ്ടു വര്‍ഷത്തിനകം 10,000 പേര്‍ക്ക് കൂടി ലുലു ഗ്രൂപ്പ് തൊഴില്‍ നല്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യുസഫലി അബുദാബി യില്‍ പറഞ്ഞു. ഗള്‍ഫ് മേഖല യിലും വിവിധ രാജ്യ ങ്ങളിലുമായി ഇപ്പോള്‍ നൂറ്റിപ്പത്ത് ബ്രാഞ്ചുകളുള്ള ലുലു ഗ്രൂപ്പ്, അടുത്ത രണ്ടു വര്‍ഷ ത്തിനുള്ളില്‍ 130 ബ്രാഞ്ചുകള്‍ ആയി വികസിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.
അബുദാബി മുശ്രിഫ് മാളില്‍ ഭക്ഷ്യ വിഭവ ങ്ങള്‍ക്കായി ഒരുക്കിയ ഫ്രഷ് ഫുഡ് മാര്‍ക്കറ്റ് ഉല്‍ഘാടനം ചെയ്ത വേള യില്‍ മാധ്യമ പ്രവര്‍ത്ത കരുമായി സംസാരി ക്കുക യായി രുന്നു എം. എ. യൂസഫലി.
യു. എ. ഇ. സാംസ്‌കാരിക യുവജന ക്ഷേമ, സാമൂഹിക വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാനാണ് ഫ്രഷ് ഫുഡ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്.
നൂതനമായ സാങ്കതിക സൗകര്യ ങ്ങളോടെ രണ്ട് ലക്ഷ ത്തിലധികം ചതുരശ്ര യടി വിസ്തൃതി യിലാണ് ജി. സി. സി. യില്‍ തന്നെ ഏറ്റവും വലിയ ഭക്ഷ്യ കമ്പോള മായ ഫ്രഷ് ഫുഡ് മാര്‍ക്കറ്റ് ഒരുക്കിയിരി ക്കുന്നത്.
പഴം – പച്ചക്കറി – മല്‍സ്യ- മാംസം വിഭവ ങ്ങള്‍ക്കായി തയ്യാറാക്കിയ മാര്‍ക്ക റ്റില്‍ ശുദ്ധവും ഉന്നത ഗുണ നിലവാര മുള്ളതുമായ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന ഇരുനൂറിലധികം കട കള്‍ ഉണ്ട്.
സ്വദേശി പച്ചക്കറി കളും കടല്‍ വിഭവ ങ്ങളും ലഭ്യമാക്കി യു. എ. ഇ. യുടെ കാര്‍ഷിക മേഖല യുടെ വികസന ത്തിന് പ്രോത്സാഹനം നല്‍കുക യെന്നതും സ്വദേശി കളുടെയും വിദേശി കളിലെ വിവിധ വിഭാഗ ക്കാരുടെ യും ആവശ്യം നിറവേറ്റുന്ന വിധമാണ് ഈ മാര്‍ക്കറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തൊഴിലാളി, പ്രവാസി, യൂസഫലി, സാമ്പത്തികം