അബുദാബി : അല്‍ഐനിലെ സാംസ്‌കാരിക കൂട്ടായ്മ യായ ബ്ലൂസ്റ്റാര്‍, യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 6 വെള്ളി യാഴ്ച അല്‍ഐന്‍ യൂണി വേഴ്‌സിറ്റി സ്റ്റേഡിയ ത്തില്‍ ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കും. രാവിലെ 8.30ന് കായിക താരങ്ങള്‍ പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റോടെ മേള തുടങ്ങും. ദീപ ശിഖാ പ്രയാണവും ഉണ്ടാവും.
മേള യില്‍ മുഖ്യാതിഥി കളായി ഒളിംപ്യന്‍ ഷൈനി വില്‍സണ്‍, ഡ്വാര്‍ഫ് ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് ജോബി മാത്യു, മുന്‍ അന്താരാഷ്ട്ര നീന്തല്‍താരം വില്‍സണ്‍ ചെറിയാന്‍ എന്നിവര്‍ പങ്കെടുക്കും. ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് ഉല്‍ഘാടന ചടങ്ങില്‍ സംബ ന്ധിക്കും.
അല്‍ഐനിലെ ഏഴ് ഇന്ത്യന്‍ സ്‌കൂളുകളും യു. എ. ഇ. യുടെ വിവിധ പ്രവിശ്യ കളില്‍ നിന്നുള്ള നിരവധി ക്ലബ്ബുകളും കായിക താരങ്ങളും കായിക സ്‌നേഹികളും പങ്കെടുക്കുന്ന മേള യില്‍ നാലായിര ത്തില്‍ അധികം പേര്‍ ഒത്തു ചേരും എന്ന് സംഘാടകര്‍ അറിയിച്ചു.
നിരവധി വ്യക്തി ഗത മത്സര ങ്ങളും സെവന്‍സ് ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍ കബഡി, വടം വലി തുടങ്ങി യവയും വനിതാ ടീമുകള്‍ പങ്കെടുക്കുന്ന ത്രോ ബോള്‍ മത്സരവും മേള യുടെ മുഖ്യ ഇന ങ്ങളാണ്. കുഞ്ഞു ങ്ങള്‍ക്കും വനിത കള്‍ക്കും ദമ്പതി കള്‍ക്കും മുതിര്‍ന്ന പൗര ന്മാര്‍ക്കും ശാരീരിക ക്ഷമത കുറഞ്ഞ വര്‍ക്കുമായി മത്സര ങ്ങള്‍ നടത്തും. മേള യോടൊപ്പം രക്ത ദാന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.