അബുദാബി : നാടിന്റെ ഉത്സവ ഓര്‍മകളു ണര്‍ത്തി അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന കേരളോത്സവ ത്തിന് തുടക്ക മായി. ശിങ്കാരി മേളം, കാവടിയാട്ടം, തെയ്യം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഘോഷയാത്ര യോടെ ആരംഭിച്ച കേരളോത്സവം മൂന്ന് ദിവസ ങ്ങളിലായി ട്ടാണ് നടക്കുന്നത്.
ജമിനി ഗ്രൂപ്പ് എം. ഡി. ഗണേഷ്ബാബു ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കെ. എസ്. സി. പ്രസിഡന്‍റ് എം. യു. വാസു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി. ജയ കുമാര്‍ സ്വാഗതം പറഞ്ഞു.
മാജിക്‌ഷോ, ഒപ്പന, വയലിന്‍, സംഘ നൃത്തം, ദഫ് മുട്ട്, മാപ്പിളപ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, തുടങ്ങി വിവിധ കലാ പരിപാടി കള്‍ മൂന്ന് ദിവസ ങ്ങളിലായി നടക്കും.
കെ. എസ്. സി. യും ഫ്രണ്ട്‌സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്ത മായി സംഘടിപ്പിക്കുന്ന ‘ഐസോണിനെ വരവേല്‍ക്കാം’ എന്ന ശാസ്ത്ര പ്രദര്‍ശനം, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, വിവിധ കളികള്‍, സോളാര്‍ എനര്‍ജി പ്രദര്‍ശനം, ലേലം വിളി തുടങ്ങി ദിവസേനെ വാച്ച് അടക്കം വിവിധ സമ്മാന ങ്ങള്‍ നല്‍കുന്ന ലക്കി കൂപ്പണ്‍ നറുക്കെടുപ്പും ഉണ്ട്.
കേരളോത്സവം നടക്കുന്ന കെ. എസ്. സി. അങ്കണ ത്തിലേക്കുള്ള പ്രവേശന കൂപ്പണ്‍, അവസാന ദിവസ മായ നവംബര്‍ 2 നു നറുക്ക് എടുത്തു ഒന്നാം സമ്മാനം ‘കിയ’ കാറും മറ്റു ആകർഷണീയ അമ്പത് സമ്മാന ങ്ങളും നല്‍കും.