ക്രിസ്മസ് കരോള്‍ സര്‍വീസ് ഹൃദ്യമായി

December 23rd, 2013

അബുദാബി : സി. എസ്. ഐ (മലയാളം) ഇടവക യുടെ ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ സര്‍വീസ് സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്ററില്‍ നടന്നു.

മലയാള ത്തിലും ഇംഗ്ലീഷി ലുമായി സാം എബ്രാഹാ മിന്റെ നേതൃത്വ ത്തില്‍ ഗായക സംഘം അവതരി പ്പിച്ച കരോള്‍ ഗാനങ്ങള്‍ ഹൃദ്യമായി. കരോള്‍ സര്‍വ്വീ സില്‍ സാം ജെയ് സുന്ദര്‍ കൃസ്മസ് സന്ദേശം നല്‍കി. ഇടവക വികാരി ഫാദര്‍ മാത്യു ശുശ്രൂഷ കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൈരളി കല്‍ചറല്‍ ഫോറം ക്രിസ്മസ് ആഘോഷിച്ചു

December 23rd, 2013

അബുദാബി : മുസഫ നാഷണല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനി യിലെ തൊഴിലാളികളുടെ കൂട്ടായ്മ യായ കൈരളി കല്‍ചറല്‍ ഫോറം വിവിധ പരിപാടി കളോടെ ക്രിസ്മസ് ആഘോഷിച്ചു.

വിവിധ ക്രിസ്തീയ ദേവാലയ ങ്ങളില്‍ നിന്നുള്ള ഗായക സംഘം ക്രിസ്മസ് ഗാനങ്ങളും കരോളും അവതരിപ്പിച്ചു. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സഹ വികാരി ഫാ. ചെറിയാന്‍ കെ. ജേക്കബ് ക്രിസ്മസ് സന്ദേശം നല്‍കി.

കൈരളി കള്‍ചറല്‍ ഫോറം പ്രസിഡന്റ് മുസ്തഫ മാവിലായി അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മാ യുവജന സഖ്യം രക്ഷാധി കാരി നിബു സാം ഫിലിപ്പ്, പാക്കിസ്താന്‍ ചര്‍ച്ച് പ്രതിനിധി അലക്സ് സബീര്‍ ഹസന്‍, എന്‍പിസിസി അഡ്മിനിസ്ട്രേഷന്‍ വിഭാഗം തലവന്‍ രാജന്‍ ചെറിയാന്‍, അനില്‍കുമാര്‍, ടെറന്‍സ് ഗോമസ് എന്നിവര്‍ പ്രസംഗിച്ചു.

ക്രിസ്മസ് കലാ-സാംസ്കാരിക പരിപാടി കള്‍ക്കു കോശി, രാജന്‍ കണ്ണൂര്‍, അനില്‍ പുത്തൂര്‍, അജ്, ശാന്തകുമാര്‍, അഷ്റഫ് ചമ്പാട്, ഷെബീര്‍, മോഹനന്‍, മുഹമ്മദ് കുഞ്ഞ്, ആന്റണി തുടങ്ങി യവര്‍ നേതൃത്വം നല്‍കി.

ഭരത് മുരളി നാടകോല്‍സവ ത്തില്‍ കൈരളി കള്‍ചറല്‍ ഫോറം അവതരിപ്പി ക്കുന്ന കിഴവനും കടലും നാടക ത്തിന്റെ ടിക്കറ്റ് വില്‍പന ഇസ്മയില്‍ കൊല്ലത്തിനു നല്‍കി രാജന്‍ ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇനി നാടക രാവുകള്‍

December 21st, 2013

അബുദാബി : കേരള സോഷ്യല്‍ സെന്ററില്‍ അഞ്ചാമത് ഭരത് മുരളി സ്മാരക നാടകോല്‍സവ ത്തിന് തിരശീല ഉയര്‍ന്നു.

ഉല്‍ഘാടന ദിവസം ജീനോ ജോസഫ് സംവിധാനം ചെയ്ത മത്തി എന്ന നാടകം കാണാന്‍ നിറഞ്ഞ സദസ്സ് ആയിരുന്നു. മറ്റ് എമിറേറ്റു കളില്‍ നിന്നും നൂറു കണക്കിനു നാടക പ്രേമി കളാണ് നാടകം കാണാന്‍ എത്തിയത്.

കേരള ത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന സാമൂഹിക മാറ്റ ത്തിന്റെ ഹൃദയ സ്പര്‍ശി യായ നേര്‍ക്കാഴ്ച യാണ് ഇതിലൂടെ അവതരി പ്പിച്ചത്. റഫീക്കായി അഭിനയിച്ച വിനോദ് പട്ടുവവും റഫീക്കിന്റെ കുഞ്ഞു പെങ്ങളായി അഭിനയിച്ച ഗോപികയും മികച്ച അഭിനയമാണ് കാഴ്ച വെച്ചത്. രംഗ സംവിധാനവും ദീപ നിയന്ത്രണ ങ്ങളും ‘മത്തി’യെ ഉജ്ജ്വല കലാ സൃഷ്ടി യാക്കി മാറ്റി.

കേരള സംഗീത നാടക അക്കാദമി നടത്തിയ അമച്വര്‍ നാടക മത്സര ത്തില്‍ അവതരണ ത്തിനും രചനയ്ക്കും ഒന്നാം സമ്മാനം ലഭിച്ച ഈ നാടകം പ്രേക്ഷക മനസില്‍ സ്ഥാനം പിടിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സി. എസ്. ഐ. ഇടവക ക്രിസ്മസ് കരോള്‍ വെള്ളിയാഴ്ച

December 16th, 2013

അബുദാബി : സി. എസ്. ഐ. ഇടവക യുടെ ക്രിസ്മസ് കരോള്‍ സര്‍വീസ് ഡിസംബര്‍ 20 വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി സെന്റ് ആന്‍ഡ്രൂസ് ദേവാലയ ത്തില്‍ നടക്കും. 50 അംഗ ഗായക സംഘം ക്രിസ്മസ് ഗാനാലാപനം നടത്തും. ​ സാം ജെയ് സുന്ദര്‍ മുഖ്യാതിഥി ആയിരിക്കും.ഇടവക​ വികാരി റവ. മാത്യു മാത്യു ശുശ്രൂഷ കള്‍ക്കു നേതൃത്വം നല്‍കും.

വിവര ങ്ങള്‍ക്ക് 050 41 20 123, 02 63 44 914

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

20 – 20 ക്രിക്കറ്റ് മത്സരം അബുദാബിയില്‍

December 11th, 2013

logo-angamaly-nri-association-ePathram
അബുദാബി: അങ്കമാലി എന്‍ ആര്‍ ഐ അസോസിയേഷന്‍ അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സൗഹൃദ ക്രിക്കറ്റ് മത്സരം നടത്തുന്നു. മത്സരം അബുദാബി യാസ് ഐലന്റ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഡിസംബര്‍ 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് യു എ ഇ ദേശീയ വനിതാ ക്രിക്കറ്റ് ടീമംഗം ഹഫ്‌സ ഫൈസല്‍ ഉത്ഘാടനം ചെയ്യും.

അങ്കമാലി എന്‍ ആര്‍ ഐ അസോസി യേഷന്‍ അബുദാബി ടീമും, ദുബായ് ടീമും തമ്മിലായിരിക്കും മത്സരം എന്നു ഭാരവാഹി കളായ റിജു കാവലിപ്പാടനും രൂപേഷ് അനന്തകൃഷ്ണനും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 055 50 14 942

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തൃശൂര്‍ ജില്ലാ കെ. എം. സി. സി. പ്രതിഭാ സംഗമം വ്യാഴാഴ്ച
Next »Next Page » എ. വി. വോളി ബോള്‍ മേള : മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥി »



  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine