അബുദാബി : സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നവംബര്‍ 22 വെള്ളിയാഴ്ച രാവിലെ പത്തര മണിക്ക് ബ്രഹ്മവാര്‍ ഭദ്രാസന അധിപന്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാ പ്പൊലീത്ത കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്യും.
രാവിലെ പത്തര മുതല്‍ ഉച്ചയ്ക്കു 12 മണി വരെയും വൈകിട്ടു 4 മുതല്‍ രാത്രി 9 മണി വരെയുമാണു കത്തീഡ്രല്‍ അങ്കണ ത്തില്‍ കൊയ്ത്തുല്‍സവം നടക്കുക. തട്ടുകടകള്‍, തനതു നസ്രാണി പലഹാരം, നാടന്‍ ഭക്ഷണം, വിവിധ തരം പായസങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവയുടെ വില്‍പന ശാലകളും തുണിത്തരങ്ങള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, പ്രകൃതി സൌഹൃദ ഉല്‍പന്ന ങ്ങള്‍ക്കായി ഇക്കോസ്റ്റാളും കൊയ്ത്തുല്‍ സവ ത്തില്‍ ഒരുക്കും.
വനിതകള്‍ നയിക്കുന്ന ശിങ്കാരിമേളം, വിവിധ കലാ പരിപാടികള്‍ കോര്‍ത്തിണക്കിയ കലാമേള, ഗാനമേള തുടങ്ങിയ കലാ പരിപാടികളും കുട്ടികള്‍ക്കായി വിവിധ യിനം വിനോദ കായിക പരിപാടികളും സജ്ജീകരിക്കും.
കൊയ്ത്തുല്‍സവ ത്തില്‍ നടക്കുന്ന നറുക്കെടുപ്പു കളില്‍ വിമാന ടിക്കറ്റ്, സ്വര്‍ണനാണയങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ സമ്മാന ങ്ങളും നല്‍കും. ഇടവക വികാരി ഫാദര്‍. വി. സി. ജോസ് ചെമ്മനം, സഹ വികാരി ഫാദര്‍. ചെറിയാന്‍ കെ. ജേക്കബ്, ട്രസ്റ്റി പി. എ. ഏബ്രഹാം, സെക്രട്ടറി പി. എസ്. ബേബി എന്നിവരുടെ നേതൃത്വത്തില്‍ കൊയ്ത്തുത്സവത്തിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു.