അബുദാബി : മുസ്സഫയിലെ എമിരേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍ നാഷണല്‍ അക്കാദമി യിലെ പ്രൈമറി സ്കൂള്‍ വാര്‍ഷിക ആഘോഷം വിദ്യാര്‍ത്ഥി കളുടെ ആകര്‍ഷക മായ കലാ പരിപാടി കളാല്‍ ശ്രദ്ധേയമായി.
‘ബ്ളൂമിംഗ് ബഡ്സ്’ എന്ന പേരില്‍ അറുനൂറോളം കുരുന്നു കളുടെ കലാ പ്രകടന ങ്ങള്‍ അരങ്ങില്‍ എത്തിച്ചു കൊണ്ടായിരുന്നു ആറാം വാര്‍ഷിക ആഘോഷ ങ്ങള്‍ സംഘടിപ്പിച്ചത്.
സ്കൂള്‍ ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ക്ളീറ്റസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേണല്‍ താരിഖ് അല്‍ ഗുല്‍ പരിപാടി കള്‍ ഉത്ഘാടനം ചെയ്തു. ബാങ്ക് ഓഫ് ബറോഡ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സബിത കെനി മുഖ്യ അതിഥി ആയിരുന്നു.
സ്കൂളില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ധ്യാപക രേയും ഓഫീസ് സ്റ്റാഫി നെയും ചടങ്ങില്‍ ആദരിച്ചു.
തുടര്‍ന്ന് ഗ്രൂപ്പ് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ചിത്രീകരണം, മൈമിംഗ് തുടങ്ങി വിദ്യാര്‍ഥി കളുടെ ആകര്‍ഷക ങ്ങളായ കലാ പരിപാടി കള്‍ അരങ്ങേറി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശുഭാന്തി ഭൌമിക്, വൈസ് പ്രിന്‍സിപ്പല്‍ വിനായകി, മറ്റു അധ്യാപകരും പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.
രക്ഷിതാക്കളും വിദ്യാര്‍ഥി കളും അടക്കം ആയിരത്തിലധികം പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.