അബുദാബി : വിസ്ഡം ഹൈസ്കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷ ങ്ങള്‍ ഗൌരി പാര്‍വതീ ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു.
അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ സംഘടി പ്പിച്ച വാര്‍ഷിക ആഘോഷ പരിപാടി യില്‍ വെച്ച് ഇന്ത്യന്‍ സ്ഥാന പതി കാര്യാലയ ത്തിലെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നമൃത എസ്. കുമാറിനെ ആദരിച്ചു.
സ്കൂള്‍ ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ക്ളീറ്റസ് അധ്യക്ഷത വഹിച്ചു. കേണല്‍ മാക്കി സല്‍മാന്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് തോമസ് ജോണ്‍, ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, എമിറേറ്റ്സ് ഫ്യൂച്ചര്‍ അക്കാദമി പ്രിന്‍സിപ്പല്‍ ശുഭാന്തി ഭൌമിക് എന്നിവര്‍ ആശംസാ പ്രസംഗ ങ്ങള്‍ നടത്തി.
ടാലന്റ് പരീക്ഷ യില്‍ വിജയി കളായവര്‍ക്കും സ്കൂളില്‍ ദീര്‍ഘ കാലമായി ജോലി ചെയ്യുന്ന അധ്യാപകര്‍ക്കും ഉപഹാരം സമ്മാനിച്ചു. വിസ്ഡം ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ സജി ഉമ്മന്‍ സ്വാഗതവും സൂപ്പര്‍ വൈസര്‍ സാറാ ഡിസെല്‍ വാ നന്ദിയും പറഞ്ഞു.
തുടര്‍ന്നു വിദ്യാര്‍ത്ഥി കളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.