തയ്യില്‍ കുടുംബ സംഗമം വെള്ളിയാഴ്ച

December 17th, 2015

logo-thayyil-family-meet-2015-ePathram
ദുബായ് : തയ്യില്‍ കുടുംബാംഗ ങ്ങളുടെ യു. എ. ഇ. യിലെ ഒത്തു ചേരല്‍ ഡിസംബര്‍ 18 വെള്ളിയാഴ്ച രാത്രി ഏഴു മണിക്ക് ദുബായ് ഖിസൈസിലെ നെല്ലറ റെസ്റ്റോ റന്റില്‍ വെച്ച് നടക്കും.

കേരളത്തിലെ പ്രമുഖ കുടുംബ മായ തയ്യില്‍ കുടുംബം, നാട്ടില്‍ വിവിധ ജില്ല കളിലും ഗള്‍ഫ്‌ രാജ്യ ങ്ങളിലും ‘തയ്യില്‍ ഫാമിലി ഓര്‍ഗനൈസേഷന്‍ – ടി. എഫ്. ഒ’ എന്ന പേരില്‍ തയ്യില്‍ കുടുംബ സംഗമം നടന്നു കൊണ്ടിരി ക്കുകയാണ്. ഇതിന്‍റെ ഭാഗ മായിട്ടാണ് യു. എ. ഇ. യിലെ ഒത്തു ചേരല്‍ ദുബാ യില്‍ സംഘടി പ്പിച്ചി രിക്കുന്നത്. എല്ലാ തയ്യില്‍ കുടും ബാംഗ ങ്ങളും പങ്കെടുക്കണം എന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 – 554 6756, 055 – 455 8591

- pma

വായിക്കുക: , ,

Comments Off on തയ്യില്‍ കുടുംബ സംഗമം വെള്ളിയാഴ്ച

നബിദിനം : ഡിസംബര്‍ 24 വ്യാഴാഴ്ച പൊതു അവധി

December 16th, 2015

ramadan-epathram അബുദാബി : നബി ദിനം പ്രമാണിച്ച് ഡിസംബര്‍ 24 വ്യാഴാഴ്ച യു. എ. ഇ. യിൽ പൊതു അവധി പ്രഖ്യാപിച്ചു.

ഹിജറ മാസം റബീഉല്‍ അവ്വല്‍ 12 ബുധ നാഴ്‌ച യാണ് (ഡിസംബര്‍ 23) നബി ദിനം എങ്കിലും വാരാന്ത്യ അവധി യോട് ചേർത്ത് വ്യാഴാഴ്‌ച ഔദ്യോഗിക അവധി ദിനം ആക്കിയ താണ് എന്ന് വിദ്യാ ഭ്യാസ മന്ത്രിയും ഫെഡറൽ അതോറിറ്റി ഫോർ ഗവൺ മെന്റ് ഹ്യൂമൻ റിസോഴ്‌സസ് ചെയർ മാനുമായ ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി അറിയിച്ചു.

- pma

വായിക്കുക: ,

Comments Off on നബിദിനം : ഡിസംബര്‍ 24 വ്യാഴാഴ്ച പൊതു അവധി

യുവ കലാ സന്ധ്യ 2015 : കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

December 14th, 2015

yuva-kala-sandhya-2015-kanam-rajendran-ePathram
ദുബായ് : യുവ കലാ സാഹിതി സംഘടിപ്പിച്ച യുവ കലാ സന്ധ്യ 2015 സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഖിസൈസ് ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ നടന്ന സാംസ്‌കാരിക സമ്മേള നത്തില്‍ സുഭാഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു. കെ. പി. രാജേന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു. മുന്‍ എം. എല്‍. എ.പി.രാജു, യുവ കലാ സാഹിതി സെക്രട്ടറി വിനയ ചന്ദ്രന്‍, വില്‍സണ്‍ തോമസ്, അജി കണ്ണൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

യുവ കലാ സാഹിതി ദുബായ് യൂണിറ്റ് നടത്തിയ നാടക രചനാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ പ്രദീപ് മണ്ടൂര്‍, രണ്ടാം സമ്മാനം നേടിയ ജിഷ അഭിനയ എന്നിവര്‍ക്ക് കാനം രാജേന്ദ്രന്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. യുവ കലാ സാഹിതി യുടെ മുതിര്‍ന്ന അംഗം വേണു ഗോപാല്‍, ആദ്യ കാല ഭാര വാഹി ഷക്കീര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യൂനിറ്റ് സെക്രട്ടറി കെ. വി. വിനോദന്‍ റിപ്പോര്‍ട്ട് അവതരി പ്പിച്ചു. ജയശീലന്‍ കൊല്ലം സ്വാഗതവും ജോണ്‍ ബിനോ കാര്‍ലോസ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് അവതരിപ്പിച്ച ‘പാട്ടിന്റെ പാലാഴി’ എന്ന സംഗീത നിശയില്‍ പ്രമുഖ ഗായകരായ പന്തളം ബാലന്‍, സുമി അരവിന്ദ്, ലേഖ അജയ്, ഫിറോസ് മാറഞ്ച്ചേരി എന്നിവര്‍ അണി നിരന്നു. ജയരാജ് വാര്യര്‍ അവതരിപ്പിച്ച കാരിക്കേച്ചര്‍ ഷോ യുവ കലാ സന്ധ്യയെ കൂടുതല്‍ മികവുറ്റ താക്കി.

- pma

വായിക്കുക: , , , , ,

Comments Off on യുവ കലാ സന്ധ്യ 2015 : കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കേരള പുരോഗതിക്ക് അടിസ്ഥാനം പ്രവാസികള്‍ : മന്ത്രി ഇബ്രാഹീം കുഞ്ഞ്

December 14th, 2015

minister-ibrahim-kunju-orumanayoor-kmcc-ePathram
അബുദാബി : നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യാ – യു. എ. ഇ. ബന്ധം കൂടുതല്‍ സുദൃഢം ആക്കുന്നതില്‍ പ്രവാസികള്‍ പ്രധാന പങ്കു വഹിച്ചതായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ്.

അബുദാബി ഒരുമനയൂര്‍ പഞ്ചായത്ത് കെ. എം. സി. സി. യുടെ ഇരുപതാമത് വാര്‍ഷിക ആഘോഷവും യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങളും ഉദ്ഘാടനം ചെയ്തു സംസാരി ക്കുക യായി രുന്നു മന്ത്രി ഇബ്രാഹിം കുഞ്ഞ്.

കേരളത്തിന്റെ പുരോഗതിക്ക് കാരണം പ്രവാസി കളുടെ വിയര്‍പ്പാണ്. കേരള ത്തിന് ഉന്നത നിലവാര മുള്ള ജീവിത സാഹചര്യം സമ്മാനിച്ച പ്രവാസി കളോട് കേരളം കടപ്പെട്ടി രി ക്കുന്ന തായും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ റസാഖ് ഒരുമനയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവഹാജി, അഷ്‌റഫ് പള്ളി ക്കണ്ടം, നസീര്‍ ബി. മാട്ടൂല്‍, ശുക്കൂറലി കല്ലുങ്ങല്‍, ഡോ. ഷബീര്‍ നെല്ലിക്കോട്, ഇ. പി. മൂസഹാജി, കെ. കെ. മൊയ്തീന്‍ കോയ, ഇര്‍ഷാദ് ഇഖ്ബാല്‍, കുഞ്ഞി മുഹമ്മദ് മുട്ടില്‍, പി. കോയ എന്നിവര്‍ സംസാരിച്ചു. ഗഫൂര്‍ ഒരുമനയൂര്‍ സ്വാഗതവും ഷജീര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on കേരള പുരോഗതിക്ക് അടിസ്ഥാനം പ്രവാസികള്‍ : മന്ത്രി ഇബ്രാഹീം കുഞ്ഞ്

സെന്റ്‌ ജോസഫ് ചർച്ച് കൊയ്ത്തുല്‍സവം

December 13th, 2015

അബുദാബി : സെന്റ്‌ ജോസഫ് കതീഡ്രലിലെ കൊയ്ത്തു ല്‍സവം വിപുല മായ പരിപാടി കളോടെ നടന്നു. ആദ്യഫല പ്പെരുന്നാളിൽ സംബന്ധി ക്കാനായി വിവിധ രാജ്യക്കാരായ നിരവധി ക്രൈസ്തവ വിശ്വാസി കളാണ് ചർച്ച് അങ്കണ ത്തിൽ എത്തിച്ചേർന്നത്.

ഇടവക വികാരി റവറന്റ് ഫാദർ ജോണ്‍സണ്‍, സഹ വികാരി ഫാദർ ബേബിച്ചൻ ഏറത്തേൽ തുടങ്ങിയവർ പ്രാർത്ഥനാ ചടങ്ങു കൾക്ക് നേതൃത്വം നല്കി. വിശ്വാസി കളുടെ ഭവന ങ്ങളിലും ഇടവക ദേവാ ലയ അങ്കണ ത്തിലും തയ്യാറാ ക്കിയ ഭക്ഷണ വിഭവ ങ്ങൾ കൊയ്ത്തു ല്‍സവം നഗരി യിലെ വിവിധ സ്റ്റാളു കളിൽ ക്രമീ കരിച്ചിരുന്നു.

ക്രിസ്തുമസ് ആഘോഷ ങ്ങളുടെ മുന്നോടി യായി നടന്ന പരിപാടി കളിൽ വിവിധ രാജ്യ ങ്ങളിൽ നിന്നുള്ള വിശ്വാസി കൾ, പ്രാർത്ഥനാ ഗ്രൂപ്പുകൾ തുടങ്ങി നിരവധി പേർ വിത്യസ്ത മായ സംഗീത കലാ പരിപാടി കൾ അവതരിപ്പിച്ചു.

അറബ് – ആഫ്രിക്കൻ വംശജ രുടെയും മലയാളി കമ്മ്യൂണിറ്റി യുടെയും നേതൃത്വത്തിൽ ഒരുക്കിയ വർണ്ണാഭ മായ പരിപാടി കൾ കൊയ്ത്തു ല്‍സ വ ത്തിനു മാറ്റു കൂട്ടി.

- pma

വായിക്കുക: ,

Comments Off on സെന്റ്‌ ജോസഫ് ചർച്ച് കൊയ്ത്തുല്‍സവം


« Previous Page« Previous « സണ്‍റൈസ് സ്കൂളിന്റെ ആന്വൽ ഡേ ആഘോഷിച്ചു
Next »Next Page » കേരള പുരോഗതിക്ക് അടിസ്ഥാനം പ്രവാസികള്‍ : മന്ത്രി ഇബ്രാഹീം കുഞ്ഞ് »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine