ദേശീയ ദിന ആഘോഷം : ചമയങ്ങള്‍ക്ക് പോലീസ് മാര്‍ഗ്ഗ നിര്‍ദ്ദേശം

November 23rd, 2015

uae-national-day-epathram
അബുദാബി : ദേശീയ ദിനാഘോഷം പ്രമാണിച്ച് ഒരുക്കുന്ന അലങ്കാരങ്ങള്‍ സംബന്ധിച്ച് അബുദാബി പോലീസ് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നവംബര്‍ 22 ഞായര്‍ മുതല്‍ ഡിസംബര്‍ 6 വരെ യാണ് ദേശീയ ദിനാഘോഷം.

ഈ കാലയള വില്‍ മാത്രമേ വാഹന ങ്ങള്‍ അലങ്കരിക്കാന്‍ അനുവദിക്കുക യുള്ളൂ. വാഹന ങ്ങളുടെ നിറം മാറ്റ ങ്ങള്‍ നിയമ വിധേയം ആയിരി ക്കണം. അശ്ലീല ചുവ യുള്ള വാക്കു കള്‍ വാഹന ത്തില്‍ പതി ക്കരുത്. വഴി യിലൂടെ നടന്നു പോകുന്നവരെ ഉപദ്രവി ക്കരുത്. ശരീര ത്തിലേക്ക് ദ്രാവക ങ്ങളോ വാതക ങ്ങളോ പ്രയോഗിക്കരുത്, വാഹന ങ്ങളുടെ എന്‍ജിനു കളില്‍ മാറ്റങ്ങള്‍ വരുത്തുന്നതും ശിക്ഷാര്‍ഹ മാണ്

അബുദാബി, അല്‍ ഐന്‍, പടിഞ്ഞാറന്‍ പ്രവിശ്യകള്‍ എന്നീ ഭാഗ ങ്ങളില്‍ റോഡുകള്‍, ഭൂഗര്‍ഭ തുരങ്ക ങ്ങള്‍ എന്നിവിട ങ്ങളില്‍ നിരീക്ഷണം ശക്തമാക്കും എന്നും അബുദാബി പോലീസ് ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖലീലി വ്യക്തമാക്കി. ട്രാഫിക് ലംഘന ങ്ങള്‍ ശ്രദ്ധ യില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരി ക്കും.

സമൂഹത്തിലെ എല്ലാ വിഭാഗം ജന ങ്ങള്‍ക്കും ദേശീയ ദിനം ആഘോഷിക്കാനും അവ സര മൊരുക്കും. ദേശീയ ദിനാഘോഷം ആസ്വദിക്കാനും അരാജകത്വവും അസ്വ സ്ഥത കളും ഇല്ലാ താക്കാ നും എല്ലാവരും സഹകരിക്കണം എന്നും നിര്‍ദ്ദേശ ങ്ങള്‍ കര്‍ശ്ശന മായും പാലിക്കണം എന്നും അദ്ദേഹം പൊതു ജന ങ്ങളോട് അഭ്യര്‍ത്ഥിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ദേശീയ ദിന ആഘോഷം : ചമയങ്ങള്‍ക്ക് പോലീസ് മാര്‍ഗ്ഗ നിര്‍ദ്ദേശം

ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിന് തുടക്കമായി

November 22nd, 2015

sheikh-zayed-calligraphy-by-khaleelulla-ePathram
അബുദാബി : ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിന് അബുദാബി അല്‍ വത്ബ യില്‍ തുടക്കമായി. വര്‍ണ്ണാ ഭമായ ഉല്‍ഘാടന ചടങ്ങില്‍ യു. എ. ഇ. ഉപ പ്രധാന മന്ത്രി യും ആഭ്യന്തര മന്ത്രി യുമായ ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, പ്രസിഡ ന്‍ഷ്യല്‍ അഫ്ഫ്യേഴ്സ് മിനിസ്റ്റര്‍ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, സാംസ്‌കാരിക യുവ ജന ക്ഷേമ സാമൂഹിക വികസന കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ തുടങ്ങിയവരും രാജകുടുംബാംഗ ങ്ങളും പൗര പ്രമുഖരും അടക്കം നിരവധി പേര്‍ സംബ ന്ധിച്ചു.

കഴിഞ്ഞ വര്‍ഷം ഹെറിറ്റേജ് ഫെസ്റ്റിവലിന് വേദിയായ അല്‍ വത്ബയില്‍ തന്നെ യാണ് ഇപ്രാവശ്യവും വില്ലേജ് ഒരുക്കിയിട്ടുള്ളത്. ഇത് സ്ഥിരം വേദി യാക്കി സാംസ്‌കാരികവകുപ്പ് പ്രഖ്യാപി ച്ചിട്ടുണ്ട്. ഇരുപത്തി മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍, തനതു പാരമ്പര്യ അറബ് സംസ്‌കാരവും ജീവിത രീതി കളും പ്രദര്‍ശി പ്പിക്കും.

ഹെറിറ്റേജ് ഫെസ്റ്റിവല്‍ വില്ലേജില്‍ പ്രത്യേകം തയ്യാറാക്കിയ ഒയാസി സില്‍ ‘ഫലജ്’ എന്നറിയ പ്പെടുന്ന പുരാതന ജല സേചന സംവിധാനവും ഗ്രാമ ങ്ങളും ഈന്ത പ്പന, ഈന്ത പ്പഴം എന്നിവ കൂടാതെ പരമ്പരാ ഗത മരുന്നു കളും അറബ് ജീവിത വുമായി ബന്ധപ്പെട്ട എല്ലാം അവ തരിപ്പി ക്കുന്നുണ്ട്.

കടലിനെ ആശ്രയിച്ചും മുത്തു വാരിയും, മല്‍സ്യ ബന്ധനം നടത്തി യും ജീവിച്ചു വന്ന ഒരു സമൂഹ ത്തിന്റെ ആദ്യ കാല ജീവിത കാല ഘട്ട ങ്ങളി ലേക് ഒരു നോട്ടം എന്നോണം കടലു മായി ബന്ധപ്പെട്ട കാഴ്ചകള്‍ ഇവിടെ ഒരുക്കി യിട്ടുണ്ട്. കടലില്‍ വഴി കാട്ടാന്‍ ഉപയോഗി ച്ചിരുന്ന സങ്കേത ങ്ങളും കടലിനെ ആധാര മാക്കി തരം തിരിച്ച മേഖല യിലെ പ്രത്യേക കാഴ്ച കള്‍ ആയിരിക്കും ഈ ഫെസ്റ്റിവലിലെ ഒരു പ്രധാന ആകര്‍ഷണം.

പതിനായിരം ഒട്ടകങ്ങള്‍ അണി നിരക്കുന്ന പരിപാടി യായിരിക്കും ഫെസ്റ്റി വലിലെ മറ്റൊരു പ്രധാന ആകര്‍ഷ ണം. കുതിര യുടെയും ഒട്ടക ത്തി ന്റെയും പ്രദര്‍ശനവും നായാട്ടു രീതി കളും വേട്ട പ്പരുന്തു കളു ടെയും വേട്ടപ്പട്ടി കളു ടേയും പ്രദര്‍ശന വും പരമ്പ രാഗത മധുര പലഹാര ങ്ങളുടെ നിര്‍മ്മാണ രീതി കളും ചരിത്ര ത്തിന്റെ ഭാഗ മായി മാറിയ നിരവധി സംഭവ പരമ്പര കളുടെ പ്രദര്‍ശനവും ഈ ദിവസ ങ്ങളില്‍ ഇവിടെ നടക്കും.

സംഗീത പരിപാടി കളും സൈന്യ ത്തിന്റെ ബാന്‍ഡ് മേളവും പരമ്പ രാഗത നൃത്തവും ഡിസംബര്‍ 12 വരെ എല്ലാ ദിവസവും അരങ്ങേറും.

- pma

വായിക്കുക: , ,

Comments Off on ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിന് തുടക്കമായി

ക്രിസ്തുമസ് കരോള്‍ ‘ഹാര്‍പ്പ് ഓഫ് ഏഞ്ചല്‍സ്’ നവംബര്‍ 27ന്

November 21st, 2015

harp-of-angels-x-mas-carol-2015-ePathram
അബുദാബി : ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവ ജന പ്രസ്ഥാന ത്തിന്റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിക്കുന്ന അന്തര്‍ ദേശീയ ക്രിസ്തുമസ് കരോള്‍ ‘ഹാര്‍പ്പ് ഓഫ് ഏഞ്ചല്‍സ്’ ലോഗോ പ്രകാശനം മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബ്രഹ്മവാര്‍ ഭദ്രാസാനാ ധിപന്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാ പ്പോലീത്താ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഇടവക വികാരി എം. സി. മത്തായി, സഹ വികാരി ഫാദര്‍ ഷാജന്‍ വര്‍ഗീസ്, സെക്രട്ടറി സ്‌റ്റീഫന്‍ മല്ലേല്‍, ട്രസ്‌റ്റി എ. ജെ. ജോയിക്കുട്ടി, ജോയിന്റ് കണ്‍വീനര്‍ റജി സി. ഉലഹന്നാന്‍ തുടങ്ങി യവര്‍ സംബന്ധിച്ചു.

നവംബര്‍ 27ന് അബുദാബി ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ അങ്കണ ത്തില്‍ വച്ച് നടത്തുന്ന ‘ഹാര്‍പ്പ് ഓഫ് ഏഞ്ചല്‍സ്’ പരിപാടി യില്‍ വിവിധ അപ്പോ സ്‌തോലിക സഭ കളില്‍ നിന്നുള്ള പ്രഗത്ഭ ഗായക സംഘ ങ്ങള്‍ കരോള്‍ ഗാന ങ്ങള്‍ ആലപിക്കും.

- pma

വായിക്കുക: ,

Comments Off on ക്രിസ്തുമസ് കരോള്‍ ‘ഹാര്‍പ്പ് ഓഫ് ഏഞ്ചല്‍സ്’ നവംബര്‍ 27ന്

സെന്റ് സ്‌റ്റീഫൻസ് പള്ളിയിലെ കൊയ്‌ത്തുൽസവം

November 21st, 2015

mor-alexandrios-thomas-inaugurate-harvest-fest-2015-ePathram
അബുദാബി : സെന്റ് സ്‌റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളി യിലെ കൊയ്‌ത്തുൽസവം അബുദാബി കേരള സോഷ്യൽ സെന്ററിൽ നടന്നു. മുംബൈ – യു. എ. ഇ. ഭദ്രാ സനാ ധിപൻ തോമസ്‌ മാർ അലക്സാന്ദ്രിയോസ് ഉത്ഘാടനം ചെയ്യ്തു. വികാരി ഫാദർ ജിബി വർഗീസ്‌, എൽദോ ജേക്കബ്‌, അരുണ്‍, സൈമണ്‍ തോമസ്‌ എന്നിവര്‍ ചടങ്ങു കൾക്ക് നേതൃത്വം നല്കി.

വിവിധ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധി കൾ കൊയ് ത്തുത്സവ ത്തിൽ പങ്കെടുത്തു. നാടൻ ഭക്ഷ്യ വിഭവ സ്റ്റാളുകള്‍,ഗെയിം ഷോകള്‍, അമേരിക്കൻ ലേലം, സംഗീത പരിപാടി കൾ തുടങ്ങിയവ സന്ദർശകരെ ഏറെ ആകർഷിച്ചു.

- pma

വായിക്കുക: ,

Comments Off on സെന്റ് സ്‌റ്റീഫൻസ് പള്ളിയിലെ കൊയ്‌ത്തുൽസവം

അല്‍ ഐന്‍ സെന്‍റ് ജോര്‍ജ് പള്ളിയില്‍ കൊയ്ത്തുത്സവം

November 17th, 2015

alain-st-george-jacobite-church-epathram

അബുദാബി : അൽഐൻ സെന്റ് ജോർജ് യാക്കോബായ സിംഹാസന പള്ളി യിലെ കൊയ്‌ത്തു ൽസവം വര്‍ണ്ണാഭ മായ പരിപാടി കളോടെ ആഘോഷിച്ചു.

രാവിലെ പള്ളി യില്‍ നടന്ന കുര്‍ബ്ബാനക്ക് മാത്യൂസ് എബ്രഹാം ചേന ത്തറ കോറെപ്പി സ്‌കോപ്പ പ്രധാന കാർമികത്വം വഹിച്ചു. തുടര്‍ന്ന്‍ കൊയ്ത്തു ല്‍സവ നഗരി യില്‍ കൂപ്പണ്‍ സ്റ്റാളുകള്‍ ഭക്ഷണ സ്റ്റാളു കള്‍ എന്നിവ യുടെ ഉത്ഘാടനം ഇടവക വികാരി ഫാദര്‍. മാത്യു ഫിലിപ്പ്, ഫാദര്‍ മാത്യൂസ് എബ്രഹാം കോറെപ്പിസ്‌കോപ്പ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ഇരുപതോളം സ്റ്റാളു കളിലായി വിവിധ ഭക്ഷ്യ വിഭവ ങ്ങള്‍ വിതരണം ചെയ്തു. വനിതാ സമാജം, സൺഡേ സ്‌കൂൾ എന്നിവ യുടെ സ്‌റ്റാളു കള്‍ ഏറെ ജന ശ്രദ്ധ ആകര്‍ഷിച്ചു. തുടര്‍ന്ന് കൊയ്ത്തുല്‍സവ ത്തിന്റെ ഭാഗ മായി കലാ സാംസ്‌കാരിക പരിപാടി കള്‍ അരങ്ങേറി.

അൽഐൻ സെന്റ് ഡയനേഷ്യസ് ഓർത്തഡോക്‌സ് വികാരി ഫാദര്‍. ജോൺ കെ. സാമുവൽ, മാർത്തോമ്മാ ഇടവക വികാരി ഫാദര്‍. കെ. സാമുവേൽ എന്നിവർ പ്രസംഗിച്ചു.

വനിതാ സമാജം, സൺഡേ സ്‌കൂൾ എന്നിവ യുടെ സ്‌റ്റാളു കളും കലാ പരിപാടി കളും യൂത്ത് അസോസി യേഷൻ അവതരിപ്പിച്ച മോശ യുടെ ജീവിതാ വിഷ്‌കരണം എന്ന നാടക വും ശ്രദ്ധേയ മായി.

സെക്രട്ടറി ജോസഫ് വർഗീസ്, ട്രസ്‌റ്റി ജേക്കബ് വി. തോമസ്, വനിതാ സമാജം സെക്രട്ടറി ചിത്ര സജി, , യൂത്ത് അസോസിയേഷൻ സെക്രട്ടറി എൽദോ മാത്യു എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: ,

Comments Off on അല്‍ ഐന്‍ സെന്‍റ് ജോര്‍ജ് പള്ളിയില്‍ കൊയ്ത്തുത്സവം


« Previous Page« Previous « കൊയ്ത്തുത്സവം ആഘോഷിച്ചു
Next »Next Page » കുട്ടികളുടെ സുരക്ഷിതത്വം: അബുദാബി യില്‍ ഉച്ച കോടി »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine