അബുദാബി : മാര്‍ത്തോമ്മാ ഇടവക ദേവാലയ ത്തിലെ ഈ വര്‍ഷ ത്തെ കൊയ്ത്തുല്‍സവം നവംബര്‍ 27 വെള്ളിയാഴ്ച 4 മണി മുതല്‍ മുസഫ യിലെ ദേവാലയ അങ്കണ ത്തില്‍ നടക്കും എന്ന് ഭാര വാഹി കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
തനത് കേരളീയ വിഭവ ങ്ങള്‍ ലഭ്യമാകുന്ന മുപ്പതോളം ഭക്ഷണ സ്റ്റാളു കള്‍ കൊയ്ത്തു ല്‍സവ നഗരി യിലെ മുഖ്യ ആകര്‍ഷണം ആയി രിക്കും. പത്തു സ്റ്റാളുകളില്‍ ഭക്ഷണം തത്സമയം പാചകം ചെയ്തു നല്‍കുന്നതിനു ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നു എന്നതാണ് ഇപ്രാവശ്യത്തെ പ്രത്യേകത.
നാടൻ ഭക്ഷ്യ വിഭവ സ്റ്റാളു കള്‍ കൂടാതെ ഇലക്ട്രോണിക് ഉത്‌പന്ന ങ്ങളുടെ അടക്കം വിവിധ വ്യാപാര സ്ഥാപന ങ്ങള്‍, അലങ്കാര ചെടി കള്‍, ക്രിസ്മസ് അലങ്കാര ങ്ങള്‍, വിവിധ ഗെയിം ഷോ കള്‍, വിനോദ മത്സര ങ്ങള്‍ തുടങ്ങി 50 സ്റ്റാളു കളാണ് ഒരുക്കുക എന്ന് ഇടവക വികാരി റവറന്റ്. പ്രകാശ് എബ്രഹാം അറിയിച്ചു.
ഇത് കൂടാതെ വിവിധ കലാ പരിപാടി കള്‍, മാജിക് ഷോ, ബേബി ഷോ, പെയിന്റിംഗ്, ഡ്രോയിംഗ്, ക്ലേ മോഡലിംഗ് എന്നിവയും സംഘടി പ്പിച്ചിട്ടുണ്ട്. എന്‍ട്രി കൂപ്പണു കളി ലൂടെ നടത്തുന്ന നറുക്കെടുപ്പിലെ വിജയി കള്‍ക്ക് 20 സ്വര്‍ണ്ണ നാണയങ്ങള്‍ അടക്കം വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും.
പതിനായിര ത്തോളം പേരെ പ്രതീക്ഷി ക്കുന്ന കൊയ്ത്തുല്‍സവ ത്തില്‍ നിന്നും ലഭി ക്കുന്ന വരുമാനം, ഇടവക ആവിഷ്കരിച്ച് നടപ്പി ലാക്കുന്ന ജീവ കാരുന്ന്യ പദ്ധതി കള്‍ക്കും വികസന പരിപാടി കള്‍ക്കുമായി ചെലവഴിക്കും. കാന്‍സര്‍ രോഗ ബാധി തര്‍ ക്കായി പ്രത്യേക നിധി രൂപീകരിക്കും. ഒറീസ്സയിലെ ഉത്കല്‍, കര്‍ണാടക യിലെ ദോഡാ ബെല്ലാപ്പൂര്‍, കേരള ത്തിലെ ഉപ്പു കുഴി തുടങ്ങിയ ഗ്രാമ ങ്ങളിലെ വികസന പ്രവര്‍ത്തന ങ്ങള്‍ക്ക് ഇടവക നേതൃത്വം നല്‍കുന്നു എന്നും സംഘാടകര്‍ അറിയിച്ചു.
സഹ വികാരി റവറന്റ്. ഐസ്സക് മാത്യു, ഇടവക ട്രസ്റ്റിമാരായ സി. ഒ. ചെറിയാന്‍, ബിനു ജോണ്‍, സെക്രട്ടറി ജിനു രാജന്‍, ജനറല്‍ കണ്‍ വീനര്‍ എബ്രഹാം മാത്യു, പബ്ലി സിറ്റി കണ്‍വീനര്‍ ബിജു ഫിലിപ്പ് എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.