മോഡല്‍ സ്കൂളില്‍ ദേശീയ ദിനാഘോഷങ്ങള്‍

November 28th, 2015

national-day-celebrate-at-model-school-ePathram
അബുദാബി : മുസ്സഫ യിലെ മോഡൽ സ്‌കൂളിൽ യു. എ. ഇ. ദേശീയ ദിനാഘോഷം വര്‍ണ്ണാഭ മായ പരിപാടി കളോടെ ആഘോ ഷിച്ചു. ദേശീയ പതാകയേന്തി വിദ്യാർത്ഥി കൾ നടത്തിയ മാര്‍ച്ച് പാസ്റ്റോടെ മോഡൽ സ്‌കൂളിൽ ദേശീയ ദിനാഘോഷ ങ്ങള്‍ക്ക്‌ തുടക്ക മായി.

സ്‌കൂൾ പ്രിൻസിപ്പൽ വി. വി. അബ്‌ദുൽ കാദർ ദേശീയ പതാക ഉയർത്തി. സ്‌കൂൾ ഹെഡ് ഗേൾ സുഹ്‌റ, ഹെഡ് ബോയ് ആദിത്യ ക്രിസ്റ്റഫര്‍, വിദ്യാർത്ഥി പ്രതി നിധി ഇമാദ് അഹ്‌മദ് എന്നിവർ പ്രസംഗിച്ചു.

സോഷ്യൽ സ്‌റ്റഡീസ് ക്ലബ്ബിന്റെ ആഭിമുഖ്യ ത്തിൽ യു. എ. ഇ. യുടെ സാംസ്കാരിക പൈതൃക വും നാല്പത്തി നാലു വര്‍ഷ ങ്ങളിലെ വളര്‍ച്ച യുടെ പാത കളും വിശദീക രിക്കുന്ന എക്സിബിഷന്‍, വിദ്യാർത്ഥി കളുടെ നേതൃ ത്വ ത്തില്‍ വര്‍ണ്ണാഭ മായ വിവിധ കലാ സാംസ്കാരിക പരി പാടി കളും അരങ്ങേറി.

- pma

വായിക്കുക: , , ,

Comments Off on മോഡല്‍ സ്കൂളില്‍ ദേശീയ ദിനാഘോഷങ്ങള്‍

യു. എ. ഇ. എക്സ്ചേഞ്ച് എക്സ്പ്രസ്സ് മണി സൂര്യ ‘നൃത്തോത്സവം’

November 28th, 2015

soorya-dance-fest-2015-nrutholsav-ePathram
അബുദാബി :സൂര്യാ കൃഷ്ണ മൂര്‍ത്തി യുടെ സംവിധാന ത്തില്‍ സൂര്യ ഇന്റര്‍നാഷ്ണല്‍ ഒരുക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച് എക്സ്പ്രസ്സ് മണി സൂര്യ ‘നൃത്തോത്സവം’ നവംബര്‍ 28 ശനിയാഴ്ച വൈകുന്നേരം 7 മണി ക്ക് അബു ദാബി ഇന്ത്യന്‍ സ്കൂളിലെ ശൈഖ് സായിദ് ഓഡിറ്റോറിയ ത്തില്‍ അരങ്ങേറും.

അന്താരാഷ്ട്ര പ്രശസ്തരായ ഭരത നാട്യം നര്‍ത്തകി ശ്രീലത വിനോദ്, കഥക് നര്‍ത്തകന്‍ രാജേന്ദ്ര ഗംഗാനി, ഒഡീസി നര്‍ത്തകരായ സോണാലി മഹാപത്ര, രാഹുല്‍ ആചാര്യ, ഗായത്രി രണ്‍ബീര്‍ എന്നിവര്‍ അണി വേദിയില്‍ എത്തും.

സൂര്യ ഇന്റര്‍നാഷണല്‍ മുഖ്യ രക്ഷാധി കാരി ഡോക്ടര്‍. ബി. ആര്‍. ഷെട്ടി, യു. എ. ഇ. പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാട് എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കും.

നവംബര്‍ 29 ഞായറാഴ്ച വൈകുന്നേരം ഏഴു മണിക്ക് ദുബായ് ഇന്ത്യന്‍ സ്കൂളിലെ ശൈഖ് റാഷിദ് ഓഡിറ്റോറിയ ത്തിലും ‘നൃത്തോത്സവം’ അരങ്ങേറും.

വിശദ വിവരങ്ങള്‍ക്ക് : 056 68 97 262 eMail : sooryaevent.uae@uaeexchange dot com

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. എക്സ്ചേഞ്ച് എക്സ്പ്രസ്സ് മണി സൂര്യ ‘നൃത്തോത്സവം’

രാജ്യം ദേശീയ ദിന ആഘോഷത്തില്‍

November 28th, 2015

uae-44th-national-day-spirit-of-the-union-ePathram
അബുദാബി : രാജ്യം എങ്ങും ദേശീയ ദിന ആഘോഷ ത്തി ന്റെ ലഹരി യിലാണ്. കെട്ടിട ങ്ങളും പാത യോര ങ്ങളും കൊടി തോരണ ങ്ങള്‍ കൊണ്ട് അലങ്കരിച്ചു കഴിഞ്ഞു. സമൂഹ ത്തിലെ എല്ലാ വിഭാഗ ങ്ങളെ യും ഉള്‍ക്കൊള്ളി ച്ച് വിവിധ പ്രായ ക്കാര്‍ക്ക് ആസ്വദിക്കാന്‍ കഴിയും വിധ മാണ് പരിപാടി കള്‍ ഒരുക്കി യിരി ക്കുന്നത്.

വാഹന ങ്ങളുടെ പരേഡ്, സംഗീത ഷോ കള്‍, സായുധ സേനാ പരേഡു കള്‍, ചരിത്ര പ്രദര്‍ശന ങ്ങള്‍, കരി മരുന്ന് പ്രയോഗം തുടങ്ങിയവ യാണ് നടക്കുക. അബുദാബി ടൂറിസം അഥോറിറ്റി യുടെ നേതൃത്വ ത്തിലാണ് പരിപാടി കള്‍ സംഘടി പ്പിച്ചി രിക്കുന്നത്.

ഡിസംബര്‍ ഒന്ന്‍ ചൊവ്വാഴ്ച, യു. എ. ഇ. സായുധ സേന യുടെ അഭ്യാസ പ്രകടന ങ്ങള്‍ അബുദാബി കോര്‍ണി ഷില്‍ അരങ്ങേറും. വൈകുന്നേരം മൂന്ന് മണി മുതല്‍ ആറ് മണി വരെ നടക്കുന്ന പരിപാടി യില്‍ അല്‍ ഫുര്‍സാന്‍ വ്യോമാഭ്യാസ സംഘ ത്തിന്‍െറ പ്രകടന ങ്ങളും ഉള്‍ ക്കൊള്ളി ച്ചിട്ടുണ്ട്.

ഡിസംബര്‍ രണ്ട് ബുധനാഴ്ച, സായിദ് സ്പോര്‍ട്സ് സിറ്റി യില്‍ വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ നടക്കുന്ന പരിപാടി യില്‍ രാജ്യ ത്തെയും നേതാക്ക ളെയും ബഹുമാനി ക്കുന്ന സംഗീത, കലാ – സാംസ്കാരിക ഷോ കള്‍ അരങ്ങേറും. ഡിസംബര്‍ മൂന്നിന് യാസ് ഐലന്‍റില്‍ കാറുകളുടെ പരേഡ് അവതരിപ്പിക്കും.

ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് ദിവസ ങ്ങളിലായി പ്രമുഖ ഇമാറാത്തി, അറബ് ഗായകരുടെ സംഗീത ഷോ കള്‍ നടക്കും. ഡിസംബര്‍ ഒന്നിന് അല്‍ വത്ബ യിലെ സായിദ് ഹെരിറ്റേജ് ഫെസ്റ്റി വലിലും രണ്ട്, മൂന്ന് തിയ്യതി കളില്‍ അല്‍ ഐന്‍ ഹിലി ഫണ്‍സിറ്റി, ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയം, പശ്ചിമ മേഖല യിലെ ഡെല്‍മ ഐലന്‍റ് എന്നിവിട ങ്ങളി ലാണ് സംഗീത ഷോ കള്‍ നടക്കുക.

ഡിസംബര്‍ രണ്ടിനും മൂന്നിനും ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയം, ഖോര്‍ അല്‍ മക്ത, പശ്ചിമ മേഖല യിലെ ഡെല്‍മ ഐലന്‍റ്, സില, മദീന സായിദ് എന്നിവിട ങ്ങളില്‍ രാത്രി 9 മുതല്‍ 9.20 വരെ വെടി ക്കെട്ട് നടക്കും. പരിപാടി കളുടെ വിശദാംശ ങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.

നാല്പത്തി നാലാം ദേശീയ ദിനം ഇന്ത്യന്‍ സമൂഹവും തങ്ങ ളുടെ സ്വന്തം ആഘോഷ മായി ഏറ്റെടു ത്തിരി ക്കുകയാണ്.  അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കേരളാ സോഷ്യല്‍ സെന്റര്‍, അബുദാബി മലയാളി സമാജം  എന്നി വിട ങ്ങളില്‍ വിപുല മായ പരിപാടി കളാണ് ഒരുക്കി യിരി ക്കുന്നത്.

വിവിധ കെ. എം. സി. സി. കമ്മിറ്റി കള്‍ മറ്റു സാംസ്കാരിക സംഘടന കള്‍, പ്രാദേശിക – കുടുംബ കൂട്ടായ്മ കള്‍ എന്നിവരും റെസ്റ്റോറന്റ് – ഹോട്ടലു കള്‍, പാര്‍ക്കു കള്‍ എന്നി വിട ങ്ങളിലായി കലാ കായിക മത്സര ങ്ങള്‍ അടക്കം ഉള്‍ ക്കൊള്ളിച്ചു കൊണ്ട് വിപുല മായ ആഘോഷ പരിപാടി കള്‍ നടത്തുന്നു.

അബു ദാബി ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ഡിസംബര്‍ മൂന്നു മുതല്‍ തങ്ങളുടെ ഇന്ത്യാ ഫെസ്റ്റ് സംഘടി പ്പിച്ചി രിക്കുന്നത് ദേശീയ ദിന ആഘോഷങ്ങ ളോടു കൂടി യാണ്.

- pma

വായിക്കുക: , , ,

Comments Off on രാജ്യം ദേശീയ ദിന ആഘോഷത്തില്‍

ദുബായ് പോലീസ് പരേഡ്: കെ. എം. സി. സി.യും പങ്കു ചേര്‍ന്നു

November 26th, 2015

dubai-kmcc-uae-national-day-pared-2015-ePathram
ദുബായ് : നാല്പത്തി നാലാമത് യു. എ. ഇ. ദേശീയ ദിന ത്തോട് അനുബന്ധിച്ച് ദു​ബായ്​ പൊലീസ് നടത്തിയ വര്‍ണ്ണ ശബള മായ പരേഡില്‍ സ്വദേശി കള്‍ക്കൊപ്പം നൂറു കണ ക്കിന് കെ. എം. സി. സി. പ്രവര്‍ത്തക​രും അണി ചേര്‍​ന്നു. ​തുടര്‍ച്ച യായ അഞ്ചാം തവണ​ യാണ് ദു​ബായ് ​​പൊലീസുമായി ​കെ. എം. സി. സി. സഹകരിക്കുന്നത്. നായിഫ് പൊലീസ് ആസ്ഥാനത്ത് നടന്ന പരേഡില്‍ ബര്‍ ദു​ബായ് പൊലീസ് സ്റ്റേഷന്‍ ​തലവൻ കേണല്‍ അബ്ദുല്‍ ഖാദിം സുറൂര്‍ അല്‍ മല്‍സാം മുഖ്യാതിഥി ആയിരുന്നു.

മലയാളികള്‍ യു. എ. ഇ. യുടെ വളര്‍ച്ചക്കും സുരക്ഷിതത്വ ത്തിനും ആത്മാര്‍ത്ഥ മായ സംഭാവന കള്‍ അര്‍പ്പിച്ച മാതൃകാ സമൂഹ മാണ് എന്ന്‍ ദുബായ് പോലീസ് മേധാവി ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. ലോക ത്തിലെ വിവിധ രാജ്യ ങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ അധി വസി ക്കുന്ന യു. എ. ഇ. യില്‍ മലയാളി കളുടെ സ്ഥാനവും പ്രവര്‍ത്തന ങ്ങളും മുന്‍ നിര യില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനത് അറബ് കല കളും, കെ. എം. സി. സി. യുടെ കലാ വിഭാഗ മായ സര്‍ഗ്ഗ ധാര അവതരിപ്പിച്ച അറബിക്ക് ഡാന്‍സും ദഫ്മുട്ടും കോല്‍ ക്കളിയും ബാന്‍ഡ് വാദ്യ ങ്ങളും മലയാള തനിമ യുള്ള കലാ രൂപങ്ങളും പരേഡി നെ കൂടുതല്‍ മനോഹരമാക്കി.

വ്യാഴാഴ്ച രാവിലെ എട്ടു മണി യോടെ ദുബായ് സബക്ക യിലെ പഴയ കെ. എം. സി. സി. ആസ്ഥാന പരിസരത്ത് എത്തിയ പ്രവര്‍ത്തകര്‍ ഒന്‍പതു മണിയോടെ നായിഫ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച പരേഡില്‍ അണി ചേരുക യായിരുന്നു. കെ. എം. സി. സി. നേതാക്കളായ ഇബ്രാഹിം എളേറ്റില്‍,​ ​ പി. കെ​.​ അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, എ. സി​.​ഇസ്മാ യില്‍ എന്നിവരടെ നേതൃത്വ ത്തില്‍ ​ആയിരുന്നു പ്രവർത്തകർ അണി നിരന്നത്.​​​

സേവന മികവിനുള്ള പ്രത്യേക അംഗീകാര പത്രവും അംഗീകാര ത്തിന്റെ മുദ്രണം ചാര്‍ത്തിയ മെഡലും നായിഫ് പോലീസ് സ്റ്റേഷന്‍ മേധാവി അബ്ദുല്‍ റഹിമാന്‍ ഉബൈദുള്ള യുടെ സാന്നിദ്ധ്യ ത്തില്‍ ദുബായ് പോലീസ് മേധാവി ഖലീല്‍ ഇബ്രാഹിം മന്‍സൂരി യില്‍ നിന്ന് മഞ്ചേശ്വരം മണ്ഡലം എം. എല്‍. എ. അബ്ദുല്‍ റസാഖ് ഏറ്റു വാങ്ങി.

മുസ്തഫ തിരൂര്‍, മുഹമ്മദ്‌ പട്ടാമ്പി, ആവയില്‍ ഉമ്മര്‍, ഉസ്മാന്‍ പി. തലശ്ശേരി, അഡ്വ. സാജിദ് അബൂബക്കര്‍, ഇസ്മയില്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, അഷ്‌റഫ്‌ കൊടു ങ്ങല്ലൂര്‍, ഹനീഫ് കല്‍മട്ട, ഹസൈ നാര്‍ തോട്ടും ഭാഗം, എം. എച്ച്. മുഹമ്മദ്‌ കുഞ്ഞി തുടങ്ങിയ വിവിധ ജില്ലാ – മണ്ഡലം നേതാക്ക ന്മാര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ദുബായ് പോലീസ് പരേഡ്: കെ. എം. സി. സി.യും പങ്കു ചേര്‍ന്നു

ദേശീയ ദിനാഘോഷം : പോലീസ് പരേഡ്‌

November 26th, 2015

logo-44th-uae-national-day-ePathram
ദുബായ് : യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി ദുബായ് പോലീസു മായി സഹകരിച്ച് കെ. എം. സി. സി. സംഘടി പ്പിക്കുന്ന പരേഡ് വ്യാഴാഴ്ച, ദുബായ് നായി ഫില്‍ നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

വര്‍ണ്ണാ ഭമായ ദേശീയ ദിന പരേഡില്‍ സ്വദേശി കള്‍ക്കൊപ്പം കെ. എം. സി. സി. പ്രവര്‍ ത്തകരും അണി നിരക്കും. കുതിര പ്പട യുടെ അകമ്പടി യോടെ അറബ് തനത് കലാ രൂപ ങ്ങളുമായി സ്വദേശി വിദ്യാര്‍ ത്ഥി കള്‍ അണി നിരക്കും.

കേരള ത്തിന്റെ തനത് മാപ്പിള കലാ രൂപ ങ്ങളായ കോല്‍ക്കളി, ദഫ്മുട്ട് എന്നിവയും അര ങ്ങേറും. വിവര ങ്ങള്‍ക്ക്: 04 27 27 773.

- pma

വായിക്കുക: , ,

Comments Off on ദേശീയ ദിനാഘോഷം : പോലീസ് പരേഡ്‌


« Previous Page« Previous « മാര്‍ത്തോമ്മാ ദേവാലയത്തില്‍ കൊയ്ത്തുല്‍സവം വെള്ളിയാഴ്ച
Next »Next Page » നാടക രചനാ മത്സരം »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine