അബുദാബി : സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യ മായിരുന്ന അന്തരിച്ച മുഗള്‍ ഗഫൂറിന്റെ സ്മരണാര്‍ത്ഥം യുവ കലാ സാഹിതി പ്രഖ്യാപിച്ച പുരസ്‌കാരം, പൊതു പ്രവര്‍ത്തകനും മിഡില്‍ ഈസ്റ്റ് ചന്ദ്രിക ദിനപ്പത്ര ത്തിന്റെ അബുദാബി റിപ്പോര്‍ട്ടറുമായ റസാഖ് ഒരുമനയൂരിന് സമ്മാനിച്ചു.
കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടി യില്‍ രാജന്‍ ആറ്റിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കുഞ്ഞികൃഷ്ണന്‍, രക്ഷാധികാരി ബാബു വടകര, ട്രഷറര്‍ രാജ്കുമാര്‍, റഷീദ് പാലക്കല്‍, എം. സുനീര്‍, ശക്തി പ്രസിഡന്റ് ബീരാന്‍ കുട്ടി, വനിതാ വിഭാഗം കണ്‍വീനര്‍ പ്രിയ ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
മാപ്പിള പ്പാട്ട് ഗായിക ലൈല റസാഖ്, ചലചിത്ര പിന്നണി ഗായകന്‍ കബീര്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍, മലയാളി സമാജം ട്രഷറര്‍ ഫസലുദ്ദീന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, ബഹുമതി, യുവകലാസാഹിതി, സംഘടന