കേരളോത്സവം കൂപ്പണ്‍ പ്രകാശനം ചെയ്തു

October 23rd, 2015

ksc-logo-epathram
അബുദാബി : കേരള സോഷ്യല്‍ സെന്‍ററില്‍ നവംബര്‍ 30, ഡിസംബര്‍ 1, 2 തിയ്യതി കളി ലായി നടത്തുന്ന ‘കേരളോത്സവ’ ത്തിന്‍െറ പ്രവേശ കൂപ്പണ്‍ പ്രകാശനവും വിതരണോ ദ്ഘാടനവും കെ. എസ്. സി. യില്‍ വെച്ച് നടന്നു.

കെ. കെ. മൊയ്തീന്‍ കോയ, കൂപ്പണ്‍ പ്രകാശനം ചെയ്തു. മൂന്ന് ദിവസ ങ്ങളിലായി നടക്കുന്ന ‘കേരളോത്സവ’ ത്തിലേ ക്കുള്ള പ്രവേശന കൂപ്പണ്‍ ഉപയോഗിച്ചു നടക്കുന്ന നറുക്കെടു പ്പില്‍ ഒന്നാം സമ്മാന മായി കിയ കാറും 50 വിലപ്പെട്ട സമ്മാനങ്ങളും നല്‍കും.

തട്ടുകടകള്‍, കുടുംബശ്രീ ഭക്ഷണ ശാല, വിവിധ വിപണന ശാല കള്‍ തുടങ്ങിയവ കേരളോത്സവ ത്തില്‍ ഉണ്ടാകും. കെ. എസ്. സി. കലാ വിഭാഗം അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: , ,

Comments Off on കേരളോത്സവം കൂപ്പണ്‍ പ്രകാശനം ചെയ്തു

സാഹിത്യോത്സവ് സമാപിച്ചു

October 19th, 2015

rsc-mussaffah-sector-sahithyolsav-2015-winners-ePathram
അബുദാബി : രിസാല സ്റ്റഡി സര്‍ക്കിളിന്റെ (ആര്‍. എസ്. സി.) മുസ്സഫ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു.

മുസ്സഫ ഷാബിയ യിലെ അല്‍ ദഫ്‌റ സ്‌കൂളില്‍ നടന്ന പരിപാടി യില്‍ അന്‍പ തോളം ഇന ങ്ങ ളില്‍ ഇരുനൂറോളം പ്രതിഭ കള്‍ മാറ്റുരച്ചു. ഷാബിയ ബി., എം. ബി. ഇസെഡ്, ഐക്കാട് എന്നീ യൂണിറ്റുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാന ങ്ങള്‍ നേടി. എം. ബി. ഇസെഡ് യൂണിറ്റിലെ ശാഹിദ് റൂണി യാണ് കലാ പ്രതിഭ.

സമാപന സമ്മേളനം ഐ. സി. എഫ്. നാഷണല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കടങ്കോട് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ഇസ്മായില്‍ സഅദി അദ്ധ്യക്ഷത വഹിച്ചു. കെ. കെ. എം. സഅദി മുഖ്യ പ്രഭാഷണം നടത്തി.

മലയാളി സമാജം വൈസ് പ്രസിഡന്റ് പി. ടി. റഫീഖ് മുഖ്യാഥിതി ആയി സംബന്ധിച്ചു. ആര്‍. എസ്. സി. യു. എ. ഇ. നാഷണല്‍ ചെയര്‍മാന്‍ അബൂ ബക്കര്‍ അസ്ഹരി, അബ്ദുള്‍ ബാരി പട്ടുവം, മുഹ്യിദ്ധീന്‍ ബുഖാരി, അഷ്‌റഫ്, സമദ് സഖാഫി, സിദ്ധീഖ് മുസ്ലിയാര്‍ പൊന്നാട്, ഫഹദ് സഖാഫി പരപ്പനങ്ങാടി, യാസം വേങ്ങര, യൂസുഫ് റശാദി തുടങ്ങിയവര്‍ പങ്കെടുത്തു.

മൊയ്തീന്‍ പൊന്‍മുണ്ടം സ്വാഗതവും മുജീബ് കുറ്റിത്തറ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on സാഹിത്യോത്സവ് സമാപിച്ചു

കെ. എം. സി.സി. തൃശ്ശൂര്‍ ജില്ലാ കലോത്സവം ഒക്ടോബര്‍ 23 ന്

October 18th, 2015

dubai-kmcc-logo-big-epathram
ദുബായ് : തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. ദുബായ് കമ്മിറ്റി സംഘടി പ്പിക്കുന്ന ‘കലോത്സവം 2015’ ഒക്ടോബര്‍ 23 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ദുബായ് കെ. എം. സി. സി. അല്‍ ബറാഹ ആസ്ഥാ നത്ത് മൂന്ന് വേദി കളിലായി നടക്കും.

വൈകിട്ട് സാസ്‌കാരിക സമ്മേളനവും കുട്ടി കളുടെ കലാ പരിപാടി കളും തൃശ്ശൂര്‍ ജില്ലാ സർഗ്ഗ ധാര അവതരി പ്പിക്കുന്ന സംഗീത നിശയും നാടന്‍ കല കളുടെ അവതരണവും നടക്കും.

തൃശ്ശൂര്‍ ജില്ല ക്കാരായ യു. എ. ഇ. പ്രവാസി കളിലെ കലാ – സാഹിത്യ പ്രതിഭ കളെ കണ്ടെ ത്തു ന്നതി നായി സംഘടി പ്പിക്കുന്ന കലോത്സവ ത്തിൽ പ്രസംഗം, മാപ്പിള പ്പാട്ട്, അറബി ഗാനം, കവിതാ പാരായണം, ഉറുദു ഗാനം, മിമിക്രി, മോണോആക്ട് എന്നീ ഇന ങ്ങളില്‍ നിയോജക മണ്ഡല ങ്ങള്‍ തമ്മിലാണ് മത്സരം നടക്കുക.കുട്ടി കള്‍ക്ക് ചിത്ര രചനാ മത്സര ങ്ങളും വനിത കള്‍ക്ക് മൈലാഞ്ചി ഇടല്‍ മത്സരവും ഇതേ ദിവസം നടക്കും. സാഹിത്യ മത്സരങ്ങള്‍ ഒക്ടോബർ അവസാന ത്തിൽ ആയിരിക്കും നടക്കുക എന്ന് സംഘാടകർ അറിയിച്ചു.

മത്സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 – 84 62 580, 050 – 59 40 858 എന്നീ നമ്പറു കളില്‍ ബന്ധപ്പെടണം.

- pma

വായിക്കുക: , ,

Comments Off on കെ. എം. സി.സി. തൃശ്ശൂര്‍ ജില്ലാ കലോത്സവം ഒക്ടോബര്‍ 23 ന്

എകത നവരാത്രി സംഗീതോത്സവം

October 18th, 2015

navarathri-music-ekta-sharjah-ePathram
ഷാര്‍ജ : നവരാത്രിയോട് അനുബന്ധിച്ച് ഷാര്‍ജ എകത ഒരുക്കിയ സംഗീതോ ത്സവ വേദിയില്‍ 68 വിദ്യാര്‍ ത്ഥികളും ജൂനിയര്‍ കലാ കാരന്‍മാരും സംഗീതാ ര്‍ച്ചന നടത്തി.

തിരുവനന്ത പുരം നവ രാത്രി മണ്ഡപ ത്തിന്റെ അതേ ചിട്ടയില്‍ ഭാരത ത്തിന് പുറത്ത് നടക്കുന്ന ഏക സംഗീത ഉത്സവ വും ഗൾഫ് നാടു കളില്‍ നടക്കുന്ന ഏറ്റവും വലിയ ശാസ്ത്രീയ സംഗീത ഉത്സവ വുമായ ഏകത നവ രാത്രി മണ്ഡപം സംഗീതോ ത്സവ ത്തിന്റെ മൂന്നാമത് ദിനം ഹൃദ്യ എന്ന വിദ്യാര്‍ ത്ഥിനി യുടെ അരങ്ങേറ്റം, ഹരീഷ് നാഗ രാജിന്റെ സംഗീതാര്‍ച്ചന എന്നിവയും അരങ്ങേറി. വിദ്വാന്‍ ചിറക്കല്‍ സന്തോഷിന്റെ പ്രത്യേക നവ രാത്രി സംഗീതാര്‍ച്ചനയും നടന്നു.

സാവേരി രാഗ ത്തില്‍ (ആദിതാളം) ചിട്ട പ്പെടുത്തിയ സ്വാതി തിരുന്നാള്‍ കൃതി യായ ‘ദേവീ പാവനേ …’ പ്രമുഖ ഗായകന്‍ കാവാലം ശ്രീകുമാ റിന്റെ ആലാപന മികവു കൊണ്ട് ശ്രദ്ധേയ മായി.

നെടുമങ്ങാട് ശിവാ നന്ദന്‍, കുഴല്‍മന്ദം ജി. രാമകൃഷ്ണന്‍, തൃപ്പൂണിത്തുറ എന്‍. രാധാ കൃഷ്ണന്‍ എന്നിവര്‍ പക്ക മേളം ഒരുക്കി.

- pma

വായിക്കുക: , , ,

Comments Off on എകത നവരാത്രി സംഗീതോത്സവം

കൊയ്‌ത്തുൽസവം നവംബർ 6 നു സമാജത്തില്‍

October 15th, 2015

അബുദാബി : സെന്റ് സ്‌റ്റീഫൻസ് യാക്കോബായ പള്ളി യിലെ കൊയ്‌ത്തുൽസവം നവംബർ 6 വെള്ളിയാഴ്ച, മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തിൽ നടക്കും.

കൊയ്‌ത്തു ൽസവ ത്തിന്റെ പ്രവേശന കൂപ്പൺ ഉദ്‌ഘാടനവും ബ്രോഷർ പ്രകാശനവും ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചു.

വികാരി ഫാദർ. ജിബി വർഗീസ്, ജനറൽ കൺവീനർ എൽദോ ജേക്കബ്, സെക്രട്ടറി എൽദോ അരുൺ, ട്രസ്‌റ്റി സൈമൺ തോമസ് എന്നിവർ സംബന്ധിച്ചു.

വെള്ളിയാഴ്ച വൈകു ന്നേരം ആറു മണിക്ക് ആരംഭിക്കുന്ന കൊയ്ത്തു ത്സവ ത്തിൽ നാടൻ ഭക്ഷ്യ വിഭവ ങ്ങളുടെ തട്ടുകട കൾ, കുട്ടി കൾക്കാ യുള്ള വിവിധ ഗെയിമു കൾ, ലേലം, സംഗീത, ഹാസ്യ പരി പാടി കൾ എന്നിവ യും ഉണ്ടാവും.

- pma

വായിക്കുക: ,

Comments Off on കൊയ്‌ത്തുൽസവം നവംബർ 6 നു സമാജത്തില്‍


« Previous Page« Previous « ഉമ്പായി യുടെ ഗസല്‍ നിലാവ് ‘വീണ്ടും പാടാം സഖീ’ അബുദാബിയിൽ
Next »Next Page » ഇന്ത്യ – അറബ് ഇക്കണോമിക് ഫോറം യു. എ. ഇ. യിൽ »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine