കെ. എം. സി. സി. യുടെ ‘സല്യൂട്ടിംഗ് ദി നേഷന്‍’

December 1st, 2011

uae-national-day-celebration-ePathram

ദുബായ്: ജീവസന്ധാരണ ത്തിനുള്ള വഴി തേടി കടല്‍ കടന്ന മലയാളി കള്‍ അടക്കമുള്ള ലക്ഷ ക്കണക്കിന് പ്രവാസി സമൂഹ ത്തിന് കാരുണ്യമേകിയ യു. എ. ഇ. ക്ക്, ‘പ്രിയ രാഷ്ട്രമേ, ഞങ്ങളും നിങ്ങളോടൊപ്പമുണ്ട്’ എന്ന് അറബി യില്‍ എഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് കെ. എം. സി. സി. പ്രവര്‍ത്തകര്‍ ഒരുക്കിയ ‘സല്യൂട്ടിംഗ് ദി നാഷന്‍’ അഭിവാദ്യ റാലി യു. എ. ഇ. യുടെ ചരിത്ര ത്തിലെ അപൂര്‍വ്വ മുഹൂര്‍ത്തമായി മാറി.

dubai-kmcc-national-day-ePathram

‘മലയാളി കളുടെ ആത്മാര്‍ത്ഥയും അര്‍പ്പണ ബോധവും യു. എ. ഇ. യോടുള്ള സ്‌നേഹവും ഞങ്ങള്‍ തിരിച്ചറിയുന്നു. നിങ്ങളൊരുക്കിയ ഈ സംഗമം ഞങ്ങള്‍ ഹൃദയത്തിലേറ്റുന്നു. ഞങ്ങളുടെ ആഘോഷ വേളയെ ധന്യമാക്കിയ നിങ്ങളുടെ സ്‌നേഹ പ്രകടനങ്ങള്‍ക്ക് വെറുമൊരു നന്ദി വാക്ക് രേഖപ്പെടുത്തിന്നില്ല. ഒരേ മനസോടെ ഉറ്റ സഹോദരന്മാരായി ജീവിച്ചു തെളിയിച്ച വരാണല്ലോ നാം.’  ദുബായ് സി. ഐ. ഡി. തലവന്‍ ബ്രിഗേഡിയര്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.

പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇന്ത്യാ – യു. എ. ഇ. ബന്ധത്തിന്, വിശേഷിച്ച് മലയാളി കളും യു. എ. ഇ. യും തമ്മിലുള്ള സൗഹൃദത്തിന് കരുത്തേകുന്ന പുതിയ ചരിത്രമാണ് നായിഫ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചു കൂടിയ ജനാവലി രചിച്ചത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വായനക്കൂട്ടം – മുസ്‌രിഫ് ഹെറിറ്റേജ് ദേശീയ ദിനാഘോഷം

November 30th, 2011

ദുബായ് : കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് അസോസിയേഷനും (വായനക്കൂട്ടം) മുസ്‌രിഫ് ഹെറിറ്റേജും (കൊടുങ്ങല്ലൂര്‍ പൈതൃകം) സംയുക്ത മായി നാല്‍പ്പതാമത് യു. എ. ഇ. ദേശീയ ദിനാ ഘോഷം സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 2 വെള്ളിയാഴ്ച രാവിലെ 10 : 30 ന് ദുബായ് ദേരയിലെ അല്‍ ദീഖ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഖത്തര്‍ എയര്‍വേയ്‌സിന് സമീപം, ദല്‍മൂഖി ടവര്‍) ഓഡിറ്റോറിയ ത്തിലാണ് പരിപാടി കള്‍ നടക്കുക.

സലഫി ടൈംസ് മനേജിംഗ് എഡിറ്റര്‍ കെ. എ. ജബ്ബാരി ദേശീയ പതാക ഉയര്‍ത്തുന്ന തോടെ ആരംഭിക്കുന്ന പരിപാടി കളില്‍ പ്രമുഖര്‍ പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക് : 055 74 62 946 (സെയ്ഫ് കൊടുങ്ങല്ലൂര്‍)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ ദിനാഘോഷം : സമാപന സമ്മേളനം ഡിസംബര്‍ 2ന്

November 29th, 2011

uae national day-epathram
ദുബായ് : കെ. എം. സി. സി. ദുബായ്‌ കമ്മിറ്റി ഒരുക്കുന്ന യു. എ. ഇ. ദേശീയ ദിനാഘോഷ ത്തിന്‍റെ സമാപന സമ്മേളനം ഡിസംബര്‍ രണ്ടാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയ്ക്ക് ദുബായ് എന്‍. ഐ. മോഡല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കും.

മന്ത്രിമാര്‍, അറബ് പ്രമുഖര്‍, മത – രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഗായകരായ ആദില്‍ അത്തു, അജയന്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എ.ഇ. അവധി ദിനങ്ങള്‍ ഒരുമിച്ചാക്കി

November 26th, 2011

uae-national-day-epathram

അബുദാബി : ഇസ്ലാമിക പുതു വര്‍ഷ ദിനത്തിന്റെ അവധി ഡിസംബര്‍ 1 ലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 3 നാണ് ദേശീയ ദിനത്തിന്റെ അവധി. പുതുവത്സര അവധി അടുത്ത ആഴ്ചയിലേക്ക് മാറ്റിയതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, സ്ക്കൂളുകള്‍ക്കും മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 1 വ്യാഴാഴ്ച, ഡിസംബര്‍ 2 വെള്ളിയാഴ്ച, ഡിസംബര്‍ 3 ശനിയാഴ്ച എന്നിങ്ങനെ 3 ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി സെന്‍റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ കൊയ്ത്തുത്സവം

November 17th, 2011

abudhabi-st.george-orthodox-cathedral-ePathram

അബുദാബി : സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ആദ്യ ഫല പ്പെരുന്നാളും കൊയ്ത്തുത്സവവും നവംബര്‍ 18 വെള്ളിയാഴ്ച നടക്കും. യു. എ. ഇ. യുടെ 40-ആം ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷവും ഇതോ ടൊപ്പം നടക്കും.

ആദ്യ ഫലപ്പെരുന്നാള്‍ ദിനമായ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് പ്രഭാത നമസ്‌ക്കാരവും എട്ടു മണിക്ക് വിശുദ്ധ കുര്‍ബാനയും ആരംഭിക്കും. തിരുവനന്ത പുരം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ഗ്രിഗോറിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും. കുര്‍ബാനന്തരം രാവിലെ 10.30 ന് ആദ്യ ഫല പ്പെരുന്നാളിന്‍റെ ആദ്യഭാഗം നിലവിളക്ക് തെളിയിച്ചു കൊണ്ട് ആരംഭിക്കും. പൊതു സമ്മേളനം വൈകുന്നേരം നാലു മണിക്ക് ആരംഭിക്കും.

പത്മശ്രീ യൂസഫലി എം.എ., ഡോ. ബി. ആര്‍. ഷെട്ടി, ഇന്ത്യന്‍ എംബസി കോണ്‍സല്‍ ആനന്ദ് ബര്‍ദ്ദന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. കോപ്റ്റിക് ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ, സി. എസ്. ഐ., യാക്കോബായ, ആംഗ്ലിക്കന്‍ സഭാ പ്രതിനിധികളും സമ്മേളന ത്തില്‍ പങ്കെടുക്കും.

ദേശീയാഘോഷത്തിന്‍റെ ഭാഗമായി യു. എ. ഇ.  പ്രസിഡണ്ടിനും മറ്റു ഭരണാധി കാരികള്‍ക്കും രാജ കുടുംബാംഗ ങ്ങള്‍ക്കും പ്രജകള്‍ക്കും അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്ന തോടൊപ്പം അന്തരിച്ച രാഷ്ട്ര പിതാവ്‌ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ സ്മരണയും പുതുക്കും. ചെണ്ടമേളം, ഗാനമേള, ഡാന്‍സ് തുടങ്ങിയ വിവിധ കലാ പരിപാടി കളും ഉണ്ടായിരിക്കും.

ഫാ. വി. സി. ജോസ് ചെമ്മനം, ഫാ. ജോബി കെ. ജേക്കബ്, സ്റ്റീഫന്‍ മല്ലേല്‍, എബി സാം, കെ. ഇ. തോമസ്, സജി തോമസ് എന്നിവരുടെ നേതൃത്വ ത്തില്‍ ആഘോഷ ക്രമീകരണങ്ങള്‍ നടന്നു വരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വെണ്മ ഓണം ബക്രീദ് സംഗമം നവംബര്‍ 18 ന്
Next »Next Page » ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്‍ ഈദ് സംഗമം »



  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine