വേൾഡ് മലയാളി കൗൺസിൽ ഓണം ആഘോഷിച്ചു

September 13th, 2017

അബുദാബി : വേൾഡ് മലയാളി കൗൺസിൽ അബുദാബി പ്രോവിൻസ്, ഇന്ത്യാ സോഷ്യൽ സെന്റ റിൽ ഓണാ ഘോഷം സംഘടി പ്പിച്ചു. എം. സി. വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഐസക്ക് പട്ടാണിപ്പറമ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പോൾ വടശ്ശേരി, വി. ജെ. തോമസ്, പ്രിമതിയോസ് ജോർജ്ജ്‌, വർഗ്ഗീസ് പനക്കൽ, സി. യു. മത്തായി, ജിമ്മിക്കുട്ടി, ശാന്താ പോൾ, അനിൽ സി. ഇടിക്കുള എന്നിവർ പ്രസംഗിച്ചു.

മഹാബലി എഴുന്നള്ളത്ത്, ചെണ്ടമേളം, തിരു വാതിര ക്കളി എന്നിവ അരങ്ങേറി. വിപുല മായ രീതി യിൽ ഓണ സദ്യ യും ഒരുക്കി യിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വേറിട്ട അനുഭവ മായി സൗഹൃദ വേദി യുടെ ‘ഓണ പ്പൊലിമ -2017’

September 10th, 2017

logo-payyanur-souhruda-vedi-epathram
അബുദാബി : പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടക ത്തിന്റെ 15-ാം വാർ ഷിക ആഘോഷ ത്തിന്റെ ഭാഗമായി മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തിൽ കണ്ണൂർ താവം ഗ്രാമ വേദി യുടെ കലാ കാരന്മാർ അവത രിപ്പിച്ച ‘ഓണ പ്പൊലിമ -2017’ എന്ന നാടൻ കലാ മേള പരിപാടി കളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയ മായി.

ആവർത്തന വിരസത കൊണ്ടും സാങ്കേതിക തട്ടിപ്പു കൾ കൊണ്ടും മടുപ്പിച്ച പതിവ് സംഗീത പരി പാടി കളിൽ നിന്നും വ്യത്യസ്ത മായി മണ്ണിന്റെ മണ മുള്ള കലാ രൂപങ്ങൾ തനിമ ചോരാതെ അവതരിപ്പിച്ച കലാ കാരന്മാർ സദസ്സിനെ അക്ഷരാർത്ഥ ത്തിൽ കയ്യിലെടു ക്കുക യായി രുന്നു.

ഓണപ്പൊലിമ യുടെ മുന്നോടി യായി സംഘ ടിപ്പിച്ച സാംസ്കാരിക സമ്മേളന ത്തിൽ പയ്യന്നൂർ സൗഹൃദ വേദി അബു ദാബി ഘടകം പ്രസിഡണ്ട് സുരേഷ് പയ്യ ന്നൂർ അദ്ധ്യക്ഷത വഹിച്ചു. ഐ. എസ്. സി. ജനറൽ സെക്രട്ടറി എം. അബ്ദുൽ സലാം സമ്മേളനം ഉല്‍ ഘാടനം ചെയ്തു.

അബുദാബി മലയാളി സമാജം പ്രസിഡണ്ട് വക്കം ജയലാൽ, സമാജം ജനറൽ സെക്രട്ടറി എ. എം. അൻസാർ, ഐ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് ജയചന്ദ്രൻ നായർ, പയ്യന്നൂർ സൗഹൃദ വേദി ദുബായ് ഘടകം പ്രസിഡണ്ട് വി. പി. ശശി കുമാർ, പയ്യന്നൂർ സൗഹൃദ വേദി അലൈൻ ഘടകം പ്രസിഡണ്ട് സന്തോഷ് കുമാർ, കെ. കെ. മൊയ്തീൻ കോയ, കെ. കുഞ്ഞി രാമൻ, ടി. എ. നാസർ തുടങ്ങി യവർ ആശംസ കൾ നേർന്നു.

മൂന്നു പതിറ്റാണ്ടു കളായി അബുദാബി യിലെ സേവന രംഗ ത്തുള്ള രാമന്തളി സ്വദേശി മോഹനന്‍ മുട്ടു ങ്ങലിനെ ചടങ്ങില്‍ ആദരിച്ചു.

സൗഹൃദ വേദി ആക്ടിംഗ് ജനറൽ സെക്രട്ടറി കെ. കെ. ശ്രീവത്സൻ സ്വാഗതവും ട്രഷറർ ജ്യോതിഷ്‌ കുമാർ പോത്തേര നന്ദിയും പറഞ്ഞു.

വി. ടി. വി. ദാമോദരൻ, വി. കെ. ഷാഫി, ജ്യോതി ലാൽ, ജനാർദ്ദന ദാസ് കുഞ്ഞി മംഗലം, മധു സൂദനൻ, സി. കെ. രാജേഷ്, ദിലീപ് കുമാർ, രാജേഷ് കോട്ടൂർ, കെ. ടി. പി. രമേഷ്, രാജേഷ് പൊതു വാൾ തുടങ്ങി യവർ പരിപാടി കൾക്ക് നേതൃത്വം നൽകി.

നാടൻ പാട്ടു കളും മാപ്പിള പ്പാട്ടു കളും കാളി – ദാരിക യുദ്ധം ആവിഷ്കരിച്ച ദൃശ്യ വിരുന്നും തെയ്യ ത്തിന്റെ പ്രതീകാത്മക അവതര ണവും എല്ലാം കൂടി അബു ദാബി മലയാളി സമാജം ഹാളിലെ തിങ്ങി നിറഞ്ഞ കാണി കൾക്കു മറക്കാൻ കഴിയാത്ത ദൃശ്യ – ശ്രാവ്യ വിരുന്ന് ഒരുക്കി യാണ് പരിപാടി കൾ അവസാനിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സെന്റ് തോമസ് കോളേജ് അലുംമ്നി ‘ഓണ പ്പൂത്താലം’ മുസ്സഫ യില്‍

September 7th, 2017

al-wahda-lulu-onam-2012-pookkalam-ePathram
അബുദാബി : കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുംമ്നി അബു ദാബി ചാപ്റ്റ റിന്റെ ഓണാ ഘോഷം ‘ഓണ പ്പൂത്താലം’ സെപ്റ്റംബര്‍ 21 വ്യാഴാഴ്ച 12 മണി മുതൽ മുസ്സഫ മാർത്തോമ്മാ കമ്മ്യു ണിറ്റി സെന്ററിൽ നടക്കും.

തിരുവാതിര, ചെണ്ട മേളം, വഞ്ചി പ്പാട്ട്, വടം വലി മത്സരം, മോഹിനി യാട്ടം, ഓണ സദ്യ തുടങ്ങി നിര വധി പരി പാടി കളോടെ യാണ് ഓണാഘോഷം നടത്തുന്നത്.

പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്ന കോഴ ഞ്ചേരി സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൾ 055 26 45 000 എന്ന നമ്പറില്‍ ബന്ധ പ്പെടണം എന്ന് ഭാര വാഹികൾ അറി യിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐ. എസ്‌. സി യിൽ ‘ഈദ് മെഹ്‌ ഫിൽ’ ശ്രദ്ധേ യമായി

September 6th, 2017

zee-tv-sarigama-finalist-singer-yumna-ajin-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ (ഐ. എസ്‌. സി) സംഘ ടിപ്പിച്ച ‘ഈദ് മെഹ്‌ ഫിൽ’ ഗാനമേള, ഒപ്പന, വിവിധ നൃത്ത നൃത്യ ങ്ങള്‍ എന്നിവ യുടെ അവത രണം കൊണ്ട് ശ്രദ്ധേ യമായി.

സീ – ടി.വി. സരിഗമ ഫൈനലിസ്‌റ്റ് യുമ്‌ന അജിൻ, ഗായക രായ രഹ്‌ന, സജ്ല സലീം, കല്ല്യാണി വിനോദ്, ആബിദ് കണ്ണൂര്‍, കൊല്ലം ഷാഫി തുടങ്ങിയ വരും ‘ഈദ് മെഹ്‌ ഫിൽ’ സംഗീത നിശ യില്‍ ഭാഗ മായി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇസ്‌ലാമിക് സെന്ററിൽ ‘ഈദ് നിലാവ്’ അരങ്ങേറി

September 4th, 2017

അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ‘ഈദ് നിലാവ്-2017’എന്ന പേരിൽ ബലി പെരു ന്നാള്‍ ആഘോ ഷ ങ്ങള്‍ സംഘ ടിപ്പിച്ചു.

മാപ്പിളപ്പാട്ട് രംഗത്തെ കുരുന്നു പ്രതിഭ കളായ നസീബ് നിലമ്പൂർ, മെഹ്‌റിൻ, മുന്ന, റാഫി, സിനാൻ എടക്കര എന്നി വര്‍ ചേര്‍ന്ന് ഒരുക്കിയ സംഗീത രാവ്,’ഈദ് നിലാവ്-2017’നെ ആസ്വാദ്യകര മാക്കി.

എ. ഒ. പി. ഹമീദ്, ജാഫർ രാമ ന്തളി എന്നിവ രുടെ നേതൃത്വ ത്തിൽ കോൽക്കളി, വി. ബീരാൻ കുട്ടി യുടെ നേതൃത്വ ത്തിൽ സെന്റര്‍ ബാല വേദി അംഗ ങ്ങ ളുടെ ഒപ്പന എന്നിവയും അര ങ്ങേറി.

സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി ഈദ് നിലാവ് ഉദ്‌ഘാടനം ചെയ്‌തു. യു. അബ്‌ദുല്ലാ ഫാറൂഖി ഈദ് സന്ദേശം നല്‍കി.

സെന്റർ വൈസ് പ്രസിഡന്റ് എം. ഹിദായ ത്തുള്ള, ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്‌മാൻ, കൾച്ചറൽ സെക്രട്ടറി ജാഫർ തങ്ങൾ എന്നിവര്‍ പരി പാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പയ്യന്നൂര്‍ സൗഹൃദ വേദി ‘ഓണ പ്പൊലിമ -2017’ സമാജത്തിൽ
Next »Next Page » ഭാഷയും ദേശവും മാപ്പിള കലയും : ടി. കെ. ഹംസ യും ഫൈസൽ എളേറ്റിലും പങ്കെടുക്കും »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine