കേരള സോഷ്യല്‍ സെന്ററില്‍ ഓണാഘോഷം

September 19th, 2014

al-wahda-lulu-onam-2012-pookkalam-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടി പ്പിക്കുന്ന ഓണാഘോഷം സെപ്തംബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് തുടക്കമാവും.

എട്ടു ദിവസ ങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടി കളില്‍ കുട്ടികള്‍ക്കും വനിത കള്‍ക്കു മായി പൂക്കള മല്‍സരം, പുരുഷന്‍ മാര്‍ക്കു പുലിക്കളി മത്സരവും മാവേലി മത്സരവും നടക്കും.

ശിങ്കാരി മേളം, മാവേലി വരവേല്‍പ്, ഉറിയടി, കാളകളി, കമുകു കയറ്റം, കൈകൊട്ടിക്കളി, കോദാമൂരി, പുലിക്കളി, കുമ്മാട്ടി ക്കളി, ചീതകളി, കണിയാര്‍ കളി, വഞ്ചിപ്പാട്ട്, വടം വലി, ഊഞ്ഞാലാട്ടം, ഘോഷ യാത്ര തുടങ്ങി ഒാണവു മായി ബന്ധപ്പെട്ടു കേരള ത്തിലെ വിവിധ പ്രദേശ ങ്ങളില്‍ അവതരിപ്പിക്കുന്ന ഒട്ടേറെ പരിപാടി കള്‍ ഒരു വേദി യില്‍ അരങ്ങേറു ന്നത് അബുദാബി യില്‍ ഇത് ആദ്യമായാണ്.

വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളന ത്തില്‍ ഇന്ത്യന്‍ സ്ഥാനപതി യുടെ പത്നി ദീപ സീതാറാം, മാധ്യമ പ്രവര്‍ത്തകന്‍ ഡോ. കെ. പി. മോഹനന്‍, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം എ. പി. അഹമ്മദ്, സാംസ്കാരിക സംഘടനാ പ്രതിനിധി കളും പങ്കെടുക്കും.

സെപ്തംബര്‍ 26 വെള്ളിയാഴ്ച സെന്റര്‍ അങ്കണ ത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ മൂവായിരത്തോളം പേര്‍ക്ക് ഒാണസദ്യ ഒരു ക്കും. മത്സ രങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ കെ. എസ്. സി. യില്‍ ബന്ധപ്പെടുകയോ വെബ്സൈറ്റ് സന്ദര്‍ശിക്കു കയോ ചെയ്യാം.

നമ്പര്‍ : 02 – 631 44 55/ 02 – 631 44 56

- pma

വായിക്കുക: , , , ,

Comments Off on കേരള സോഷ്യല്‍ സെന്ററില്‍ ഓണാഘോഷം

സമാജം പുസ്തകോല്‍സവം

September 19th, 2014

abudhabi-malayalee-samajam-logo-epathram അബുദാബി : വായനയെ പ്രോത്സാഹി പ്പിക്കുന്നതി നായി മുസ്സഫ യിലെ മലയാളി സമാജ ത്തില്‍ ഡി. സി. ബുക്സിന്റെ സഹകരണ ത്തോടെ ‘പുസ്തകോല്‍സവം’ സംഘടി പ്പിക്കുന്നു. വെള്ളി യാഴ്ച നടക്കുന്ന ഓണ സദ്യക്ക് മുന്നോടി യായി തുടക്കം കുറിക്കുന്ന ‘പുസ്തകോല്‍സവം’ വൈകുന്നേരം അഞ്ചു മണി വരെ നീണ്ടു നില്‍ക്കും.

നാലര പതിറ്റാണ്ടിലേറെ പഴക്ക മുള്ള മലയാളി സമാജം ഗ്രന്ഥ ശാല നവീകരിക്കുന്ന തിന്റെ ഭാ ഗമായി ‘സമാജത്തിനൊരു പുസ്തകം’ എന്ന പദ്ധതി യില്‍ പങ്കാളികള്‍ ആവുന്ന വര്‍ക്ക് സമാജം നല്‍കിയ കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയിക്കുന്ന അംഗത്തിന് സ്വര്‍ണ നാണയം സമ്മാനം നല്‍കും.

300 പേര്‍ക്ക് ഒരേ പന്തിയില്‍ ഇരിക്കാവുന്ന സംവിധാന ങ്ങള്‍ ഒരുക്കി രാവിലെ 11.30 മുതല്‍ ഒാണ സദ്യ വിളമ്പും. 2500 പേര്‍ക്ക് കഴിക്കാവുന്ന വിഭവ സമൃദ്ധമായ സദ്യ യാണ് ഈ വര്‍ഷം സമാജം ഒരുക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on സമാജം പുസ്തകോല്‍സവം

ഷോര്‍ട്ട് ഫിലിം മത്സരവും ശില്പശാലയും അബുദാബിയിൽ

September 5th, 2014

short-film-competition-epathram
അബുദാബി : ആംഡ് ഫോഴ്‌സ് ഓഫീസേഴ്‌സ് ക്ലബ്ബിലെ മലയാളി ജീവന ക്കാരുടെ കലാ സാംസ്‌കാരിക കൂട്ടായ്മ യായ ടീം മെസ് മറൈസ് ഷോര്‍ട്ട് ഫിലിം ശില്പ ശാലയും മത്സരവും സംഘടി പ്പിക്കുന്നു. നടന്‍ മുരളി യുടെ സ്മരണാര്‍ഥം സപ്തംബര്‍ 18, 19 തീയതി കളിലാണ് മത്സര ങ്ങള്‍.

സെപ്റ്റംബർ 18 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, ശരത് സംഗീത്, ഡോ. രാജാ ബാലകൃഷ്ണ എന്നിവരുടെ നേതൃത്വ ത്തിലാണ് ശില്പശാല.

19 – ന് ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലും അരങ്ങേറും. പൂര്‍ണമായും യു. എ. ഇ. യില്‍ ചിത്രീകരിച്ച യു. എ. ഇ. വിസ യുള്ള മലയാളി സംവിധായ കരുടെ തിരഞ്ഞെടുത്ത 15 ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഇവ 4 മിനിറ്റു മുതല്‍ 15 മിനിറ്റുകള്‍ക്കുള്ളില്‍ ദൈര്‍ഘ്യം ഉള്ളവ ആയിരിക്കണം. അന്നേ ദിവസം നടക്കുന്ന അവാര്‍ഡ് നിശ യില്‍ ഒന്നും രണ്ടും സ്ഥാന ക്കാര്‍ക്ക് യഥാക്രമം 5000, 3000 ദിര്‍ഹം എന്നിങ്ങനെ ക്യാഷ് പ്രൈസുകള്‍ നല്‍കും. തുടര്‍ന്ന് നടക്കുന്ന കലാ പരിപാടി കളില്‍ സാജന്‍ പള്ളുരുത്തി, റിമി ടോമി, സുബി സുരേഷ്, ധര്‍മജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക് ടീം മെസ്മറൈസ് വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്‍ 055 – 7342 454, 055 – 5889 020.

- pma

വായിക്കുക: , ,

Comments Off on ഷോര്‍ട്ട് ഫിലിം മത്സരവും ശില്പശാലയും അബുദാബിയിൽ

ഒഡേസ സത്യനെ അനുസ്മരിച്ചു

August 25th, 2014

odesa-sathyan-ePathram
അബുദാബി : കേരള ത്തിലെ ആദ്യത്തെ ജനകീയ സിനിമാ പ്രസ്ഥാന മായ ഒഡേസ മൂവീസിന്റെ അമരക്കാരൻ ഒഡേസ സത്യന്റെ സ്മരണാർത്ഥം സിനിമ കൊട്ടക ഫേസ്ബുക്ക്‌ കൂട്ടായ്മ അബുദാബി യിൽ അനുസ്മരണ യോഗം സംഘടി പ്പിച്ചു.

തികച്ചും ജന പക്ഷത്ത് നിൽക്കുകയും വലിയ സത്യ ങ്ങൾ വിളിച്ചു പറയാൻ ആത്മാർത്ഥ മായ ചെറിയ പിന്തുണ മതിയാകുമെന്ന് തെളിയിക്കുകയും തന്റെ ആത്മാർഥ മായ സമീപനം കൊണ്ട് മലയാള സിനിമാ ചരിത്ര ത്തിൽ ഇടം നേടിയ സത്യൻ, ജോണ്‍ എബ്രഹാം തുറന്നു വെച്ച വഴി യിലൂടെ ജീവിതാവസാനം വരെ സഞ്ചരിക്കുകയും, ഏക നായിട്ടും അതെ വഴി യിലൂടെ തന്നെ സഞ്ചരിക്കാൻ കാണിച്ച തന്റേടം തന്റെ വിപ്ലവ ജീവിതം പോലെ തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ തായിരുന്നു എന്നും അതു തന്നെയാണ് ഒഡേസ സത്യനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത നാക്കുന്നത്‌ എന്നും യോഗം അഭിപ്രായപ്പെട്ടു.

കവി അയ്യപ്പനെ കുറിച്ചെടുത്ത ഡോക്യുമെന്ററി ഏറെ ശ്രദ്ധേയ മായിരുന്നു, വിശുദ്ധ പശു എന്ന ഡോക്യുമെന്ററി ഇറങ്ങാ നിരിക്കെ യാണ് സത്യൻ നമ്മോട് വിട പറഞ്ഞത്.

സിനിമ കൊട്ടക അഡ്മിൻ ഫൈസൽ ബാവ അനുശോചന സന്ദേശം വായിച്ചു, ടി കൃഷ്ണ കുമാർ അദ്ധ്യക്ഷനായിരുന്നു, ഒഡേസ ജോഷി അനുസ്മരണ പ്രഭാഷണം നടത്തി.

അജി രാധാകൃഷ്ണൻ അനുബന്ധ പ്രഭാഷണം നടത്തി, ചിത്രകാരൻ രാജീവ് മുളക്കുഴ ഒഡേസ സത്യന്റെ രേഖാ ചിത്രം വരച്ചു ടി പി അനൂപ്‌, പി എം അബ്ദു റഹ്മാൻ, ഈദ് കമൽ, സുമേഷ്, സിനി എന്നിവർ സന്നിഹിതരായിരുന്നു,

ജോണ്‍ എബ്രഹാമിന്റെ ചിത്ര ങ്ങളുടെ ഫെസ്റ്റിവൽ ഉടൻ തന്നെ നടത്തുമെന്ന് സിനിമ കൊട്ടക പ്രവർത്തകർ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഒഡേസ സത്യനെ അനുസ്മരിച്ചു

അബുദാബിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു

August 25th, 2014

prasakthi-independence-day-painting-ePathram
അബുദാബി : സത്യാഗ്രഹ ത്തിലൂടെയും ഹര്‍ജി കളിലൂടെയും മുന്നോട്ടു പോയ ഗാന്ധിജി യുടെ നേതൃത്വ ത്തിലുള്ള അനുരജ്ഞന ധാരയും, ഫ്യൂഡല്‍ മൂല്ല്യ ങ്ങളോടും ബ്രിട്ടീഷ് അധിനി വേശ ത്തോടും വിട്ടു വീഴ്ച്ച യില്ലാതെ പോരാടിയ നേതാജി യുടെ നേതൃത്വ ത്തിലുള്ള സന്ധി യില്ലാ സമര ധാരയും ഭാരത സ്വാതന്ത്ര്യ സമര ത്തിലെ രണ്ടു വ്യത്യസ്ത സമര ധാരകള്‍ ആയിരുന്നു എന്ന്‍ അജി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ പ്രസക്തി സംഘടി പ്പിച്ച ‘ഭാരത സ്വാതന്ത്ര്യ ത്തിന്റെ 67 വര്‍ഷ ങ്ങള്‍’ എന്ന സെമിനാറില്‍ വിഷയം അവതരിപ്പിച്ച് സംസാരി ക്കുക യായിരുന്നു അദ്ദേഹം.

രാജ്യ ത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യവും, ചൂഷണ ങ്ങളിൽ നിന്നുള്ള ജനതയുടെ മോചനവും എന്ന ദ്വിമുഖ ലക്ഷ്യ ങ്ങളായിരുന്നു ഇന്ത്യൻ സ്വാതന്ത്ര സമര പ്രസ്ഥാന ത്തിനു പൊതുവേ യുണ്ടായിരുന്നത്. എന്നാൽ, സ്വാതന്ത്ര്യ ത്തിന്റെ 67വർഷങ്ങൾ പിന്നിടുമ്പോൾ ‘ജന സംഖ്യ യുടെ മൂന്നിലൊന്നും പട്ടിണി യിലാ ണെന്നു’ രാഷ്ട്രപതി തന്നെ ചൂണ്ടിക്കാട്ടുന്നു. ഇത്, നാം സ്വാതന്ത്ര്യ സമര പോരാളി കളുടെ അഭിലാഷ ങ്ങളിൽ നിന്ന് എത്രയോ അകലെ ആണെന്നതിന്റെ സാക്ഷ്യ പത്രമാണ് – അജി രാധാകൃഷ്ണൻ തുടർന്നു പറഞ്ഞു.

രമേശ് നായര്‍ അധ്യക്ഷത വഹിച്ച സെമിനാര്‍ സാംസ്‌കാരിക പ്രവര്‍ത്ത കനായ വി ടി വി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടന കളെ പ്രതിനിധീ കരിച്ച് എം യു ഇര്‍ഷാദ്, ഈദ് കമല്‍, ടി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് ചര്‍ച്ച യില്‍ ഇസ്‌കന്ദര്‍ മിര്‍സ, റൂഷ് മെഹര്‍, നന്ദന മണി കണ്ഠന്‍, പ്രസന്ന വേണു, ശ്രീരാജ് ഇയ്യാനി, ജയ്ബി എന്‍. ജേക്കബ്, അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.

സാംസ്‌കാരിക കൂട്ടായ്മ യുടെ ഭാഗമായി ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പിലെ ചിത്ര കാരന്മാരുടെ സംഘ ചിത്ര രചനയും അരങ്ങേറി. ജോഷി ഒഡേസ, രാജീവ് മുളക്കുഴ, അനില്‍ താമരശേരി, ഇ. ജെ. റോയിച്ചന്‍ തുടങ്ങിയവര്‍ ചിത്ര രചനയ്ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

Comments Off on അബുദാബിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു


« Previous Page« Previous « സംസ്ഥാനത്തെ മദ്യ നിരോധത്തില്‍ പ്രവാസികള്‍ക്കും ആഹ്ളാദം
Next »Next Page » ഒഡേസ സത്യനെ അനുസ്മരിച്ചു »



  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine