അബുദാബി : തന്റേടം എന്നാല്‍ തന്റെ ഇടമാണ് എന്ന ബോധ്യം മലയാളിക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന് മാധ്യമ പ്രവര്ത്തകന് എന്‍ വി അനില്‍കുമാര്‍ പറഞ്ഞു.
രിസാല സ്റ്റഡി സര്‍ക്കിള്‍, ഗള്‍ഫ് നാടു കളില്‍ നടത്തുന്ന ‘ശ്രേഷ്ഠം മലയാളം‘ പഠന കാല ത്തിന്റെ ഭാഗമായി അബുദാബി യില്‍ സംഘടിപ്പിച്ച ‘മലയാള ത്തിന്റെ ദേശം പര ദേശം’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. ഈ തന്റേടം നഷ്ട പ്പെടുന്നതു കൊണ്ടാണ് വിദേശ ഭാഷയും സംസ്കാരവും മലയാളി കളെ പിടി മുറുക്കുന്നത്. ഭാഷ നശിക്കുക എന്നാല്‍ സംസ്കാരം നശിക്കുക എന്നതാണ്. ലോകത്ത് 500 ഓളം ഭാഷകള്‍ ഇല്ലാതായി. സംസ്കാരവും നാമാവശേഷ മായി.
മലയാള ത്തിന്റെ അച്ഛന് എഴുത്തച്ഛന് ആണെങ്കില്‍ ഇന്ന് മലയാള ത്തിന്റെ അമ്മ, വികൃത മായ മലയാളം പറയുന്ന രഞ്ജിനി ഹരിദാസ് ആയി മാറിയിരിക്കുന്നു. ടെലിവിഷന്‍ ചാന ലിലെ അവതാരക രില്‍ പലര്‍ക്കും സ്വന്തം പേര് പോലും ശരിയാം വണ്ണം ഉച്ചരിക്കാന്‍ അറിയില്ല. ശ്വേതാ മേനോന് സ്വന്തം പേര് പറയുന്നത് ശത മേനോന് എന്നാണ്. ഇംഗ്ലീഷ് പോലുള്ള ഭാഷ കള്‍ പഠിക്കരുത് എന്നല്ല ഉദ്ദേശം. പക്ഷേ, മലയാള ത്തെ മറക്കരുത്. രണ്ട് ഭാഷകള്‍ അറിയുന്നവനെ ദ്വിഭാഷാ സ്നേഹി യെന്നും രണ്ടിലധികം ഭാഷ സംസാരിക്കുന്ന വരെ ബഹു ഭാഷ പണ്ഡിതന് എന്നും വിശേഷിപ്പിക്കുന്നു. എന്നാല്‍ ഒരു ഭാഷ മാത്രം അറിയുന്നവര്‍, ഇംഗ്ലീഷ് ഭാഷ യിലേക്ക് ചുരുങ്ങുക യാണെന്നും അനില്‍ കുമാര്‍ പറഞ്ഞു.
സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസ് മോഡറേറ്റര്‍ ആയിരുന്നു. ആര് എസ് സീ ഗള്‍ഫ് കൌണ്‍സില്‍ ഷെയര്‍ ആന്‍ഡ് കെയര്‍ കണ്‍വീനര്‍ റസാഖ് മാറഞ്ചേരി വിഷയ അവതരണം നടത്തി. ഇ പി മജീദ് ഹാജി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ മീഡിയ അബു ദാബി പ്രസിഡന്റ് ടി. ഏ. അബ്ദുസ്സമദ്, ടി. പി. ഗംഗാധരന്, ഐപ്പ് വള്ളിക്കാടന് , ഹമീദ് പരപ്പ, എം. സുനീര്‍, അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം, ഷിബു വര്‍ഗീസ്, ജയലാല്‍, സിബി കടവില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.