അബുദാബി : നാലു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം കഴിഞ്ഞ് തലശ്ശേരി ചമ്പാട് സ്വദേശി കെ. പി. ഇബ്രാഹിം നാട്ടിലേക്ക് യാത്രയാവുന്നു.
ഇരുപത്തി രണ്ടാം വയസ്സിലാണ് കെ. പി. ഇബ്രാഹിം ഗള്‍ഫില്‍ എത്തിയത്. ഒരു വര്‍ഷം ദുബായില്‍ കമ്പനി യിലും ഹോട്ടലിലും ഒക്കെയായി ജോലി ചെയ്തതിനു ശേഷം അബുദാബി യില്‍ എത്തി. 6 മാസ ത്തോളം പോലീസ് കാന്റീനില്‍ ജോലി ചെയ്യുകയും 1974-ല്‍ നാഷണല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ (എന്‍. പി. സി. സി.) കമ്പനി യില്‍ ഫിറ്റര്‍ ആയി ജോലിക്ക് ചേരുകയും ചെയ്തു.
39 വര്‍ഷം തുടര്‍ച്ച യായി ഒരേ കമ്പനി യില്‍ ജോലി ചെയ്ത ഇബ്രാഹിം, ഫേബ്രിക്കേഷന്‍ ഫോര്‍മാനായി അടുത്ത മാസം വിരമിക്കും. എന്‍. പി. സി. സി. ലേബര്‍ ക്യാമ്പില്‍ ‘സൃഷ്ടി’ എന്ന സാംസ്‌കാരിക സംഘടന യുടെ രൂപീകരണ ത്തില്‍ മുഖ്യ പങ്കു വഹിച്ചു. പിന്നീട് കൈരളി കള്‍ച്ചറല്‍ ഫോറം എന്ന സംഘടന രൂപീകരിച്ച് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഫോറത്തിന്റെ ഉപദേശക സമിതി അംഗമായി പ്രവര്‍ത്തിച്ചു വരുന്നു.
ജീവിത ത്തിന്റെ സിംഹ ഭാഗവും പ്രവാസി യായി കഴിഞ്ഞ ശേഷം 60 വയസ്സില്‍ പൂര്‍ണ ആരോഗ്യ വാനായാണ് ഇബ്രാഹിം ഗള്‍ഫിനോട് വിട പറയുന്നത്.
പാത്തിപ്പാല ത്തുള്ള സക്കിന ഹജ്ജുമ്മ യാണ് ഭാര്യ. അഞ്ചു മക്കളുണ്ട്. കുടുംബ ത്തെയും മക്കളെയും നല്ല നിലയില്‍ എത്തിക്കാനായി. നാലു പതിറ്റാണ്ടിന്റെ പ്രവാസം തനിക്ക് നിറഞ്ഞ സംതൃപ്തി യാണ് നല്‍കി യത് എന്ന്‍ കെ. പി. ഇബ്രാഹിം വ്യക്തമാക്കി.