ഇന്ത്യൻ മീഡിയ അബുദാബി യുടെ കേരള പ്പിറവി ആഘോഷം

November 2nd, 2016

indian-media-abudhabi-keralappiravi-60-th-formation-day-ePathram
അബുദാബി : വജ്ര ജൂബിലി തിളക്കം നിറഞ്ഞ കേരള പ്പിറവി ആഘോഷ ങ്ങൾക്ക്‌ കമനീയത പകർന്ന് 60 മൺ ചെരാതുകളിൽ ദീപം തെളിഞ്ഞു.

തലസ്ഥാന നഗരി യിലെ മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബു ദാബി യാണ് കേരളാ സോഷ്യൽ സെന്ററിന്റെ സഹ കരണ ത്തോടെ ‘കൈരളിക്കു ദീപാർച്ചന’ എന്ന പരിപാടി ഒരുക്കിയത്.

ksc-ima-keralappiravi-60-th-formation-day-ePathram.jpg

ഇമ പ്രസിഡന്റ് അനിൽ സി. ഇടിക്കുള, സെക്രട്ടറി മുനീർ പാണ്ഡ്യാല, കെ. എസ്. സി. പ്രസിഡന്റ് പി. പദ്മ നാഭൻ, സെക്രട്ടറി മനോജ് എന്നിവർ നേതൃത്വം നൽകി.

ചടങ്ങിൽ വിവിധ പ്രവാസി സംഘടനാ ഭാര വാഹി കളും സാമൂഹ്യ സാംസ്കാരിക – കലാ രംഗ ങ്ങ ളിലെ പ്രമുഖരും അടക്കം അറുപതു പേർ ചേർന്നു ദീപ ങ്ങൾ തെളി യിച്ചു കൊണ്ട് ആഘോഷ ങ്ങളിൽ സംബ ന്ധിച്ചു.

ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് എം. തോമസ് വർഗീസ്, സമാജം പ്രസിഡന്റ് ബി. യേശു ശീലൻ, ശക്തി പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ, ലുലു ഗ്രൂപ്പ് മീഡിയ മാർക്കറ്റ് മാനേജർ നന്ദ കുമാർ, യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയ മാനേജർ കെ. കെ. മൊയ്‌തീൻ കോയ, യൂണി വേഴ്സൽ ഹോസ്പി റ്റൽ മീഡിയ മാനേജർ ദീപു എൽ. നായർ, എൻ. എസ്. ജ്യോതി കുമാർ, ഡോ. ജ്യോതിഷ് കുമാര്‍ തുടങ്ങിയവര്‍ മുഖ്യ അതിഥി കളായിരുന്നു.

സമൂഹ ത്തിന്റെ വിവിധ തുറ കളിൽ പ്രവർ ത്തി ക്കുന്ന വരും സ്‌ത്രീ കളും കുട്ടി കളും ആഘോഷ ങ്ങളിൽ പങ്കെ ടുത്തു. കെ. എസ്‌. സി. ബാല വേദി പ്രവർത്ത കരു ടെ കേരള ഗാന അവതരണവും ശക്‌തി തിയ്യറ്റേഴ്‌സ് കലാ വിഭാഗം അവതരി പ്പിച്ച തെരുവു നാടക വും അര ങ്ങേറി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വർഗ്ഗീയതയും വംശീയതയും സൃഷ്ടിക്ക പ്പെടുന്നത് മുതലാളിത്ത പ്രത്യയ ശാസ്ത്രം : കെ. പി. രാമനുണ്ണി

October 2nd, 2016

kp-ramanunny-ePathram

അബുദാബി : വർഗ്ഗീയത യും വംശീയത യും ലോകത്ത് വർദ്ധിച്ചു വരിക യാണ് എന്നും മുതലാളി ത്ത പ്രത്യയ ശാസ്ത്ര ത്തിന്റെ ഭാഗ മായി ട്ടാണ് ഇത് സൃഷ്ടിക്ക പ്പെടു ന്നത് എന്നും സാഹിത്യ കാരൻ കെ. പി. രാമ നുണ്ണി അഭി പ്രായ പ്പെട്ടു.

ദൈവ ത്തിന്റെ പുസ്തകം എന്ന അദ്ദേഹത്തിന്റെ തന്നെ നോവലിനെ കുറിച്ച് അബുദാബി കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗം സംഘ ടിപ്പിച്ച ആസ്വാദന ത്തിൽ സംസാരി ക്കുക യായി രുന്നു കെ. പി. രാമ നുണ്ണി.

വർഗ്ഗീയത യും വംശീയതയും വളരുന്ന തിന്റെ പിറകി ലുള്ള സാമ്പത്തിക തത്വ ശാസ്ത്ര ങ്ങൾ കൂടി മനസ്സി ലാക്കി ക്കൊണ്ടുള്ള പ്രതി രോധ പ്രക്രിയ കൾക്ക് പുരോ ഗമന ശക്തികൾ പ്രവർത്തി ക്കണം. സാമ്പത്തിക നിർണ്ണയ വാദ ത്തിൽ മാത്രം ഊന്നി ക്കൊണ്ട് നമുക്ക് ഇന്ന് നേരി ടുന്ന സാഹ ചര്യങ്ങളെ സംബോധന ചെയ്യുവാൻ സാധി ക്കുക യില്ല.

മത ത്തിന്റെയും സംസ്കാര ത്തി ന്റെയും വിമോചന പരമായ മൂല്യങ്ങളെ കൂടി ഉയർത്തി പ്പിടിച്ചു കൊണ്ടു മാത്രമേ അതിനെ ദുരുപയോഗം ചെയ്യുന്ന വർക്ക് എതിരെ പട നയി ക്കു വാൻ സാധി ക്കുക യുള്ളൂ എന്നും രാമനുണ്ണി അഭിപ്രായ പ്പെട്ടു.

കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് പി. പത്മനാഭൻ, കെ. എസ്. സി. മുൻ പ്രസിഡണ്ടും അബു ദാബി ശക്തി അവാർഡ് കമ്മിറ്റി കൺവീനറും കൈരളി ടി. വി. ഡയറക്ടറു മായ മൂസ മാസ്റ്റർ എന്നി വർ സംസാ രിച്ചു.

ജനറൽ സെക്രട്ടറി മനോജ് കൃഷ്ണൻ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് പിലി ക്കോട് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി പ്രശ്നങ്ങൾക്ക് രാഷ്ട്രീയം മറന്നു സംഘടന കൾ ഒന്നിച്ചു നിൽക്കണം : സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ

August 17th, 2016

p-sree-rama-krishnan-ePathram
അബുദാബി : പ്രവാസി കളുടെ പ്രശ്ന ങ്ങളെ ക്കുറിച്ച് ഭരണ പക്ഷവും പ്രതി പക്ഷവും നിയമ സഭ യിൽ ഗൗരവ മേറിയ ചർച്ച കൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

ജീവിത ത്തിന്റെ നല്ല കാലം മുഴു വൻ വീടിനും നാടിനും വേണ്ടി കഷ്ട പ്പെടു കയും യാതന കൾ നിറ ഞ്ഞ ജീവിത ത്തിനു ശേഷം തിരിച്ചു പോകുന്ന പ്രവാസി കൾ നാട്ടിൽ എത്തി യാൽ അനാഥ രായി പോകരുത് എന്നും രാഷ്ട്രീയം മറന്നു പ്രവാസി സംഘടന കൾ ഒന്നിച്ചു ചേർന്ന് പുനരധി വാസ ത്തി നായി ഒരു മാസ്റ്റർ പ്ലാൻ തയ്യാ റാക്കി സർ ക്കാരിന് സമർപ്പി ക്കണം എന്നും അത് നട പ്പിൽ വരുത്തു വാനുള്ള സമ്മർദ്ദം ചെലു ത്താൻ എല്ലാ വരും ഒറ്റ ക്കെ ട്ടായി മുന്നോട്ടു വരണം എന്നും കേരള നിയമ സഭാ സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ അഭി പ്രായ പ്പെട്ടു.

അബു ദാബി യിലെ മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മ യായ ‘ഇന്ത്യൻ മീഡിയ അബുദാബി’ സംഘടിപ്പിച്ച മുഖാ മുഖ ത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം.

speaker-shree-rama-krishnan-with-indian-media-ePathram

ഭരണ ഘടന ഉറപ്പു തരുന്ന സംരക്ഷണവും നീതി യും പാർശ്വ വൽക്കരിക്ക പ്പെട്ട ജനത ക്കും ലഭ്യ മാകുന്ന തര ത്തിൽ ജനകീയ അടിത്തറ യിൽ വേണം നിയമ നിർ മ്മാ ണ പ്രക്രിയകൾ നടക്കേണ്ടത്. ജനാധി പത്യ വ്യവ സ്ഥിതി കൾ എന്നും പരി ഷ്കാര ങ്ങൾ ക്കു വിധേയ മായാൽ മാത്രമേ അതി ന്റെ ഗുണ പരത ജന ങ്ങൾ ക്ക് ആസ്വദി ക്കാൻ സാധ്യ മാകൂ.

ജന പ്രാതിനിധ്യ സഭ കളിലെ പ്രധാന പ്പെട്ട കാര്യ ങ്ങൾ ജന ങ്ങളെ അറിയിക്കേണ്ട ബാദ്ധ്യത മാധ്യമ ങ്ങൾക്കുണ്ട്. നിർഭാഗ്യ വശാൽ എല്ലാറ്റി നെയും ആക്ഷേപ ഹാസ്യം ആക്കി മാറ്റു വാനാണ് എല്ലാ വരു ടെയും ശ്രമം. രാഷ്ട്രീയ യുവജന പ്രസ്ഥാന ങ്ങൾക്ക പ്പുറത്തു നവ മാധ്യമ ങ്ങളി ലൂടെ ഉയർന്നു വരുന്ന യുവ ശക്തി യെ പ്രതീക്ഷ യോടെ യാണ് കാണുന്നത്.

അവരുടെ സൗന്ദര്യ ശാസ്ത്രവും  ആദർ ശവും കൗതുക കരവും ശ്രദ്ധിക്ക പ്പെടേ ണ്ടതു മാണ്. അവരുടെ ചേതന യെ ഒന്ന് തൊട്ടു ണർത്താൻ നമ്മുക്കാവണം. ഭാവി യിലെ യുവ ജന മുന്നേറ്റം അവിടെ യാകും തുടങ്ങുക.

കഴിഞ്ഞ സർക്കാർ കൊണ്ടു വന്ന സേവന അവകാശ നിയമം പരിമിത മാണ്. ഒരു പൗരന് ലഭിക്കേണ്ട സേവനം എത്ര ദിവസ ത്തിനു ള്ളിൽ ലഭ്യമാകും എന്ന് അറി യു വാനുള്ള അവകാശം നിയമം ആവണം.

സേവനം ലഭിച്ചില്ല എങ്കിൽ എന്തു കൊണ്ട്, ആരാണ് ഉത്തര വാദി തുടങ്ങിയ കാര്യങ്ങളും നിയമ ത്തിൽ ഉണ്ടാ വണം.

സിവിൽ സർവീസ് മേഖല യിലാകെ വിപ്ലവ കര മായ മാറ്റ ങ്ങൾ കൊണ്ടു വരാൻ കഴിയുന്ന ഈ നിയമത്തെ വിപുലീ കരിക്കും. ഇതിന് എതിരെ ഉത്തര വാദി ത്വ മുള്ള യൂണി യനു കൾ തടസ്സം നിൽക്കും എന്നും കരുതു ന്നില്ലാ എന്നും എതിർപ്പ് ഉയർ ന്നാൽ അവ ഗണി ക്കണം എന്നും സ്പീക്കർ പറഞ്ഞു.

ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് അനിൽ സി. ഇടിക്കുള, ജോയിന്റ് സെക്രട്ടറി ഹഫ്സൽ അഹ്‌മദ്‌, കെ. എസ്. സി. പ്രസിഡന്റ് പി. പത്മ നാഭൻ, ജോയിന്റ് സെക്രട്ടറി ബിജിത് കുമാർ, വിവിധ മാധ്യമ പ്രവർത്ത കരും സംബ ന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മനസ്സിന് സ്ഥൈര്യം നല്‍കിയത് റമദാന്‍ വ്രതം : ടി. എന്‍. പ്രതാപന്‍

June 26th, 2016

tuhfathul-mujahideen-present-to-prathapan-ePathram
അബുദാബി : തന്‍െറ മനസ്സിന് സ്ഥൈര്യം നല്‍കിയത് റമദാന്‍ വ്രതം ആണെന്ന് കോണ്‍ഗ്രസ്സ് നേതാവും മുന്‍ എം. എല്‍. എ. യുമായ ടി. എന്‍. പ്രതാപന്‍. ആയുസ്സുള്ള കാല ത്തോളം റമദാന്‍ വ്രതം എടുക്കും എന്നും അദ്ദേഹം പറഞ്ഞു.

ഫ്രന്‍ഡ്സ് ഓഫ് ടി. എന്‍. എന്ന കൂട്ടായ്മ, അബുദാബി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

ചെറുപ്പത്തില്‍ കൂട്ടു കാരോടുള്ള ഐക്യ ദാര്‍ഢ്യ മായാണ് വ്രതം തുടങ്ങിയത്. പിന്നീട് ഇസ്ലാമിനെ കുറിച്ച് പഠിച്ചു. അത് വ്രതം എടു ക്കുവാന്‍ കൂടുതല്‍ പ്രോത്സാഹനമായി.

ഖുര്‍ആനിന്‍െറ ‘ഹേ, മനുഷ്യാ’ എന്ന സംബോധന തന്നെ ഏറെ സ്വാധീനി ച്ചിട്ടുണ്ട്. എന്നാല്‍, ഇസ്ലാമിനെ കുറിച്ച് അങ്കണ വാടി ക്കുട്ടിയുടെ അറിവ് മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച രണ്ട് കര്‍മ്മ ങ്ങളാണ് സകാത്തും വ്രതവും. ആത്മീയ മായ പവിത്രത യാണ് വ്രതാനുഷ്ടാനം സമ്മാനി ക്കുന്നത്. അതിനാല്‍ വ്രതം പ്രകടനാത്മകത യാവരുത്. വലതു കൈ കൊടു ക്കുന്നത് ഇടതു കൈ അറിയരുത് എന്നാണ് തന്‍െറ വീക്ഷണം. അതിനാല്‍, പരസ്യ മായി റിലീഫ് നല്‍കുന്ന പരിപാടി കളില്‍ പങ്കെടു ക്കാറില്ല.

എല്ലാ മത ങ്ങളിലെയും നന്മയെ താന്‍ സ്വാംശീകരിക്കാറുണ്ട്. ശബരി മല യിലേക്ക് തീര്‍ഥാടനം ചെയ്യാറുണ്ട്. വേളാങ്കണ്ണിയും തനിക്ക് അന്യമല്ല. ഇസ്ലാം സാഹോദര്യ ത്തിന്‍െറ യും സഹിഷ്ണുത യുടെയും സമാധാന ത്തിന്‍െറയും മതം ആണെന്നും ടി. എന്‍. പ്രതാപന്‍ പറഞ്ഞു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. ഫ്രന്‍ഡ്സ് ഓഫ് ടി. എന്‍. ചെയര്‍മാന്‍ കെ. എച്ച്. താഹിര്‍ അദ്ധ്യക്ഷത വഹിച്ചു. ഫാത്തിമ ഗ്രൂപ്പ് ചെയര്‍ മാന്‍ ഇ. പി. മൂസ ഹാജി, ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് അബ്ദുല്ല ഹബീബ് എന്നിവര്‍ സംസാരിച്ചു.

ടി. എന്‍. പ്രതാപന് ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ ഗ്രന്ഥം വി. പി. കെ. അബ്ദുല്ല സമ്മാനിച്ചു.

മുനീബ് ഖിറാഅത്ത് നടത്തി. ഉസ്മാന്‍ സഖാഫി സമാപന പ്രസംഗ വും പ്രാര്‍ഥനയും നടത്തി. ഫ്രന്‍ഡ്സ് ഓഫ് ടി.എന്‍. വൈസ് ചെയര്‍ മാന്‍ സിദ്ദീഖ് തളിക്കുളം സ്വാഗതവും കണ്‍വീനര്‍ ജലീല്‍ തളിക്കുളം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തൊഴിൽ സാദ്ധ്യത കൾ പ്രവാസികള്‍ ഉപയോഗ പ്പെടുത്തണം : ടി. ടി. ഇസ്മായില്‍

October 5th, 2015

psc-member-tt-ismail-in-dubai-kmcc-ePathram
ദുബായ് : കേരള ത്തില്‍ ലഭ്യമായ തൊഴില്‍ സാദ്ധ്യത കൾ പ്രവാസി കള്‍ ഫല പ്രദമായി ഉപയോഗ പ്പെടുത്തണം എന്ന് പി. എസ്. സി. അംഗം ടി. ടി. ഇസ്മായില്‍ അഭിപ്രായ പ്പെട്ടു.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ദുബായ് കെ. എം. സി. സി. ഐ സ്മാര്‍ട്ട് വിംഗ് സംഘടിപ്പിച്ച ‘ഗാന്ധി സ്മൃതി’ മുഖാമുഖം പരിപാടി യില്‍ സംസാരി ക്കുക യായി രുന്നു അദ്ദേഹം.

സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ മേഖല കളിൽ വളരെ യധികം അവസര ങ്ങള്‍ കേരള ത്തില്‍ ഉണ്ട്. ജീവിത കാലം മുഴുവന്‍ പ്രവാസി യായി കഴിയുന്ന തിനു പകരം നാട്ടില്‍ കുടുംബവും ഒന്നിച്ചു കഴിയാനുള്ള സാഹചര്യ ത്തിന് പരിശ്രമിക്കണം. ബിരുദ സര്‍ട്ടി ഫിക്കറ്റു മായി കടല്‍ കടക്കുന്നതിനു മുന്‍പ് നാട്ടിലെ തൊഴിൽ അവസരം കണ്ടെത്തി അതിനു വേണ്ടി മത്സരി ക്കാനുള്ള പ്രാപ്തി കൈ വരിക്കണം എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

ദുബായ് കെ. എം. സി. സി. പ്രസിഡന്റ് പി. കെ. അന്‍വര്‍ നഹ അദ്ധ്യ ക്ഷത വഹിച്ച പരിപാടി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം സുന്ദര്‍ ‘ഗാന്ധി സ്മൃതി’ എന്ന വിഷയം അവതരിപ്പിച്ചു.

അഡ്വ. ബക്കര്‍ അലി, എന്‍. ആര്‍. മായിന്‍, വെങ്കിട്ട് മോഹന്‍, എന്‍. ആര്‍. രാമചന്ദ്രന്‍, ബാബു പീതാംബരന്‍, ആവയില്‍ ഉമ്മര്‍ ഹാജി, ഉസ്മാന്‍ തലശ്ശേരി എന്നിവര്‍ സംസാരിച്ചു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ഷഹീര്‍ കൊല്ലം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on തൊഴിൽ സാദ്ധ്യത കൾ പ്രവാസികള്‍ ഉപയോഗ പ്പെടുത്തണം : ടി. ടി. ഇസ്മായില്‍


« Previous Page« Previous « റിവൈവ് : സംഗീത ആല്‍ബം പ്രകാശനം ചെയ്തു
Next »Next Page » പയ്യന്നൂര്‍ സൗഹൃദ വേദി ഓണം ഈദ് ആഘോഷം »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine