നാഷണൽ തിയ്യേറ്ററിൽ ‘വന്ദേമാതരം’ അരങ്ങേറും

August 30th, 2016

അബുദാബി : നൃത്ത സംഗീത ചിത്ര കലാ വിദ്യാല യ മായ ലയം കലാക്ഷേത്രം ദേശീയോദ്‌ ഗ്രഥന സന്ദേശ വുമായി അബുദാബി നാഷണൽ തിയ്യേറ്റ റിൽ ‘വന്ദേ മാതരം’ എന്ന പേരിൽ നൃത്ത സംഗീത പരിപാടി അവതരി പ്പിക്കും.

സെപ്റ്റംബർ 22 വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതൽ ആരംഭിക്കുന്ന’വന്ദേ മാതരം’ അബു ദാബി യിൽ സംഘടി പ്പിക്കുന്നത് പ്രണാം യു. എ. ഇ. എന്ന കൂട്ടായ്മ യാണ്

ഇന്ത്യൻ ഭാഷാ ഗീത ങ്ങളുടെ അകമ്പടി യോടെ ഭാരതീയ ക്ലാസിക് നൃത്ത രൂപ ങ്ങളും, നാടോടി കല കളും ഒരു മിക്കുന്ന വന്ദേ മാതര ത്തിൽ ഭഗവത് ഗീത, ഖുർ ആൻ, ബൈബിൾ, സ്വാതന്ത്ര്യ സമരം, വഞ്ചി പ്പാട്ട്, കഥ കളി, ഒപ്പന, മോഹിനി യാട്ടം, ഭരത നാട്യം, കുച്ചു പ്പുടി, മാർഗം കളി, പഞ്ചാബി, ഒഡീസി, കഥക്, മറാഠി, യക്ഷ ഗാനം എന്നിവ യെല്ലാം ഭാഗമാകും.

150 ഓളം കലാ കാരന്മാരാണ് പരിപാടി കളിൽ പങ്കെടു ക്കുന്നത്. ഭാഷാ ഗാനങ്ങ ളുടെ ഏകോപനം നിർവ്വ ഹിച്ചത് ആർ. സി. കരിപ്പത്ത്. ആശയവും സംഗീത സംവി ധാനവും ഓർക്ക സ്‌ട്രേഷനും നിർവ്വഹിച്ചത് സംഗീത സംവിധാ യകനും ലയം കലാ ക്ഷേത്രം ഡയര ക്ടറു മായ രാജൻ കരി വെള്ളൂർ.

പ്രശസ്ത പിന്നണി ഗായക രായ പി. ജയ ചന്ദ്രൻ, ജി. വേണു ഗോപാൽ, മധു ബാല കൃഷ്ണൻ, ബിജു നാരായ ണൻ, ടി. പി. ശ്രീനി വാസൻ, സിത്താര, ശങ്കരൻ നമ്പൂ തിരി, പ്രദീപ് പള്ളുരുത്തി, ശ്രീലയ രാജൻ എന്നിവ രാണ് ഗാന ങ്ങൾ ആലപി ച്ചിരി ക്കുന്നത്.

ലയം കലാ ക്ഷേത്രം നൃത്ത വിഭാഗം ഡയരക്ടർ കലാ മണ്ഡലം വനജാ രാജൻ കൊറിയോ ഗ്രാഫി നിർവ്വഹിച്ചു.

വിവിധ നൃത്ത രൂപ ങ്ങൾ അടങ്ങുന്ന ഒന്നര മണിക്കൂർ ദൈർഘ്യ മുള്ള നൃത്ത സംഗീത പരിപാടി, പ്രവാസി മലയാളി കൾക്ക് ഒരു വേറിട്ട അനുഭവം ആയി രിക്കും എന്ന് സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സോപാന ലാസ്യം ശ്രദ്ധേയമായി

February 4th, 2016

neelamperoor-suresh-kumar-and-anupama-in-sopana-lasyam-ePathram
അബുദാബി : കേരളാ സോഷ്യൽ സെന്ററിൽ അവതരി പ്പിച്ച ‘സോപാന ലാസ്യം’ എന്ന നൃത്ത – സംഗീത സന്ധ്യ, അബുദാബി യിലെ കലാ ആസ്വാദ കർക്കു വേറിട്ട ഒരു അനുഭവ മായി.

പ്രമുഖ സോപാന ഗായകനായ നീലം പേരൂർ സുരേഷ് കുമാറും അദ്ദേഹ ത്തിന്റെ പത്നിയും മോഹിനിയാട്ട കലാ കാരി യുമായ അനുപമ മേനോനും ചേർന്ന് അവ തരി പ്പിച്ച ‘സോപാന ലാസ്യം’ എന്ന നൃത്ത – സംഗീത പരിപാടി യിൽ സോപാന സംഗീത വും മോഹിനി യാട്ടവും സമന്വ യിപ്പിച്ചു കൊണ്ടാണ് രംഗത്ത്‌ അവതരിപ്പിച്ചത്.

- pma

വായിക്കുക: , ,

Comments Off on സോപാന ലാസ്യം ശ്രദ്ധേയമായി

സൂര്യ നൃത്തോത്സവം അരങ്ങേറി

December 2nd, 2015

soorya-dance-fest-2015-nrutholsav-ePathram
അബുദാബി : സൂര്യ കൃഷ്ണ മൂര്‍ത്തി യുടെ സംവിധാന ത്തില്‍ സൂര്യ ഇന്റര്‍നാഷണല്‍ ഒരുക്കിയ യു. എ. ഇ. എക്സ്ചേഞ്ച് എക്സ്പ്രസ്സ് മണി ‘നൃത്തോ ത്സവം’ അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ അരങ്ങേറി.

ഭരത നാട്യം കലാകാരി ശ്രീലത വിനോദ്, കഥക് നര്‍ത്ത കന്‍ രാജേന്ദ്ര ഗംഗാനി, ഒഡീസി നര്‍ത്തക ത്രയം സോണാലി മഹാ പത്ര, രാഹുല്‍ ആചാര്യ, ഗായത്രി രണ്‍ ബീര്‍ എന്നിവരാണ് പങ്കെടുത്തത്.

യു. എ. ഇ. എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി കലാ കാരന്മാര്‍ക്ക് പുരസ്കാരങ്ങൾ നല്‍കി ആദരിച്ചു.

- pma

വായിക്കുക: ,

Comments Off on സൂര്യ നൃത്തോത്സവം അരങ്ങേറി

യു. എ. ഇ. എക്സ്ചേഞ്ച് എക്സ്പ്രസ്സ് മണി സൂര്യ ‘നൃത്തോത്സവം’

November 28th, 2015

soorya-dance-fest-2015-nrutholsav-ePathram
അബുദാബി :സൂര്യാ കൃഷ്ണ മൂര്‍ത്തി യുടെ സംവിധാന ത്തില്‍ സൂര്യ ഇന്റര്‍നാഷ്ണല്‍ ഒരുക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച് എക്സ്പ്രസ്സ് മണി സൂര്യ ‘നൃത്തോത്സവം’ നവംബര്‍ 28 ശനിയാഴ്ച വൈകുന്നേരം 7 മണി ക്ക് അബു ദാബി ഇന്ത്യന്‍ സ്കൂളിലെ ശൈഖ് സായിദ് ഓഡിറ്റോറിയ ത്തില്‍ അരങ്ങേറും.

അന്താരാഷ്ട്ര പ്രശസ്തരായ ഭരത നാട്യം നര്‍ത്തകി ശ്രീലത വിനോദ്, കഥക് നര്‍ത്തകന്‍ രാജേന്ദ്ര ഗംഗാനി, ഒഡീസി നര്‍ത്തകരായ സോണാലി മഹാപത്ര, രാഹുല്‍ ആചാര്യ, ഗായത്രി രണ്‍ബീര്‍ എന്നിവര്‍ അണി വേദിയില്‍ എത്തും.

സൂര്യ ഇന്റര്‍നാഷണല്‍ മുഖ്യ രക്ഷാധി കാരി ഡോക്ടര്‍. ബി. ആര്‍. ഷെട്ടി, യു. എ. ഇ. പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാട് എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കും.

നവംബര്‍ 29 ഞായറാഴ്ച വൈകുന്നേരം ഏഴു മണിക്ക് ദുബായ് ഇന്ത്യന്‍ സ്കൂളിലെ ശൈഖ് റാഷിദ് ഓഡിറ്റോറിയ ത്തിലും ‘നൃത്തോത്സവം’ അരങ്ങേറും.

വിശദ വിവരങ്ങള്‍ക്ക് : 056 68 97 262 eMail : sooryaevent.uae@uaeexchange dot com

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. എക്സ്ചേഞ്ച് എക്സ്പ്രസ്സ് മണി സൂര്യ ‘നൃത്തോത്സവം’

അബുദാബിയിൽ ചാക്യാർ കൂത്ത് അരങ്ങേറുന്നു

June 5th, 2015

kala-abudhabi-logo-epathram അബുദാബി : കല അബുദാബി യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടന ത്തോട് അനുബന്ധിച്ച് ജൂണ്‍12 വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വൈകുന്നേരം 7 മണിക്ക് നടക്കുന്ന ‘കേരളീയം 2015’ എന്ന പേരിൽ നടക്കുന്ന പരിപാടി യിൽ ചാക്യാര്‍ കൂത്ത് അരങ്ങേറും. ചാക്യാർ കൂത്തിലെ പ്രമുഖ കലാകാരൻ അമ്മന്നൂർ കുട്ടൻ ചാക്യാർ കൂത്തുമായി അരങ്ങില്‍ എത്തും.

മഹേഷ്‌ ശുകപുരം (അഷ്ടപദി), കിഷോര്‍ (മിഴാവ്), മീനാക്ഷി ജയകുമാര്‍ (ആലാപനം) എന്നിവര്‍ പിന്നണിയില്‍ അണിനിരക്കും.

കല യുവജനോത്സവ വിജയി കള്‍ക്ക് കലാ തിലകവും സർട്ടിഫിക്കറ്റു കളും ചടങ്ങില്‍ വെച്ച് സര്‍ട്ടിഫിക്കറ്റു കള്‍ വിതരണം ചെയ്യും. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.

- pma

വായിക്കുക: , , ,

Comments Off on അബുദാബിയിൽ ചാക്യാർ കൂത്ത് അരങ്ങേറുന്നു

11 of 19101112»|

« Previous Page« Previous « പരിസ്ഥിതി ദിനാചരണം കെ. എസ്. സി. യില്‍
Next »Next Page » പയ്യന്നൂർ സൗഹൃദ വേദി സൗഹൃദ സായാഹ്നം »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine