ശാസ്ത്രീയ നൃത്ത സന്ധ്യ : സൂര്യ ഫെസ്റ്റിവെല്‍ ശ്രദ്ധേയമായി

June 2nd, 2015

jyothsna-jagannathan-soorya-fest-ePathram
അബുദാബി : സൂര്യ ഫൗണ്ടേഷനും എന്‍. എം. സി. ഗ്രൂപ്പും സംയുക്ത മായി സംഘടി പ്പിച്ച ശാസ്ത്രീയ നൃത്ത സന്ധ്യ ശ്രദ്ധേയ മായി.
.
ക്ലാസിക്കല്‍ നൃത്തരംഗത്തെ പ്രഗല്ഭരായ ഡോ. ജ്യോത്സ്‌ന ജഗന്നാഥന്റെ ഭരതനാട്യം, അരുണ മോഹന്തി യുടെയും സംഘ ത്തിന്റെയും ഒഡീസി നൃത്തവും അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ ശൈഖ് സായിദ് ഓഡി റ്റോറിയ ത്തിലാണ് അരങ്ങേറിയത്.

ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം മുഖ്യ അതിഥി ആയിരുന്നു. എന്‍. എം. സി. ഗ്രൂപ്പ് മേധാവി ഡോ. ബി. ആര്‍ .ഷെട്ടി, സൂര്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സൂര്യ കൃഷ്ണ മൂര്‍ത്തി, യു. എ. ഇ. എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ. സുധീർകുമാർ ഷെട്ടി എന്നിവര്‍ സംബന്ധിച്ചു

- pma

വായിക്കുക: ,

Comments Off on ശാസ്ത്രീയ നൃത്ത സന്ധ്യ : സൂര്യ ഫെസ്റ്റിവെല്‍ ശ്രദ്ധേയമായി

കലാഞ്ജലി 2015 : ‘കൃഷ്ണ’ അരങ്ങേറി

March 2nd, 2015

krishna-dance-by-shobhana-ePathram
അബുദാബി : കല അബുദാബി സംഘടിപ്പിച്ച കലാഞ്ജലി 2015 ന്റെ ഭാഗമായി ശോഭന അവതരിപ്പിച്ച നൃത്ത നാടകമായ ‘കൃഷ്ണ’ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറി.

കൃഷ്ണന്റെ ജനനം മുതല്‍ മരണം വരെ യുള്ള കാല ഘട്ടവും സംഭവ വികാസ ങ്ങളും മഹാ ഭാരത യുദ്ധവുമെല്ലാം രണ്ടര മണിക്കൂറു കൊണ്ട് എല്‍. ഇ. ഡി. ദൃശ്യ ങ്ങളുടെ സഹായ ത്തോടെ ശോഭനയും സംഘ വും ചേർന്ന് അവതരിപ്പിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം കലാഞ്ജലി 2015 ഉദ്ഘാടനം ചെയ്തു. കല പ്രസിഡന്റ് വേണു ഗോപാല്‍ അധ്യക്ഷത വഹിച്ചു.

ഐ. എസ്. സി., സമാജം, കെ. എസ്. സി. പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു. ഐ. എസ്. സി. യുടെ നിയുക്ത പ്രസിഡന്റ് രമേശ് പണിക്കര്‍ ആശംസാ പ്രസംഗം നടത്തി. കല യുടെ ഉപഹാരം ഷഫീന യൂസഫലി ശോഭന യ്ക്ക് സമ്മാനിച്ചു. സമാജം കലാ തിലക പ്പട്ടം ചൂടിയ ഗോപിക ദിനേശിന് ശോഭന മൊമെന്റൊ സമ്മാനിച്ചു.

കല ജനറല്‍ സെക്രട്ടറി ബിജു കിഴക്കനേല സ്വാഗതവും ട്രഷറര്‍ പ്രശാന്ത് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on കലാഞ്ജലി 2015 : ‘കൃഷ്ണ’ അരങ്ങേറി

മലയാളി സമാജം ശ്രീദേവി മെമ്മോറിയല്‍ യൂത്ത് ഫെസ്റ്റിവല്‍ വ്യാഴാഴ്ച തുടങ്ങും

January 14th, 2015

ahalya-samajam-youth-festival-2015-press-meet-ePathram
അബുദാബി : യു. എ. ഇ. തലത്തില്‍ മലയാളി സമാജം സംഘടി പ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ യൂത്ത് ഫെസ്റ്റിവല്‍ ജനുവരി 15, 16, 17 തിയതി കളില്‍ മുസ്സഫ യിലെ മലയാളി സമാജ ത്തില്‍ ഒരുക്കിയ വിവിധ വേദി കളില്‍ നടക്കു മെന്ന് ഭാര വാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

യു. എ. ഇ. യിലെ എല്ലാ സ്കൂളു കളിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സര ങ്ങളില്‍ പങ്കെ ടുക്കാം. പ്രായ ത്തിന്‍െറ അടിസ്ഥാന ത്തില്‍ 4 ഗ്രൂപ്പു കളായി തിരിച്ചായിരിക്കും മത്സര ങ്ങള്‍ നടത്തുക.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം എന്നീ നൃത്ത ഇന ങ്ങളിലും ലളിതഗാനം, ശാസ്ത്രീയ സംഗീതം, ചലച്ചിത്ര ഗാനം, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, ഉപകരണ സംഗീതം, എന്നീ ഗാന ശാഖ കളിലും മോണോ ആക്ട്, ഫാന്‍സി ഡ്രസ് എന്നിവ യിലും മത്സര ങ്ങള്‍ ഉണ്ടാകും. 13 ഇന ങ്ങളിലായി 250ല്‍ പരം പ്രതിഭകള്‍ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നായി മത്സര ങ്ങളില്‍ പങ്കെടുക്കും.

ഓരോ ഗ്രൂപ്പിലെയും ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്ന കുട്ടികള്‍ക്ക് പ്രത്യേകം സമ്മാനം നല്‍കും. 9 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടി കളില്‍ നിന്ന് നൃത്തം ഉള്‍പ്പെടെ യുള്ള മത്സര ങ്ങളില്‍ വിജയിച്ച് ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്ന പ്രതിഭ യെ ‘സമാജം കലാതിലകം’ ആയി തെരഞ്ഞെടുക്കുകയും അഹല്യാ ഗ്രൂപ്പ് നല്‍കുന്ന ശ്രീദേവി മെമ്മോറിയല്‍ ട്രോഫി സമ്മാനിക്കുകയും ചെയ്യും. ഈ വര്‍ഷവും നാട്ടില്‍ നിന്നുള്ള പ്രഗത്ഭരായ വിധി കര്‍ത്താക്കളാണ് വിധി നിര്‍ണയ ത്തിന് എത്തുന്നത്.

1984 ല്‍ ആരംഭിച്ച യുവ ജനോത്സവം കഴിഞ്ഞ കുറേ വര്‍ഷ ങ്ങളായി അഹല്യ ഗ്രൂപ്പു മായി സഹകരി ച്ചാണ് നടക്കുന്നത്. യു. എ. ഇ. യില്‍ ആദ്യമായി സ്കൂള്‍ വിദ്യാര്‍ഥി കള്‍ ക്കായി യുവജനോത്സവം സംഘടി പ്പിച്ച് തുടങ്ങിയത് അബുദാബി മലയാളി സമാജ മാണ്.

സമാജം പ്രസിഡന്‍റ് ഷിബു വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, ആര്‍ട്സ് സെക്രട്ടറി വിജയ രാഘവന്‍, അഹല്യ ഗ്രൂപ്പ് പ്രതിനിധി കളായ സൂരജ് പ്രഭാകര്‍, സനല്‍, ഷാനിഷ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on മലയാളി സമാജം ശ്രീദേവി മെമ്മോറിയല്‍ യൂത്ത് ഫെസ്റ്റിവല്‍ വ്യാഴാഴ്ച തുടങ്ങും

സമാജം സംഘ നൃത്ത മത്സരം ശ്രദ്ധേയമായി

December 21st, 2014

അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച ‘ഡാന്‍സ് ഡാന്‍സ്’ എന്ന സംഘ നൃത്ത മത്സരം ശ്രദ്ധേയമായി.

പ്രായ ത്തിന്റെ അടിസ്ഥാന ത്തില്‍ മൂന്ന് വിഭാഗ ങ്ങളായി തരം തിരിച്ചാണ് മത്സര ങ്ങള്‍ അരങ്ങേറിയത്. മികച്ച അവതരണ ത്തിന് പുറമേ വസ്ത്രാല ങ്കാര ത്തിനും ട്രോഫികള്‍ സമ്മാനിച്ചു.

എല്ലാ ഭാഷക്കാര്‍ക്കുമായി സംഘടിപ്പിച്ച പരിപാടി യില്‍ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നു മായി മുന്നൂ റോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

ജോയി രാധാകൃഷ്ണന്‍, അഞ്ജലി മേനോന്‍, വിഷ്ണു എന്നിവര്‍ മത്സര ത്തിന്റെ വിധി നിര്‍ണയം നടത്തി. സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ച പരിപാടി യില്‍ സുരേഷ് പയ്യന്നൂര്‍, ഡോ. ബി. ശ്രീധരന്‍, അഷ്‌റഫ് പട്ടാമ്പി, വിജയരാഘവന്‍ എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: ,

Comments Off on സമാജം സംഘ നൃത്ത മത്സരം ശ്രദ്ധേയമായി

സംഘ നൃത്ത മത്സരം സമാജത്തിൽ

December 18th, 2014

kalabhavan-jenson-with-fire-dance-ePathram
അബുദാബി : മലയാളി സമാജം കലാ വിഭാഗം സംഘടി പ്പിക്കുന്ന സംഘ നൃത്ത മത്സരം ഡിസംബര്‍ 19 വെള്ളിയാഴ്ച മുസഫ യിലെ സമാജ ത്തില്‍ നടക്കും. മലയാളി കളെ മാത്രമല്ല, എല്ലാ ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംഘ നൃത്ത മത്സരം ഒരുക്കുന്നത്.

ഒരു നൃത്ത സംഘ ത്തില്‍ അഞ്ചു മുതല്‍ എട്ടു വരെ ആളുകളെ ഉള്‍ക്കൊള്ളിക്കാം. 6 മുതല്‍ 10 വയസ്സു വരെ, 10 മുതല്‍ 15 വരെ, 15 വയസ്സു മുതല്‍ മുകളിലോട്ട് എന്നിങ്ങനെ ഗ്രൂപ്പുകളായി തരം തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

വിവരങ്ങള്‍ക്ക്: 050 12 87 455.

- pma

വായിക്കുക: , , ,

Comments Off on സംഘ നൃത്ത മത്സരം സമാജത്തിൽ

12 of 19111213»|

« Previous Page« Previous « ഭരത് മുരളി നാടകോല്‍സവ ത്തില്‍ ’കുറ്റവും ശിക്ഷയും’ ശ്രദ്ധേയമായി
Next »Next Page » പുതു വർഷം : ജനുവരി ഒന്നിന് യു. എ. ഇ. യില്‍ പൊതു അവധി »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine