അബുദാബി : ഇന്ത്യാ സോഷ്യൽ സെന്റ റിൽ യുവ ജനോ ത്സവ ത്തിനു 2017 ഒക്ടോബർ 26 വ്യാഴാഴ്ച തുടക്ക മാവും.
അബുദാബി ന്യൂ മെഡിക്കൽ സെന്ററും ഐ. എസ്. സി. യും സംയുക്ത മായി നടത്തുന്ന യു. എ. ഇ. തല യുവ ജനോത്സവ ത്തിൽ വിവിധ സ്‌കൂളു കളിൽ നിന്നുള്ള മൂന്ന് വയസ്സു മുതൽ 18 വയസ്സു വരെ പ്രായ മുള്ള 600 ഓളം കുട്ടി കളാണ് ഒക്ടോ ബർ 26, 27, 28 വ്യാഴം, വെള്ളി, ശനി എന്നീ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന യുവ ജനോ ത്സവ ത്തിൽ മാറ്റുരക്കുക.
ഭരത നാട്യം, മോഹിനി യാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, കഥക്, ഒഡീസി, സെമി ക്ലാസിക്കൽ, കർണാടിക്, ഹിന്ദു സ്ഥാനി സംഗീതം, ലളിത ഗാനം, മോണോ ആക്ട്, പ്രച്ഛന്ന വേഷം തുടങ്ങി 21 ഓളം ഇന ങ്ങളിലാണ് മത്സര ങ്ങൾ നടക്കുക.
ഐ. എസ്. സി. യിൽ പ്രത്യേകം ഒരുക്കുന്ന അഞ്ചു വേദി കളി ലാണ് മത്സരങ്ങൾ നടക്കുക. ഏറ്റവും കൂടുതൽ പോയിന്റു കൾ നേടുന്ന കുട്ടികളിൽ നിന്ന് രണ്ടു പേർക്ക് ഐ. എസ്. സി പ്രതിഭ – തിലകം എന്നീ പട്ട ങ്ങൾ നൽകി ആദരിക്കും.