മാര്‍ ദിന്‍‌ഖ നാലാമന്‍ ദുബായില്‍

January 20th, 2010

mar-dinkha-iv120-‍ാം കത്തോലിക്കോസ് പാത്രിയാര്‍ക്കീസ് മാര്‍ ദിന്‍‌ഖ നാലാമന്‍ ഇന്ന് ദുബായില്‍ എത്തുന്നു. അസീറിയന്‍ സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് മാര്‍ ദിന്‍‌ഖ ഇന്ത്യയില്‍ വെച്ചു നടന്ന സിനഡ് കഴിഞ്ഞ് തിരികെ ഷിക്കാഗോയിലേക്ക് മടങ്ങുന്ന യാത്രാ മധ്യേയാണ് ദുബായ് സന്ദര്‍ശിക്കുന്നത്. ഇന്ത്യ, ഇറാഖ്, ഇറാന്‍, ലെബനോന്‍, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലെ വിശ്വാസികള്‍ ചേര്‍ന്ന് വിശുദ്ധ പാത്രിയാര്‍ക്കീസിന് ദുബായ് വിമാന താവളത്തില്‍ ഹാര്‍ദ്ദവമായ സ്വീകരണം നല്‍കും. തുടര്‍ന്ന് ദുബായ് മാര്‍ക്കോ പോളോ ഹോട്ടലില്‍ വെച്ച് വൈകീട്ട് 7 മണിക്ക് സ്വീകരണ സമ്മേളനവും ഒരുക്കിയിട്ടുണ്ട്.
 
22 ജനുവരിയില്‍ വിശുദ്ധ പാത്രിയാര്‍ക്കീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുര്‍ബാന യ്ക്ക് ശേഷം സഭയുടെ വാര്‍ഷിക ആഘോഷങ്ങളിലും അദ്ദേഹവും പരിവാരങ്ങളും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 3812349, 050 8204016 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 
സെബി ജോര്‍ജ്ജ്
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

“സഹൃദയ തൃപ്രയാര്‍” രണ്ടാം വാര്‍ഷികം വെള്ളിയാഴ്‌ച്ച

January 15th, 2010

തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ “സഹൃദയ തൃപ്രയാര്‍” രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു. ജനുവരി 15 വെള്ളിയാഴ്‌ച്ച രാവിലെ 10:30ന് ദുബായ് ഗര്‍‌ഹൂദ് ഈറ്റ് ആന്‍ഡ് ഡ്രിങ്ക് പാര്‍ട്ടി ഹാളില്‍ വെച്ച് യു.എ.ഇ. യിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ നിസ്സാര്‍ സെയ്ദ് പരിപാടി ഉല്‍ഘാടനം ചെയ്യും എന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡണ്ട് മോഹന്‍ അദ്ധ്യക്ഷത വഹിയ്ക്കും. തുടര്‍ന്ന് “തൃപ്രയാര്‍ വികസനവും പ്രവാസികളും” എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. യു.എ.ഇ. യിലെ പ്രശസ്ത കലാകാരന്മാരെ പങ്കെടുപ്പിച്ച് വിവിധ കലാ പരിപാടികളും അരങ്ങേറുമെന്ന് പ്രോഗ്രാം കണ്‍‌വീനര്‍ സതീഷ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6391994 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മഹാരാജാസ് പൂര്‍വ്വ വിദ്യാര്‍ത്ഥി യോഗം

January 14th, 2010

maharajas-collegeദുബായ് : എറണാകുളം മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ. ചാപ്റ്റര്‍ യോഗം വെള്ളിയാഴ്‌ച്ച വൈകീട്ട് 5 മണിക്ക് ദുബായ് മുറാഖാബാദിലുള്ള ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കും. യോഗത്തില്‍ യു.എ.ഇ. യിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മഷൂംഷാ 050 5787814, ഫൈസല്‍ 050 6782778 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മനോജ്‌ കാനയുടെ ഏകാഭിനയ നാടകം

January 7th, 2010

prerana-uaeപ്രേരണ യു. എ. ഇ. യുടെ വിഷ്വല്‍ ആന്റ് പെര്‍ഫോര്‍മിംഗ്‌ ആര്‍ട്ട്‌സ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍, ജനുവരി 8 വെള്ളിയാഴ്ച, വൈകീട്ട്‌ 5.30 ന്‌, റോളയിലെ നാഷണല്‍ തിയേറ്ററില്‍ വെച്ച്‌, പ്രമുഖ നാടക രചയിതാവും സംവിധായകനുമായ മനോജ്‌ കാനയുടെ Dotcom എന്ന ഏകാഭിനയ നാടകാവതരണം (Solo Drama Performance) ഉണ്ടായിരിക്കുന്നതാണ്‌.
 
2005-ലെയും 2007-ലെയും നാടകത്തിനുള്ള സംഗീത നാടക അക്കാഡമി പുരസ്ക്കാരം ലഭിച്ച മനോജ്‌ കാന ഒരുക്കുന്ന, തീര്‍ത്തും വ്യത്യസ്തമായ ഈ നാടകാ നുഭവത്തിലേക്ക്‌ ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പ്രദോഷ്‌ കുമാര്‍ (055-7624314), അനൂപ്‌ ചന്ദ്രന്‍ (050-5595 790) എന്നിവരുമായി ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ദുബായ് ഇന്ന് തുറക്കും

January 4th, 2010

burj-dubaiദുബായ് : ഹിസ് ഹൈനസ്സ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ന് (ജനുവരി നാല്, 2010) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ദുബായ് ഉല്‍ഘാടനം ചെയ്യും. യു. എ. ഇ. വൈസ് പ്രസിഡണ്ടും, പ്രധാന മന്ത്രിയും, ദുബായ് ഭരണാധികാരി യുമായി ഹിസ് ഹൈനസ്സ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധികാരത്തില്‍ ഏറിയതിന്റെ നാലാം വാര്‍ഷിക ദിനമാണ് ജനുവരി 4.
 
800 മീറ്ററില്‍ അധികം ഉയരത്തില്‍ നില കൊള്ളുന്ന ബുര്‍ജ് ദുബായ് കെട്ടിടത്തിന് 160 ലേറെ നിലകളാണ് ഉള്ളത്. ലോകത്തിന്റെ നെറുകയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ബുര്‍ജ് ദുബായ് കെട്ടിടത്തിന്റെ ഉയരമാണ് പലര്‍ക്കും ചര്‍ച്ചാ വിഷയം ആകുന്നതെങ്കിലും ഈ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന്റെ പുറകിലുള്ള സാങ്കേതിക വൈദഗ്ദ്ധ്യവും 124-‍ാം നിലയിലെ “അറ്റ് ദ റ്റോപ്” എന്ന സന്ദര്‍ശക ഗാലറിയില്‍ നിന്നുള്ള ആകാശ കാഴ്‌ച്ചയും ഇനിയുള്ള നാളുകളില്‍ ചര്‍ച്ച ചെയ്യപ്പെടും എന്ന് തീര്‍ച്ച.
 

burj-dubai

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ഉയരത്തിനു പുറമെ മറ്റ് നിരവധി പ്രത്യേകതകളും റെക്കോര്‍ഡുകളും ബുര്‍ജ് ദുബായ് അവകാശപ്പെടുന്നുണ്ട്. കെട്ടിടത്തില്‍ നിന്നും 96 കിലോമീറ്റര്‍ അകലെ നിന്നു പോലും ബുര്‍ജ് ദുബായ് ഗോപുരം ദൃശ്യമാവും. 124-‍ാം നിലയിലെ സന്ദര്‍ശക ഗ്യാലറി ഇത്തരം പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്ന ലോകത്തിലെ ഏറ്റവും ഉയരമേറിയ നിരീക്ഷണ ഗ്യാലറിയാണ്. 160 ലക്ഷുറി ഹോട്ടല്‍ റൂമുകളാണ് ഇവിടെയുള്ളത്. 605 മീറ്റര്‍ ഉയരത്തിലേക്ക് കോണ്‍ക്രീറ്റ് പമ്പ് ചെയ്ത് കയറ്റിയതാണ് മറ്റൊരു ലോക റെക്കോര്‍ഡ്. 5500 കിലോഗ്രാം ഭാരം കയറ്റാവുന്ന ബുര്‍ജ് ദുബായിലെ സര്‍വീസ് ലിഫ്റ്റ് 504 മീറ്റര്‍ ഉയരമാണ് താണ്ടുന്നത്. ഇതും ഒരു ലോക റെക്കോര്‍ഡ് തന്നെ.
 
49 ഓഫീസ് ഫ്ലോറുകള്‍, 57 ലിഫ്റ്റുകള്‍, 1044 സ്വകാര്യ അപ്പാര്‍ട്ട്മെന്റുകള്‍, 3000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിംഗ് സ്ഥലം എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 12,000 ജോലിക്കാരാണ് ഒരേ സമയം ഈ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി ഇവിടെ ജോലി ചെയ്തത്. 31,400 ടണ്‍ ഉരുക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു എന്നതും മറ്റൊരു സവിശേഷതയാണ്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ പ്രവര്‍ത്തിക്കുന്ന ജല ധാരയായ “ദ ദുബായ് ഫൌണ്ടന്‍” ബുര്‍ജ് ദുബായ് കെട്ടിടത്തിന് മുന്‍പില്‍ സ്ഥിതി ചെയ്യുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

105 of 1061020104105106

« Previous Page« Previous « വി.ടി.വി. ദാമോദരന് പ്രവാസി സംസ്കൃതി പുരസ്കാരം
Next »Next Page » എസ്. വൈ. എസ്. ഓഫീസ് ഉദ്ഘാടനം ചെയ്തു »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine