ദുബായ്: ‘സൃഷ്ടി സ്ഥിതി സംഹാരം – വര്‍ത്തമാന മാധ്യമ വിവക്ഷ’ എന്ന വിഷയത്തെ ആസ്പദമാക്കി സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്ടര്‍ നടത്തിയ മാധ്യമ സെമിനാര്‍ ശ്രദ്ധേയമായി. സൃഷ്ടിയും സംഹാരവും, മാധ്യമങ്ങള്‍ വാര്‍ത്ത കളിലൂടെ നിര്‍വ്വഹി ക്കുന്നത് വഞ്ചനാ പരമാണ് എന്നും നിജസ്ഥിതി യാണ് ജനങ്ങളില്‍ എത്തിക്കേണ്ടത് എന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

സി. വി. എം. വാണിമേല്‍ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
മലയാള മനോരമ മുഖ്യ പത്രാധിപര്‍ കെ. എം. മാത്യു വിന്‍റെ നിര്യാണ ത്തില്‍ അബ്ദുള്ള ക്കുട്ടി ചേറ്റുവ അനുശോചനം രേഖപ്പെടുത്തി. ദുബായ് കെ. എം. സി. സി. ഹാളില്‍ നടന്ന പരിപാടി സി. വി. എം. വാണിമേല്‍ ഉദ്ഘാടനം ചെയ്തു.

കെ. എം. ജബ്ബാരി സെമിനാറില്‍ സംസാരിക്കുന്നു
പ്രമുഖ മാധ്യമ പ്രവര്‍ത്ത കരായ കെ. എം. ജബ്ബാരി, വി. എം. സതീഷ്, ഷീലാ പോള്‍, ഇ. സാദിഖ് അലി, ഓ.കെ. ഇബ്രാഹിം, ബീരാവുണ്ണി തൃത്താല, മുഹമ്മദ് വെട്ടുകാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇസ്മായില്‍ ഏറാമല വിഷയം അവതരിപ്പിച്ചു. അഷ്‌റഫ് കിള്ളിമംഗലം, അബ്ദുല്‍ സലാം എലാങ്കോട്, ഉമര്‍ മണലാടി, സലാം ചിറനെല്ലൂര്‍, അഷ്‌റഫ് പിള്ളക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ബഷീര്‍ മാമ്പ്ര നന്ദിയും പറഞ്ഞു.



ദുബായ്: ഭാവന ആര്‍ട്സ് സൊസൈറ്റി 2010-11 ലേയ്ക്കുള്ള പുതിയ ഭാരവാഹി കളെ തിരഞ്ഞെടുത്തു. പി. എസ്. ചന്ദ്രന്‍ ( പ്രസിഡന്‍റ് ), സുലൈമാന്‍ തണ്ടിലം ( ജനറല്‍ സെക്രട്ടറി ), ശശീന്ദ്രന്‍ ആറ്റിങ്ങല്‍ ( ട്രഷറര്‍ ), കെ. ത്രിനാഥ് (വൈസ് പ്രസിഡന്‍റ്), അഭേദ് ഇന്ദ്രന്‍(ജോയിന്‍റ് സെക്രട്ടറി), ഷാനവാസ് ചാവക്കാട് (കലാ – സാഹിത്യ വിഭാഗം സെക്രട്ടറി), ഖാലിദ് തൊയക്കാവ് (ജോയിന്‍റ് ട്രഷറര്‍), ലത്തീഫ് തൊയക്കാവ്, ഹരിദാസന്‍, നൗഷാദ് പുന്നത്തല, എ. പി. ഹാരിദ്, വി. പി. മമ്മൂട്ടി, ശശി വലപ്പാട് (വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍)
ദുബായ് : രണ്ടാമത് ഏഷ്യന്‍ ടെലിവിഷന്‍ പുരസ്കാര നിശ മെയ് 14 വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ദുബായ് ഗര്‍ഹൂദിലെ ഫെസ്റ്റിവല്‍ സിറ്റി കണ്‍സേര്‍ട്ട് അറീനയില്‍ അരങ്ങേറും. ഏറ്റവും പ്രശസ്തനായ മലയാളി എന്ന പുരസ്കാരം ഏറ്റു വാങ്ങാന്‍ പത്മശ്രീ ഭരത് മമ്മുട്ടി ദുബായില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. പ്രമുഖ എന്‍. ആര്‍. ഐ. പുരസ്കാരം ഏറ്റു വാങ്ങാന്‍ പത്മശ്രീ എം. എ. യൂസഫലിയും ഫെസ്റ്റിവല്‍ സിറ്റിയില്‍ എത്തും. ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മ ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. വൈകീട്ട് 4:30ന് ഗേറ്റുകള്‍ തുറക്കും.
ഇന്ത്യയില്‍ തെരുവു കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന നവ് ജ്യോതി ഫൗണ്ടേഷന് പിന്തുണ തേടി കിരണ്‍ ബേദി ദുബായില്‍ എത്തി. ഇന്ത്യയില്‍ തെരുവില്‍ ഉപേക്ഷിക്ക പ്പെടുകയോ, വിദ്യാഭ്യാസ സാഹചര്യം ഇല്ലാതെ വളരുകയോ ചെയ്യുന്ന കുട്ടികളെ ദത്തെടുക്കാന്‍ യു. എ. ഇ. യിലെ പലരും മുന്നോട്ട് വരുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് കിരണ്‍ ബേദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

























