അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് സമാപനമായി. മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ തിരക്ക് ഇത്തവണ അനുഭവപ്പെട്ടു. കൂടുതല്‍ വ്യാപാരവും നടന്നതായാണ് റിപ്പോര്‍ട്ട്.
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് സമാപനമായി. മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ തിരക്ക് ഇത്തവണ അനുഭവപ്പെട്ടു. കൂടുതല്‍ വ്യാപാരവും നടന്നതായാണ് റിപ്പോര്‍ട്ട്.
-
വായിക്കുക: ദുബായ്
ദുബൈ: ദുബൈയിലെ എല്ലാ പെയ്‌ഡ് പാര്‍ക്കിംഗ് കേന്ദ്രങ്ങളിലും ഫീസ് അടക്കുന്നതിന് നോല്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്താനുള്ള സൗകര്യം കഴിഞ്ഞ ദിവസം മുതലാണ് ആര്‍ ടി എ ഏര്‍പ്പെടുത്തിയത്. നോള്‍ കാര്‍ഡ് ഉപയോഗിച്ച് പാര്‍ക്കിംഗ് ഫീ അടക്കാനുള്ള സൗകര്യം ചിലയിടങ്ങളില്‍ നേത്തേ നിലവിലുണ്ട്.
എന്നാല്‍, ഈ സൗകര്യം ഇപ്പോള്‍ നഗരത്തിലെ എല്ലാ പാര്‍ക്കിംഗ് സോണുകളിലും നിലവില്‍ വന്നതായി അധികൃതര്‍ വ്യക്തമാക്കി. പ്രീ പെയ്‌ഡ് പാര്‍ക്കിംഗ് കാര്‍ഡിന് സമാനമായാണ് നോള്‍ കാര്‍ഡ് ഉപയോഗിക്കാനാവുക.
ആര്‍ ടി എ ട്രാഫിക് ആന്‍ഡ് റോഡ്‌സ് വകുപ്പിനു കീഴിലെ ഫെയര്‍ കാര്‍ഡ് കളക്‌ഷന്‍, പാര്‍ക്കിംഗ് വകുപ്പുകള്‍ എന്നിവ സംയുക്‌തമായാണ് പദ്ധതി തയാറാക്കിയതെന്ന് ഫെയര്‍ കാര്‍ഡ് കളക്‌ഷന്‍ വിഭാഗം ഡയറക്‌ടര്‍ മുഹമ്മദ് അല്‍ മുദര്‍റബ് അറിയിച്ചു.
എല്ലാവര്‍ക്കും സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ലക്ഷ്യംവെച്ചാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്കിംഗ് യന്ത്രങ്ങളില്‍ നോള്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായി പാര്‍ക്കിംഗ് വിഭാഗം ഡയറക്‌ടര്‍ ആദില്‍ മുഹമ്മദ് അഷല്‍ മര്‍സൂകി വ്യക്‌തമാക്കി. നഗരത്തില്‍ പേ പാര്‍ക്കിംഗ് യന്ത്രങ്ങളുടെ എണ്ണം 3128 ആയി ഉയര്‍ത്തിയിട്ടുണ്ട്
- pma
ദുബായ് : പ്രമുഖ സ്പാനിഷ് എഴുത്തുകാരനായ ഫെഡറിക്കോ ഗാര്‍സിയ ലോര്‍ക്ക എഴുതിയ “യര്‍മ” എന്നാ സ്പാനിഷ് നാടകത്തിന്റെ മലയാള രംഗാവിഷ്കാരം “തിയറ്റര്‍ ദുബായ്” യുടെ ബാനറില്‍ ഏപ്രില്‍ 29ന് വ്യാഴാഴ്ച വൈകുന്നേരം 7:00 മണിക്ക് ദുബായിലുള്ള സുഡാനി ക്ലബില്‍ അരങ്ങേറുന്നു. സുവീരനാണ് മലയാള നാടകാ വിഷ്കാരം നിര്‍വഹിച്ചി രിക്കുന്നത്.
തലമുറ കള്‍ക്ക് വേണ്ടി വെമ്പി നില്‍ക്കുന്ന വൈകാരികമായി അടിച്ചമര്‍ത്ത പ്പെട്ട നിസ്സഹായരായ ഒരു സ്ത്രൈണ ജന്മവും, സമ്പന്നതയുടെ നിധി പേടകം മാത്രമായി ജീവിതത്തെ കാണുകയും ചെയ്യുന്ന ഷണ്ഡത്വം ബാധിച്ച ഒരു ദുഷിച്ച സാമൂഹിക അവസ്ഥയുടെ പരിഛേദമായി പുരുഷ പുരുഷ മേധാവി ത്വത്തേയും നാടകത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055-8838264, 050-8227295 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
- ജെ.എസ്.
മികച്ച ഹാസ്യ നടനുള്ള 2009 ലെ സംസ്ഥാന അവാര്‍ഡ് നേടിയ പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റും സിനിമാ നടനുമായ സുരാജ് വെഞ്ഞാറമൂട് ദുബായിലെത്തുന്നു.
വെഞ്ഞാറമൂട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘വെണ്മ യു. എ. ഇ.’ യുടെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാനായിട്ടാണ് സുരാജ് വരുന്നത്.
അവാര്‍ഡ് ജേതാവ് ആയതിനു ശേഷമുള്ള ആദ്യത്തെ ദുബായ് സ്റ്റേജ് ആയിരിക്കും
ഇത്.
ഏപ്രില്‍ 16 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ദുബായ് ഗിസൈസിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന ‘വെണ്മ സംഗമം 2010’ വ്യത്യസ്തമായ കലാ പരിപാടി കളുടെ സംഗമം കൂടിയായിരിക്കും. സുരാജും സംഘവും ഒരുക്കുന്ന ‘മെഗാ മിമിക്സ്’ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനും കൂടിയായ വി. എം. കുട്ടി യുടെ നേതൃത്വത്തില്‍ ഗാനമേള, സുരേന്ദ്രന്‍ വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന ‘മാജിക് ഷോ’
കൂടാതെ വിവിധ നൃത്ത രൂപങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.
യു. എ. ഇ യിലെ കലാ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ‘വെണ്മ സംഗമം 2010’ ല്‍ പങ്കെടുക്കും.
- ജെ.എസ്.
മാര്‍ അത്തനേഷ്യസ് കോളജ് ഓഫ് എഞ്ചിനിയറിംഗ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ. ചാപ്ടര്‍ (MACE Alumni UAE Chapter) ഈ വര്‍ഷത്തെ വാര്‍ഷിക ദിനം ഏപ്രില്‍ 16 വെള്ളിയാഴ്ച ദുബായ് ദെയറയിലെ ഷെറാട്ടന്‍ ഹോട്ടലില്‍ വെച്ച് ആഘോഷിക്കുന്നു. രാവിലെ 09:30ക്ക് പരിപാടികള്‍ ആരംഭിക്കുമെന്നും എല്ലാ അംഗങ്ങളും നേരത്തെ തന്നെ എത്തിച്ചേരണം എന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5516763 (ബിനു) എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
- ജെ.എസ്.